'ഞങ്ങൾ നാലുപേർ മാത്രമുള്ള ട്രിപ്പിൽ ഈ​ഗോ ക്ലാഷ് ഇല്ല, എല്ലാവരും അഡ്ജസ്റ്റിങ്ങാണ്, അന്ന് ഞങ്ങൾ ചിരിച്ചു'

ദിയ കൃഷ്ണയും ഭർത്താവും കുഞ്ഞും ദുബായിൽ ന്യൂഇയറും ക്രിസ്മസും ആ​ഘോഷിച്ചപ്പോൾ സിന്ധുവും മറ്റ് മൂന്ന് പെൺമക്കളും ബാം​ഗ്ലൂരിൽ സഹോദരിയുടെ കുടുംബത്തോടൊപ്പമാണ് ന്യൂഇയർ ആ​ഘോഷിച്ചത്. സംഭവ ബഹുലമായ വർഷമായിരുന്നു തനിക്ക് 2025 എന്ന് സിന്ധു പറയുന്നു. ജീവിതത്തിൽ അടിവരയിട്ട് സൂക്ഷിക്കേണ്ട വർഷമാണെന്നും സിന്ധു പറഞ്ഞു. 2025ൽ നടത്തിയ യാത്രകളിൽ ഏറെ പ്രിയപ്പെട്ട ട്രിപ്പിനെ കുറിച്ചും മക്കൾക്കുണ്ടായ നേട്ടങ്ങളെ കുറിച്ചുമെല്ലാം സിന്ധു കൃഷ്ണ മനസ് തുറന്നു.

2025ൽ ആണ് ഞങ്ങൾ ജപ്പാൻ ട്രിപ്പ് പോയത്. ഒത്തിരി നല്ല ഓർമകൾ കിട്ടിയ ട്രിപ്പ് ആയിരുന്നു അത്. ഇനി ഒരിക്കൽ കൂടി ജപ്പാൻ ട്രിപ്പ് പോകാൻ പറ്റുമോയെന്ന് അറിയില്ല. പറ്റുകയാണെങ്കിൽ ഞാൻ ഒരുപാട് സന്തോഷവതിയായിരിക്കും.

Sindhu Krishna
Photo Credit: sindhu krishna / Instagram

ഞാനും അമ്മുവും ഇഷാനിയും ഹൻസികയും മാത്രമായി ട്രിപ്പ് പോവുകയാണെങ്കിൽ അത് അൽപ്പം വ്യത്യസ്തമാണ്. ഞങ്ങൾ എല്ലാവരും വളരെ അഡ്ജസ്റ്റിങ്ങാണ്. വേറെ പ്രശ്നങ്ങൾ ഒന്നും ഇല്ല. ഈ​ഗോ ക്ലാഷും ഉണ്ടാവില്ല. ഉറങ്ങാനും ഉഴപ്പാനും ഇഷാനിക്കും ഹൻസുവിനും ഇഷ്ടമാണെങ്കിലും എന്നേയും അമ്മുവിനേയും അനുസരിക്കാൻ കൂടി ഇഷ്ടമുള്ള കൂട്ടത്തിലാണ് അവർ. അതുകൊണ്ട് ഞങ്ങൾക്കൊപ്പമുള്ള ട്രിപ്പിൽ അവർ അഡ്ജസ്റ്റ് ചെയ്യും.

ഒരു ടീമായി ട്രിപ്പ് പോകുമ്പോൾ എല്ലാവരും സഹികരിച്ചാൽ അല്ലെ കംഫർട്ടബിൾ ആയിരിക്കുകയുള്ളു. വളരെ പോസിറ്റീവായ ട്രിപ്പ് ആയിരുന്നു അത് എന്നാണ് സിന്ധു പറഞ്ഞത്. 2025 വളരെ വളരെ സംഭവബഹുലമായ വർഷം തന്നെയായിരുന്നു. ഒരു സുഖമുള്ള വർഷമായിരുന്നു. 2020ൽ നല്ലൊരു വർഷമായാണ് ഫീൽ ചെയ്തത്.

അമ്മു ഒരു വില കൂടിയ കാർ വാങ്ങിയ വർഷമാണ്. അതിൽ ഞാൻ വളരെ പ്രൗഡാണ്. ഞങ്ങളുടെ നാല് പെൺമക്കളിൽ ഞങ്ങൾ വളരെ പ്രൗഡാണ്. നാല് പെൺകുട്ടികളുണ്ടായ സമയത്ത് നമ്മളെ കുറിച്ച് പലരും പലതും പറയുന്നത് കേട്ടിട്ടുണ്ട്. കിച്ചുവിനും സിന്ധുവിനും വേറെ പണിയൊന്നുമില്ലേ?. രണ്ട് പെൺപിള്ളേരെ തന്നെ എങ്ങനെ കെട്ടിച്ച് വിടുമെന്ന് ആലോചിക്കുമ്പോഴാണ് നാല് പെൺപിള്ളേർ എന്നൊക്കെയാണ് അവർ പറഞ്ഞിരുന്നത്.

വേണ്ടപ്പെട്ടവരും നമ്മളുമായി അടുത്ത് നിൽക്കുന്നവർ പോലും ഞങ്ങൾക്ക് പെൺകുട്ടികളായിപ്പോയതുകൊണ്ട് പറയാറുണ്ടായിരുന്നു. കുട്ടികളെ വളർത്താനും പഠിപ്പിക്കാനും കല്യാണം കഴിപ്പിച്ച് വിടാനുമെല്ലാം ‍ഞങ്ങൾ രണ്ടപേരും എന്ത് ചെയ്യുമെന്ന് വളരെ വിഷമത്തോടെ നോക്കി പറഞ്ഞ ധാരാളം ആൾക്കാരുണ്ട്.

Sindhu Krishna
Photo Credit: sindhu krishna / Instagram

അതൊക്കെ കേട്ട് ഞാനും കിച്ചുവും ചിരിച്ചുകൊണ്ടിരിക്കുകയാണ് ചെയ്തിട്ടുള്ളത്. എല്ലാം നടക്കുമെന്ന് ഞങ്ങൾ പരസ്പരം പറയും. ആ ഒരു പോസിറ്റീവ് ആറ്റിറ്റ്യൂഡ് ഞങ്ങൾക്ക് എപ്പോഴും ഉണ്ടായിരുന്നു. ആ ആറ്റിറ്റ്യൂഡ് തന്നെയാണ് ഞങ്ങളെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നത്. നമുക്ക് എപ്പോഴും ഒരു സെൽഫ് കോൺഫിഡൻസ് വേണം, ഫോക്കസ് വേണം, സ്വപ്നങ്ങൾ കാണണം, പറ്റുന്ന ചെറിയ സഹായങ്ങൾ ചെയ്യുക, ആരെയും ഉപദ്രവിക്കാതിരിക്കുക ഇതൊക്കെ മതി

. കർമ തിരിഞ്ഞ് വന്ന് നമുക്ക് വേണ്ടത് ചെയ്ത് തരും എന്നും സിന്ധു കൂട്ടിച്ചേർത്തു. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലുണ്ടായ സാമ്പത്തിക തട്ടിപ്പുകൊണ്ടും അതേ തുടർന്നുണ്ടായ വിവാദങ്ങൾ കൊണ്ടും കഴിഞ്ഞ വർഷം കൃഷ്ണ കുമാറും കുടുംബവും വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്നു.

മാത്രമല്ല കൃഷ്ണ കുമാറിന് മകൾ ദിയയിലൂടെ ആദ്യത്തെ പേരക്കുട്ടി പിറന്നതും 2025ൽ ആണ്. ദിയയുടെ ഡെലിവറി വീഡിയോയും വൈറലായിരുന്നു. മക്കളായ അഹാനയ്ക്കും ഇഷാനിക്കും ഹൻസികയ്ക്കും ഒപ്പം ചേർന്ന് സിന്ധു ക്ലോത്തിങ് ബ്രാന്റ് ആരംഭിച്ചതും ഈ വർഷമാണ്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X