ഒരു മകനെ ആ​ഗ്രഹിച്ചത് അപ്പോൾ മാത്രം, മക്കളെ സംരക്ഷിക്കാൻ അത്രയും സ്ട്രസ് എടുത്തു: സിന്ധു കൃഷ്ണ

സോഷ്യൽ മീഡിയയിലെ താരങ്ങളാണ് സിന്ധു കൃഷ്ണയും കുടുംബവും. സിന്ധു ഇന്ന് ലക്ഷക്കണക്കിന് വ്യൂവേർസുള്ള യൂട്യൂബറാണ്. മക്കൾ നാല് പേരും സിനിമ, ബിസിനസ്, സോഷ്യൽ മീഡിയ എന്നിങ്ങനെ പല മേഖലകളിൽ സാന്നിധ്യം അറിയിക്കുന്നു. നാല് പെൺമക്കളും ജീവിതത്തിൽ നേട്ടങ്ങൾ കെെവരിക്കുന്നതിലും സ്വയം പര്യാപ്തരായതിലും വലിയ അഭിമാനം സിന്ധു കൃഷ്ണയ്ക്കുണ്ട്. പെൺമക്കൾ കുടുംബത്തിന് ഭാരമല്ലെന്ന് സിന്ധു തന്റെ മക്കളിലൂടെ തെളിയിച്ചു. ഒരു മകന് വേണ്ടി ആ​ഗ്രഹിച്ചിരുന്നോ എന്ന ചോദ്യത്തിന് സിന്ധു കൃഷ്ണ നൽകിയ മറുപടിയാണിപ്പോൾ ശ്രദ്ധ നേടുന്നത്. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

നാല് മക്കൾ വേണമെന്ന് ഞാൻ ചിന്തിച്ചിട്ട് പോലുമില്ല. അങ്ങനെ സംഭവിച്ചതാണ്. ആൺകുട്ടികൾക്ക് വേണ്ടി ശ്രമിച്ചല്ല നാല് പെൺകുട്ടികൾ പിറന്നത്. എല്ലാവരും അങ്ങനെ ചോദിക്കും. രണ്ടാമത്തെ മകളെ ​ഗർഭിണിയായപ്പോൾ മാത്രം ഇതൊരു ആൺകുട്ടിയായിരുന്നെങ്കിൽ കൊള്ളാമെന്ന് ഞങ്ങൾ ചിന്തിച്ചിട്ടുണ്ട്. പക്ഷെ ജനിച്ചപ്പോൾ പെൺകുട്ടി. പെൺകുട്ടികൾ എനിക്ക് കംഫർട്ടബിളായി. അവരെ മാനേജ് ചെയ്യാൻ കുറേക്കൂടി ഈസിയാണ്. എനിക്ക് കുട്ടികളെ ഡ്രസ് ചെയ്യിക്കുന്നതൊക്കെ ഇഷ്ടമായത് കൊണ്ട് ഞാൻ സന്തുഷ്ടയായിരുന്നു.

Sindhu Krishna

പിന്നെയാണ് ​ഇഷാനിയെ ​ഗർഭം ധരിക്കുന്നത്. അപ്പോൾ എല്ലാവർക്കും അതിശയമായിരുന്നു. മൂന്നാമതും ​ഗർഭിണിയാണോ എന്ന്. അതും പെൺകുട്ടിയായപ്പോൾ എനിക്ക് വളരെ സന്തോഷം തോന്നി. ഞാനിപ്പോൾ ചെറുപ്പവും എനിക്ക് ഒരു പെൺകുട്ടി കൂടി ജനിക്കുകയും ചെയ്താൽ ഞാൻ അത് കാര്യമാക്കില്ല. കാരണം അത്രയ്ക്ക് പെൺകുട്ടികളോടൊപ്പം ഞാൻ ഹാപ്പിയാണ്. പിന്നെ രാത്രിയൊക്കെ പുറത്ത് പോകേണ്ടി വരുമ്പോൾ ആൺകുട്ടിയായിരുന്നെങ്കിൽ എന്ന് ചിന്തിക്കും.

നാല് പേരു‍ടെയും സുരക്ഷിതത്വം ഞാൻ നോക്കി. അത്രയ്ക്കും സ്ട്രസ് ഞാനെടുത്തിട്ടുണ്ട്. അവരുടെ ദേഹത്ത് ഒരാൾ തെറ്റായി സ്പർശിക്കാതിരിക്കാനും മോശമായി പെരുമാറാതിരിക്കാനും എന്റെ കണ്ണും മനസും ഓടിയോടി ഞാൻ തളർന്നിട്ടുണ്ട്. ഒരു ആൺകുട്ടിയാണെങ്കിൽ അത്രയ്ക്ക് സ്ട്രസ് ഇല്ലല്ലോ. ഇവരെയൊക്കെ ട്യൂഷൻ കഴിഞ്ഞ് വിളിക്കാൻ ഞാൻ തന്നെ പോകണം. ഞാനവരെ ഓട്ടോയിൽ പോലും വിടില്ലായിരുന്നു. ഇന്നും ഞാനാണ് ഹൻസുവിനെ കൊണ്ട് പോകുന്നത്. ഓമി വന്ന ശേഷമാണ് ഞാൻ കൂടെ എപ്പോഴും പോകാത്തത്.

ഇപ്പോൾ വീട്ടിൽ പെൺകുട്ടികൾ മാത്രമായിരിക്കുമ്പോൾ ഒന്ന് പുറത്ത് പോയാൽ സ്ട്രസ് ആണ്. അപ്പോഴൊക്കെ കൂട്ടത്തിൽ ആൺകുട്ടിയുണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. പെൺകുട്ടികൾ സ്മാർട്ട് ആണ്. പക്ഷെ സുരക്ഷിതത്വത്തിന് വലിയ എഫേർട്ട് എടുക്കേണ്ടതുണ്ടെന്നും സിന്ധു കൃഷ്ണ പറയുന്നു. കല്യാണം കഴിക്കാതെ ഹാപ്പിയായി ജീവിക്കുന്നവരുണ്ട്. കല്യാണം കഴിഞ്ഞ് കുട്ടികൾ വേണ്ടെന്ന് വെച്ചവരുണ്ട്. ഓരോരുത്തർക്കും ഓരോ ശരികളാണ്. ഇതാണ് ശരിയെന്ന് പറയാനാകില്ലെന്നും സിന്ധു കൃഷ്ണ പറഞ്ഞു. അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ എന്നിവരാണ് സിന്ധു കൃഷ്ണയുടെയും ഭർത്താവ് കൃഷ്ണകുമാറിന്റെയും മക്കൾ.

More from Filmibeat

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X