"അന്ന് കൂട്ടുകാരുടെ വിലകൂടിയ കാർ ഓടിക്കാൻ മടിച്ചു, അനു​ഗ്രഹിക്കപ്പെട്ട അച്ഛൻ, കിച്ചുവിന്റെ വാക്ക് കേട്ടപ്പോൾ"

ജീവിതത്തിലെ സന്തോഷകരമായ കാലഘട്ടത്തിലൂടെയാണ് കൃഷ്ണകുമാറും കുടുംബവും കടന്ന് പോകുന്നത്. മക്കൾ നാല് പേരും ഉയരങ്ങളിലെത്തി. സാമ്പത്തികമായി വലിയ നേട്ടങ്ങളുണ്ടാക്കുന്നു. ഒപ്പം പേരും പ്രശസ്തിയും. സിനിമാ രം​ഗത്തോ സീരിയൽ രം​ഗത്തോ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ നടനല്ല കൃഷ്ണകുമാർ. കരിയറിലും ജീവിതത്തിലും ബുദ്ധിമു‌ട്ടിയ നാളുകളുണ്ട്. അതിനാൽ തന്നെ ഇന്ന് ലഭിക്കുന്ന ജനശ്രദ്ധയുടെ മൂല്യം നന്നായി ഇദ്ദേഹത്തിനും കുടുംബത്തിനുമറിയാം.

സോഷ്യൽ മീഡിയയാണ് കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും ജീവിതം മാറ്റി മറിക്കുന്നത്. കൃഷ്ണകുമാറിനെ പോലെ മക്കൾക്കും സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെടാനായിട്ടില്ല. എന്നാൽ ബി​ഗ് സ്ക്രീൻ നൽകാത്ത പേരും പ്രശസ്തിയും സോഷ്യൽ മീഡിയ ഇവർക്ക് നൽകി. ജീവിതത്തെക്കുറിച്ച് സിന്ധു കൃഷ്ണ തന്റെ പുതിയ വ്ലോ​ഗിൽ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.കഴിഞ്ഞ ദിവസമായിരുന്നു സിന്ധു കൃഷ്ണയുടെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ സിന്ധുവും കൃഷ്ണകുമാറും മകൾ അഹാന വാങ്ങിയ പുതിയ കാറിൽ യാത്ര ചെയ്തിരുന്നു. ഇതേക്കുറിച്ചാണ് സിന്ധു കൃഷ്ണ സംസാരിച്ചത്.

Sindhu Krishna  Krishna Kumar  Ahaana

കുറച്ച് പ്രായമാകുമ്പോൾ ബർത്ത്ഡ‍േയ്ക്ക് ഒരിടത്ത് യാത്ര പോയി താമസിക്കുന്നു എന്നെല്ലാം പറയുമ്പോൾ സില്ലിയായി തോന്നാം. പക്ഷെ ജീവിതം ആസ്വദിക്കണം. നമ്മൾ ജീവനോടെയിരിക്കുന്നു. ആരോ​ഗ്യമുണ്ട്. ഭക്ഷണം കഴിക്കാൻ പറ്റുന്നു. ജോലി ചെയ്യാൻ പറ്റുന്നു. നമ്മുടെ ചുറ്റുമുള്ള എല്ലാവരും ഓക്കെയായിരിക്കുന്നു. ഇതൊക്കെ ജീവിതത്തിലെ അനു​ഗ്രഹങ്ങളാണ്. നമ്മുടെ വില നമ്മൾ മനസിലാക്കിയാലേ ചുറ്റുമുള്ളവർ മനസിലാക്കൂ. കുട്ടികളുടെ കാര്യങ്ങളെല്ലാം സ്പെഷ്യൽ ആക്കാൻ ഞാൻ ശ്രമിക്കാറുണ്ട്.

അങ്ങനെ ജീവിക്കാനാണ് എനിക്കിഷ്ടം. സ്ഥലങ്ങളൊക്കെ അടിപൊളിയായിരുന്നു. കിച്ചു (കൃഷ്ണകുമാർ) ഡ്രെെവ് ചെയ്യുമ്പോൾ എനിക്ക് വളരെ കംഫർട്ടാണ്. അമ്മുവിന്റെ (അഹാന കൃഷ്ണ) കാർ കിച്ചു ആദ്യമായാണ് ലോങ് ഓടിക്കുന്നത്. കിച്ചുവിന് വളരെയധികം സന്തോഷമായി. എന്നോട് ഒരു കാര്യം പറഞ്ഞു. ചെറുപ്പത്തിൽ പലരുടെയും വിലകൂടിയ കാറുകൾ കാണുമ്പോൾ നമ്മൾ നോക്കും.

Sindhu Krishna  Krishna Kumar  Ahaana

പക്ഷെ സുഹൃത്തിന്റെ കാർ എടുത്ത് ഓടിക്കാൻ മടി കാണും. നമ്മളെടുത്തിട്ട് തട്ടുകയോ മുട്ടുകയോ ചെയ്താലോ. കിച്ചുവിന് ഇങ്ങനത്തെ കാറുകളൊക്കെ ഓടിക്കാൻ ഭയങ്കര ഇഷ്ടമുള്ളയാളാണ്. ഇന്നലെ കിച്ചു പറഞ്ഞത് ഞാൻ അനു​ഗ്രഹിക്കപ്പെട്ട അച്ഛനാണ്, എന്റെ മകൾ വാങ്ങിയ കാർ ഓടിക്കാൻ പറ്റി എന്നൊക്കെയാണ്. അത് കേൾക്കാൻ നല്ലതായിരുന്നെന്നും സിന്ധു കൃഷ്ണ പറഞ്ഞു.

More from Filmibeat

Read more about: krishna kumar ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X