പെട്ടി നിറയെ സാധനങ്ങൾ, ഇഷ്ടപ്പെട്ടതെല്ലാം കിട്ടി, കുഞ്ഞുടുപ്പുകളും റാപ്പറുമെല്ലാം തയ്യാർ, ഓസി ഭാഗ്യം ചെയ്തവൾ!
അഹാന അടക്കം എല്ലാവരും വ്ലോഗുകളുമായി സജീവമാണെങ്കിൽ കൂടിയും ആരാധകർ എപ്പോഴും സിന്ധു കൃഷ്ണയുടെ വ്ലോഗുകൾക്കാണ്. ഹോം വ്ലോഗുകൾ കാണുന്നത് തന്നെ സിന്ധു പങ്കുവെക്കുന്ന കുട്ടി സ്റ്റോറികൾ കേൾക്കാനാണ് എന്നാണ് പ്രേക്ഷകർ പറയാറുള്ളത്. ഇത്തവണ കഴിഞ്ഞ ദിവസം നടത്തിയ ചെന്നൈ യാത്രയുടെ വിശേഷങ്ങളാണ് സിന്ധു പങ്കിട്ടത്. മക്കളായ അഹാനയും ഇഷാനിയും ഒപ്പമുണ്ടായിരുന്നു.
അഹാനയുടെ കണ്ണിന് ലേസർ ചികിത്സ നടത്തിയ ആശുപത്രിയിലേക്കാണ് ആദ്യം പോയത്. സ്കൂൾ കാലം മുതൽ കാഴ്ച കുറവിന്റെ ബുദ്ധിമുട്ടുകൾ അഹാന അനുഭവിച്ചിരുന്നു. അതിൽ നിന്നും മോചനമായത് ലേസർ ചികിത്സയ്ക്കുശേഷമാണ്. അഹാനയ്ക്ക് മാത്രമല്ല ഇഷാനിക്കും കാഴ്ച ശക്തിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. അതും പരിഹരിച്ച് വരികയാണ്. ഇപ്പോൾ രണ്ടുപേരും സ്ഥിരമായി കണ്ണട ഉപയോഗിക്കുന്നില്ല.

ശേഷം സിന്ധുവിന്റെ ആത്മസുഹൃത്തായ സുലുവിന്റെ വീട്ടിലായിരുന്നു മൂന്ന് പേർക്കും ഉച്ച ഭക്ഷണം. സുലുവിന്റെ റാവുത്തർ ബിരിയാണിയുടെ ആരാധികയാണ് അഹാന. ഉച്ചയൂണിന് ശേഷമാണ് ഷോപ്പിങിനായി മൂവരും ഇറങ്ങിയത്. ഷോപ്പിങിന്റെ പ്രധാന ലക്ഷ്യം തന്നെ ദിയയുടെ കുഞ്ഞിന് വേണ്ടിയുള്ള സാധനങ്ങൾ വാങ്ങുക എന്നതായിരുന്നു.
കുഞ്ഞുടുപ്പുകളും റാപ്പറുകളും ഷീറ്റുകളും ടോയ്സും എല്ലാം സിന്ധുവും ദിയയുടെ സഹോദരിമാരും ചേർന്ന് വാങ്ങി. ജൂലൈ മാസത്തിൽ ദിയ കൃഷ്ണയ്ക്ക് ആദ്യത്തെ കൺമണി പിറക്കും. അഞ്ചാം മാസത്തിലേക്ക് കടന്നപ്പോൾ മുതൽ ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പുകൾ ദിയയും കുടുംബവും ആരംഭിച്ചിരുന്നു. ഇപ്പോഴിതാ പേരക്കുട്ടിക്കായി കിടിലൻ ഒരു ഷോപ്പിങ് സിന്ധുവും അഹാനയും ചേർന്ന് കൂടി നടത്തി കഴിഞ്ഞു.
ഓസിയുടെ ബേബിക്ക് വേണ്ടി കുറച്ച് ഷോപ്പിങ് ഞങ്ങൾ നടത്തി. കുറേ സാധനങ്ങൾ വാങ്ങി. ഹാപ്പിയായി. ഞാൻ വിചാരിച്ചതുപോലുള്ള സാധനങ്ങൾ തിരുവനന്തപുരത്ത് കിട്ടാത്തതുകൊണ്ട് ഞാൻ സങ്കടത്തിലായിരുന്നു. പണ്ടൊക്കെ ആഗ്രഹത്തിന് അനുസരിച്ച് സാധനങ്ങൾ കിട്ടുമായിരുന്നു. ഇപ്പോൾ തിരുവനന്തപുരത്ത് അത്തരം സെലക്ഷൻ കുറവാണ്. അമ്മുവിന്റെ സുഹൃത്തിന്റെ ചേച്ചി പറഞ്ഞിട്ടാണ് ഞങ്ങൾ ഈ കട വന്ന് തപ്പി കണ്ടുപിടിച്ച് ഷോപ്പ് ചെയ്തത്.
ബേബി ഐറ്റംസ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ ഷോപ്പാണ്. ഒരുപാട് സാധനങ്ങൾ വാങ്ങി. പെട്ടിയിൽ എല്ലാം കൂടി കൊള്ളണമല്ലോ. അതുകൊണ്ട് ഒരു പോയിന്റ് എത്തിയപ്പോൾ ഷോപ്പിങ് നിർത്തി. ഒരു വലിയ പെട്ടി ഷോപ്പ് ചെയ്ത സാധനങ്ങൾ വെക്കാനായി കൊണ്ടുവന്നിരുന്നു. അതിൽ ഇതെല്ലാം വെക്കാൻ പറ്റും.

ഓസിയുടെ ബേബിക്കുള്ള സാധനങ്ങളാണ് പെട്ടി നിറയെ എന്നാണ് സിന്ധു പറഞ്ഞത്. അടുത്തിടെ ജപ്പാൻ യാത്ര നടത്തിയപ്പോഴും നിരവധി ഫോറിൻ പ്രൊഡക്ട്സ് ദിയയുടെ കുഞ്ഞിനായി അമ്മയും മൂന്ന് സഹോദരിമാരും ചേർന്ന് വാങ്ങിയിരുന്നു. പൂർണ്ണ ഗർഭിണിയായതുകൊണ്ട് തന്നെ ഇന്റർനാഷണൽ ട്രിപ്പുകൾക്കെല്ലാം ബ്രേക്ക് കൊടുത്തിരിക്കുകയാണ് ദിയ. അടുത്തിടെ കുഞ്ഞിനായുള്ള തൊട്ടിൽ നോക്കുന്ന വീഡിയോകൾ ദിയ പങ്കുവെച്ചിരുന്നു.
കുഞ്ഞുടുപ്പുകളും മറ്റുമെല്ലാം വാങ്ങിയതോടെ കുഞ്ഞിനെ കാണാനുള്ള ത്രിൽ കുടുംബാംഗങ്ങൾക്കെല്ലാം ഇരട്ടിയായി. കഴിഞ്ഞ ദിവസം മകളുടെ നിറവയറിൽ കൈകൾ വെച്ച് പേരക്കുട്ടിയുടെ ചലനം ആസ്വദിക്കുന്ന കൃഷ്ണകുമാറിന്റെ വീഡിയോ വൈറലായിരുന്നു. സ്നേഹനിധിയായ അമ്മയേയും സഹോദരിമാരെയും കിട്ടിയ ഓസി ഭാഗ്യവതിയാണ് എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.
കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു ദിയയുടെ വിവാഹം. ശേഷം വൈകാതെ തന്നെ ഗർഭിണിയായി. മൂന്നാം മാസത്തിലാണ് സന്തോഷ വാർത്ത പുറത്തുവിട്ടത്. സൂചിയും ഇഞ്ചക്ഷനും എല്ലാം ഭയമുള്ള ദിയ പ്രസവം എന്ന കടമ്പ എങ്ങനെ കടക്കുമെന്ന ആശങ്ക കുടുംബാംഗങ്ങൾക്കെല്ലാമുണ്ട്. അമ്മയും അശ്വിനും ഒപ്പമുണ്ടായാൽ താൻ സ്ട്രോങ്ങാകും എന്നാണ് ദിയ പറയാറുള്ളത്.


Click it and Unblock the Notifications