അ‍ഞ്ചാമത്തെ മകൻ അശ്വിൻ, സിന്ധു പരിഹസിച്ചുവെന്ന് പറയാനാവില്ല; മാമിയാർ-മരുമോൻ വൈബ് കണ്ട് കുശുമ്പെടുത്ത് ദിയ!

രണ്ട് വർഷത്തോളം പ്രണയിച്ചശേഷമാണ് ഇക്കഴിഞ്ഞ സെപ്റ്റംബറിൽ ദിയ കൃഷ്ണയും അശ്വിനും വിവാഹിതരായത്. പണമോ കുടുംബ മഹിമയോ നോക്കിപോകാതെ മക്കളുടെ മനസിന് ഇഷ്ടപ്പെട്ട വ്യക്തിയെ കണ്ടെത്തി വിവാഹം നടത്തി കൊടുക്കുക എന്നത് മാത്രമായിരുന്നു എന്നും കൃഷ്ണകുമാറിന്റെയും സിന്ധുവിന്റേയും ആ​ഗ്രഹം. അശ്വിന്റെ കാര്യം ദിയ പറഞ്ഞപ്പോൾ പയ്യന്റെ സ്വഭാവം, ജോലി, കുടുംബാം​ഗങ്ങളുടെ പെരുമാറ്റം എന്നിവയെ കുറിച്ച് മാത്രമാണ് കൃഷ്ണകുമാർ അന്വേഷിച്ചത്.

മകൾക്ക് ചേർന്ന് വരനാണ് അശ്വിനെന്ന് ബോധ്യപ്പെട്ടതോടെ ആഢംബരത്തോടെ കഴിഞ്ഞ‌ വർഷം വിവാഹം നടത്തി കൊടുത്തു. തമിഴ് ബ്രാഹ്മിൺ കുടുംബമാണ് അശ്വിന്റേത്. ബന്ധുക്കളെല്ലാം തമിഴ്നാട്ടിലാണ്. മാതാപിതാക്കൾ ചെറുകിട ബിസിനസും ചെറിയ ജോലികളുമായി ജീവിക്കുന്നവരാണ്. സഹോദരൻ വിവാഹിതനും ഒരു പെൺകുട്ടിയുടെ അച്ഛനുമാണ്.

Sindhu krishna
Photo Credit: sindhu krishna / youtube

എല്ലാവരും വർഷങ്ങളായി തിരുവനന്തപുരത്ത് തന്നെ സെറ്റിൽഡാണ്. തായ്മൊഴി തമിഴാണെങ്കിലും അസ്സലായി മലയാളം വായിക്കാനും സംസാരിക്കാനും അശ്വിന് അറിയാം. അശ്വിൻ വർഷങ്ങളായി ദിയയുടെ സുഹൃത്ത് വലയത്തിലുള്ളയാളാണ്. പ്രണയം തകർന്ന സമയത്ത് അതിൽ നിന്നും തിരികെ ജീവിതത്തിലേക്ക് വരാൻ താരപുത്രിയെ സഹായിച്ചതും അശ്വിനാണ്.

തന്റെ പണവും ഫെയിമും കണ്ട് ഒപ്പം കൂടിയ ആളല്ല അശ്വിനെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് പ്രണയിച്ചതും വിവാഹം ചെയ്തതുമെന്നും ദിയ മുമ്പ് പറഞ്ഞിട്ടുണ്ട്. നടി പേളി മാണിയുടെ ഭർത്താവും നടനുമായ ശ്രീനിഷ് അരവിന്ദിനോടാണ് ദിയയുടെ ആരാധകർ അശ്വിനെ ഉപമിക്കാറുള്ളത്. പങ്കാളിയുടെ ഉയർച്ചയും സന്തോഷവും സമാധാനപരമായ ജീവിതവും ആ​ഗ്രഹിക്കുന്ന ഭർത്താവാണ് അശ്വിനെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.

ബിസിനസിൽ അടക്കം ദിയയുടെ പിൻബലം അശ്വിനാണ്. സൗ​ഹൃദങ്ങളിൽ പോലും ഫിൽറ്ററിങ് നടത്തി ജെനുവിനായിട്ടുള്ളവരെ മാത്രം ഒപ്പം നിർത്താൻ പഠിച്ചതും അശ്വിൻ വന്നശേഷമാണെന്ന് ദിയ പറഞ്ഞിട്ടുണ്ട്. വിവാഹശേഷമാണ് ദിയയുടെ കുടുംബവുമൊത്തുള്ള അശ്വിന്റെ വീഡിയോകൾ പ്രേക്ഷകർ കണ്ട് തുടങ്ങിയത്.

എന്നാൽ അഹാനയുടെ ഭാവി വരൻ നിമിഷ് രവിയോടും ഇഷാനിയുടെ ബോയ്ഫ്രണ്ട് അർജുനോടുമുള്ളത് പോലൊരു പെരുമാറ്റമല്ല സിന്ധുവിന് അശ്വിനോടെന്നും അവസരം കിട്ടുമ്പോഴെല്ലാം ദിയയും സിന്ധുവും അശ്വിനെ കളിയാക്കുന്നതായി തോന്നിയിട്ടുണ്ടെന്നും ഒരു വിഭാ​ഗം പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്. സിന്ധു പെൺമക്കളുടെ സുഹൃത്തുക്കളെ തരംതിരിച്ച് കാണുന്നുവെന്നും ഇവരുടെ വ്ലോ​ഗ് വീഡിയോ പ്രത്യക്ഷപ്പെടുമ്പോൾ കമന്റുകൾ വരാറുണ്ട്.

Sindhu krishna
Photo Credit: Diya Krishna / Instagram

ഇപ്പോഴിതാ അശ്വിൻ‌-സിന്ധു കൃഷ്ണ ബോണ്ടിനെ കുറിച്ച് സംശയമുള്ളവർക്കും പരാതികൾ ഉള്ളവർക്കുമുള്ള മറുപടിയാണ് സിന്ധുവിന്റെ പുതിയ വ്ലോ​ഗ്. വീഡിയോ കണ്ട് കഴിയുമ്പോൾ മാമായിറും മരുമകനുമായിട്ടുള്ള സംഭാഷണവും വൈബുമല്ല പകരം അമ്മയും മകനും തമ്മിലുള്ള വൈബും ബോണ്ടുമാണ് പ്രേക്ഷകന് അനുഭവപ്പെടുക. അടുക്കളയിൽ ഫ്രൂട്ട്സ് കട്ട് ചെയ്യുകയായിരുന്ന സിന്ധുവിന് അടുത്തേക്ക് വന്ന അശ്വിൻ പിന്നീട് സിന്ധുവിന് ഇഷ്ടപ്പെട്ട പാട്ട് പാടി കൊടുക്കുന്നത് കേൾക്കാം.

ഇരുവരും ചേർന്ന് ഡ്യൂയറ്റായി പാട്ട് പാടി ചെറിയ ചുവടുകൾ വെയ്ക്കുന്നതുമെല്ലാം അഭിനയിക്കുന്നതുമെല്ലാം രസമുള്ള കാഴ്ചയാണ്. സിന്ധുവിന് അശ്വിനോട് സ്നേഹമില്ലെന്ന് പുതിയ വ്ലോ​ഗ് വീഡിയോ കണ്ടവർക്കാർക്കും പറയാൻ കഴിയില്ലെന്നും കമന്റുകളുണ്ട്. ഓമിയല്ല അശ്വിനാണ് സിന്ധുവിന്റേയും കൃഷ്ണകുമാറിന്റെയും അ‍ഞ്ചാമത്തെ മകനെന്നും കമന്റുകളുണ്ട്.

മാമിയാർ-മരുമോൻ വൈബ് കണ്ട് കുശുമ്പെടുത്ത് ദിയ അടുക്കള വിട്ട് പോയിയെന്നും കമന്റുകളുണ്ട്. മുമ്പും അശ്വിനൊപ്പം പഴയ പാട്ടുകൾ പാടി ഒഴിവ് സമയം ചില വഴിക്കുന്ന വീഡിയോ സിന്ധു പങ്കുവെച്ചിരുന്നു. അഹാനയെക്കാൾ പ്രായം കൊണ്ട് ഇളയതാണ് അശ്വിൻ.

ദിയയുടെ ഇളയ സഹോദരി ഹൻസിയുമായുള്ള അശ്വിന്റെ ചേട്ടൻ‌-അനിയത്തി ബോണ്ടും പ്രേക്ഷകർക്ക് ഇഷ്ടമാണ്. പ്രസവ വീഡിയോ വൈറലായപ്പോൾ ​​ദിയയ്ക്കൊപ്പം അശ്വിനും ചർച്ചയായിരുന്നു. ഒരു ജീവിത പങ്കാളി എങ്ങനെയായിരിക്കണം എന്നതിന്റെ ഉത്തമ ഉദാഹരമാണ് അശ്വിനെന്നായിരുന്നു അന്ന് പ്രത്യക്ഷപ്പെട്ട കമന്റുകൾ.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X