യുട്യൂബ് ഇല്ലാതിരുന്നതുകൊണ്ടാണോ സിന്ധു പങ്കെടുക്കാതിരുന്നത്, മതത്തേക്കാൾ തൻവിയുടെ പ്രായമാകും പ്രശ്നം; ചർച്ചകൾ

സിന്ധു കൃഷ്ണകുമാറിന്റെ സഹോദരി സിമിയുടെ മകൾ തൻവി സുധീർ ഘോഷ് ഇപ്പോൾ കൃഷ്ണകുമാർ ഫാമിലിയുടെ പ്രേക്ഷകർക്ക് സുപരിചിതയാണ്. തൻവിയെ കുറിച്ച് കൃഷ്ണ സിസ്റ്റേഴ്സിന്റെ ഫോളോവേഴ്സ് കൂടുതലായും അന്വേഷിച്ച് തുടങ്ങിയതും അറിഞ്ഞ് തുടങ്ങിയതും ദിയ കൃഷ്ണയുടെ വിവാഹത്തിനുശേഷമാണ്. ദിയയുടെ പ്രായം മാത്രമുള്ള പെൺകുട്ടി നാല് വയസുകാരൻ മകനുമായാണ് ദിയയുടെ വിവാഹ​ ആഘോഷങ്ങളിൽ എല്ലാം പങ്കെടുത്തത്. ഭർത്താവും ഒപ്പമുണ്ടായിരുന്നില്ല.

പങ്കാളിയെ കുറിച്ച് എവിടേയും പരാമർശിച്ചതുമില്ല. പിന്നീട് യുട്യൂബ് ചാനലുമായി സജീവമായശേഷവും കൃഷ്ണ സിസ്റ്റേഴ്സിന്റെ ആരാധകർക്കിടയിൽ താനൊരു ചർച്ച വിഷയമാണെന്നും മനസിലാക്കിയശേഷമാണ് തൻവി തന്റെ ലൈഫ് സ്റ്റോറി പങ്കുവെച്ച് തുടങ്ങിയത്. വർഷങ്ങൾക്കുശേഷം ദിയയുടെ കല്യാണം പ്രമാണിച്ചാണ് തൻവി മകനുമായി കാനഡയിൽ നിന്നും കേരളത്തിൽ വന്നത്.

Tanvi Sudheer Sindhu Krishna
Photo Credit: Tanvi Sudheer / Sindhu Krishna

കാനഡയിലേക്ക് കൊവിഡ് കാലത്താണ് തൻവി ചേക്കേറുന്നത്. പഠനവും ജോലിയുമായിരുന്നു ലക്ഷ്യം. കാനഡയിലേക്ക് വരും മുമ്പ് യോജിയുമായി തൻവിയുടെ വിവാഹം കഴിഞ്ഞിരുന്നു. അതൊരു പ്രണയ വിവാ​ഹവും ഇന്റർകാസ്റ്റ് മാരേജുമായിരുന്നു. അന്ന് 21 വയസ് മാത്രമായിരുന്നു തൻവിയുടെ പ്രായം. യോജിയേയും ഒപ്പം കൂട്ടാമെന്ന ധാരണയിലാണ് തൻവി കാനഡയിലേക്ക് വരാനുള്ള നീക്കങ്ങളെല്ലാം നടത്തിയത്. പക്ഷെ കൊവിഡ് മൂലം തൻവിക്കൊപ്പം വരാൻ യോജിക്ക് കഴിഞ്ഞില്ല. ​

തൻവി ​ഗർഭിണിയുമായിരുന്നു. കാനഡയിൽ വന്നശേഷം ​​ഗർഭിണിയായിരുന്നിട്ടും തൻവി പഠനവും ജോലിയും എല്ലാം പരസഹായം കൂടാതെ ചെയ്തു. പ്രസവസമയത്തും സുഹൃത്തുക്കൾ മാത്രമാണ് തൻവിക്ക് സഹായമായി ഉണ്ടായിരുന്നത്. പ്രസവശേഷം പത്താം ദിവസം കൈക്കുഞ്ഞിനേയും വെച്ച് ജോലിക്ക് പോയ കഥ തൻവി വെളിപ്പെടുത്തിയിട്ടുണ്ട്.

മാത്രമല്ല യോജിയുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഇരുവരും വിവാഹമോചനത്തിനും തയ്യാറെടുത്തു. ലിയാന് മൂന്ന് വയസായശേഷമാണ് യോജി ആദ്യമായി കുഞ്ഞിനെ കാണുന്നത്. അതുവരെ അമ്മ തൻവി മാത്രമായിരുന്നു ലിയാന്റെ എല്ലാമെല്ലാം. വിവാഹമോചനത്തിന്റെ വക്കിൽ വരെ എത്തിയ ബന്ധം അടുത്തിടെയാണ് തൻവിയും യോജിയും തിരികെ പിടിച്ചത്.

പരാതികളും പരിഭവങ്ങളും എല്ലാം പറഞ്ഞ് തീർത്തുവെന്നും ഇനിയങ്ങോട്ട് വേർപിരിയാതെ ഒരുമിച്ച് ജീവിക്കാനാണ് താൽപര്യമെന്നുമാണ് തൻവിയും ഭർത്താവും പറഞ്ഞത്. പ്രണയവിവാഹമായിരുന്നതുകൊണ്ട് തന്നെ വലിയ ആഢംബരം ഇല്ലാതെ രജിസ്റ്റർമാരേജായിരുന്നു നടന്നത്. യോജി ക്രിസ്ത്യനും തൻവി ഹിന്ദു മതവിശ്വാസിയുമാണ്. മാത്രമല്ല അന്ന് തൻവിക്ക് 21 വയസ് മാത്രമായിരുന്നു പ്രായം. അതുകൊണ്ട് തന്നെ യോജിയുടെ കുടുംബാം​ഗങ്ങൾ മാത്രമണ് വിവാഹ​ത്തിൽ പങ്കെടുത്തത്.

Tanvi Sudheer Sindhu Krishna
Photo Credit: Tanvi Sudheer / Sindhu Krishna

കഴിഞ്ഞ ദിവസം വിവാഹ ദിവസം പകർത്തിയ ചില ഫോട്ടോകളും വീഡിയോയും തൻവി സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ചു. ഇതോടെ കൃഷ്ണകുമാർ കുടുംബത്തിലെ അം​ഗങ്ങളുടെ അസാന്നിധ്യം ആരാധകർക്കിടയിൽ‌ ചർച്ചയായി. താനും യോജിയുടെ പപ്പയും ഓടി നടന്നാണ് രജിസ്റ്റർ വിവാഹത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തതെന്ന് വിവാഹ വീഡിയോ പങ്കുവെച്ചപ്പോൾ പറഞ്ഞിരുന്നു.

അതേസമയം തൻവി ഒളിച്ചോടി വിവാഹം കഴിച്ചതുകൊണ്ടാണ് കൃഷ്ണകുമാർ കുടുംബവും തൻവിയും അമ്മയും മുത്തച്ഛനും മുത്തശ്ശിയും വിവാഹത്തിൽ പങ്കെടുക്കാതിരുന്നതെന്നും കമന്റുകളുണ്ട്. പുരോഗമനവാദികളായ കൃഷ്ണകുമാറിനെയും സിന്ധു കൃഷ്ണയെയും കൃഷ്ണ സിസ്റ്റേഴ്‌സിനെയും തൻവിയുടെ വിവാഹ ഫോട്ടോകളിൽ കാണാത്തത് എന്തുകൊണ്ടാണ്?. ഓ... അപ്പോൾ അവർക്ക് യുട്യൂബ് ചാനലുകൾ ഇല്ലായിരുന്നല്ലോ... അതാകും പോകാതിരുന്നത് എന്നായിരുന്നു വിമർശിച്ച് വന്ന ഒരു കമന്റ്.

തൻവിയുടെ അമ്മ സിമി ആദ്യം ഒരു നോർത്ത് ഇന്ത്യക്കാരനെ വിവാഹം കഴിച്ചു. പിന്നീട് വിവാഹമോചനം നേടി. പിന്നെ ദീനിനെ വിവാഹം കഴിച്ചു. അദ്ദേഹം മുസ്ലീമാണ്. മതവും ജാതിയും ഒന്നും കൃഷ്ണകുമാറിനും സിന്ധുവിന്റെ കുടുംബത്തിനും വിഷയമല്ല.

പക്ഷെ 21 വയസിൽ തൻവി അധികം ആലോചിക്കാതെ കല്യാണം കഴിച്ചത് അം​ഗീകരിക്കാൻ കഴിയാത്തതിനാലാകും തൻവിയുടെ ഭാ​ഗത്ത് നിന്ന് ആരും വിവാഹത്തിൽ പങ്കെടുക്കാതിരുന്നത് എന്നും കമന്റുകളുണ്ട്. അങ്ങനെ എങ്കിൽ വിവാഹം കഴിക്കുമ്പോൾ സിന്ധുവിനും 22 വയസല്ലേ ഉണ്ടായിരുന്നുള്ളുവെന്നും കമന്റുകളുണ്ട്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X