നല്ല ആളുകൾക്ക് എന്തുകൊണ്ട് മോശം കാര്യങ്ങൾ സംഭവിക്കുന്നുവെന്ന് തോന്നും, അവരേക്കാൾ പാവം കുഞ്ഞാണ് ഓമി; സിന്ധു
മുത്തശ്ശിയായതോടെ സിന്ധുവിന് ഉത്തരവാദിത്വങ്ങൾ കൂടി. ദിയയ്ക്കും കുഞ്ഞിനും വേണ്ടിയാണ് ഏറെയും സമയം ചിലവഴിക്കുന്നത്. ഗർഭിണിയായ സമയം മുതൽ എന്തിനും ഏതിനും സിന്ധു ദിയയ്ക്കൊപ്പമുണ്ട്. ബിസി ലൈഫിനിടയിലും പതിവ് ഹോം വ്ലോഗുകൾ സിന്ധു മുടക്കാറില്ല. ഇപ്പോഴിതാ താരപത്നി കൊച്ചുമകന്റേയും വീട്ടിലെ പുതിയ വിശേഷങ്ങളും പങ്കിട്ട് എത്തിയിരിക്കുന്നു. ഓമിയെ കുറിച്ചും അവന്റെ വിശേഷങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവർക്കും മറുപടി കൊടുത്തുകൊണ്ട് സിന്ധുവിന്റെ വ്ലോഗ് ആരംഭിക്കുന്നത്.
കൊച്ചുമകനെ പരിപാലിക്കാൻ എളുപ്പമാണെന്നും പാവം കുഞ്ഞാണെന്നും സിന്ധു പറയുന്നു. ജനിച്ചപ്പോൾ മുതൽ ഓമി സോഷ്യൽമീഡിയയിൽ സ്റ്റാറാണ്. ഒരുപാട് പേർ കുഞ്ഞ് എങ്ങനെ ഇരിക്കുന്നുവെന്ന് ചോദിക്കാറുണ്ട്. ബേബി സുഖമായി ഇരിക്കുന്നു. പാവം കുഞ്ഞാണ്.

എന്റെ പിള്ളേരെപ്പോലയെ അല്ല. എന്റെ പിള്ളേരാണ് ഏറ്റവും പാവം പിള്ളേർ എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ അവരേക്കാൾ പാവം കുഞ്ഞാണ് ഓസിയുടെ ഓമി. എപ്പോഴും ഉറക്കമാണ്. പാല് കുടിക്കാൻ പോലും കരയാറില്ല. ഞങ്ങൾ എഴുന്നേൽപ്പിച്ച് പാല് കൊടുക്കുകയാണ് ചെയ്യാറ്. തണുത്ത വെള്ളം ശരീരത്തിൽ ഒഴിച്ചാൽ പോലും കുഴപ്പമില്ലാത്ത കുഞ്ഞാണ്.
ചൂട് വെള്ളമാണ് അവനിഷ്ടം. എന്നിരുന്നാലും അവനെ ഞാൻ ഇടയ്ക്ക് തണുത്ത വെള്ളത്തിൽ കഴുകും. അതും അവന് യൂസ്ഡ് ആകണമല്ലോ. എപ്പോഴെങ്കിലും ചൂടുവെള്ളം ഇല്ലാത്ത സാഹചര്യത്തിൽ തണുത്ത വെള്ളം ഒഴിച്ച് കഴുകേണ്ടി വന്നാൽ അവൻ ഞെട്ടാൻ പാടില്ലല്ലോ. അതുകൊണ്ടാണ് ഇടയ്ക്ക് പകൽ സമയത്ത് തണുത്ത വെള്ളത്തിലും അവനെ ഞാൻ വാഷ് ചെയ്യുന്നത്. അപ്പോഴൊന്നും ബഹളം വെയ്ക്കില്ല. മിണ്ടാതെ ഇരിക്കും. പാല് കൊടുത്താൽ മിണ്ടാതെ ഉറങ്ങും.
അവനെ ആരും അധികം കയ്യിൽ വെച്ച് നടക്കേണ്ടെന്ന് ഞാൻ പറയും. കാരണം ഹ്യൂമൺ ഹീറ്റ് മനസിലാക്കി തുടങ്ങിയാൽ പിള്ളേർ പിന്നെ താഴെ കിടത്തിയാൽ കിടക്കില്ല. അതുകൊണ്ട് ഇടയ്ക്ക് കയ്യിൽ വെച്ചിട്ട് ബാക്കി സമയങ്ങളിൽ സോഫയിലൊക്കെ കൊണ്ടുപോയി കിടത്തും. പാവം ബേബിയാണ്. ഒരു ശല്യവുമില്ല. ഓയിൽ മസാജൊക്കെ നന്നായി എഞ്ചോയ് ചെയ്യും.
സ്പായിലൊക്കെ കിടക്കുന്നതുപോലെ. അവനൊപ്പമുള്ള ജീവിതം ഞാൻ ആസ്വദിക്കുന്നു. നമ്മുടെ മക്കളുടെ കുഞ്ഞുങ്ങളെ കാണുക എന്നത് ഭയങ്കര സന്തോഷമുള്ള കാര്യമാണ്. അവനെ ഉമ്മ വെയ്ക്കാനും എടുക്കാനുമെല്ലാം എനിക്ക് വളരെ ഇഷ്ടമാണെന്നും സിന്ധു പറയുന്നു. ഇതുവരെയും കുഞ്ഞിന്റെ ചിത്രങ്ങൾ ദിയ പങ്കുവെച്ചിട്ടില്ല. പുതിയ വ്ലോഗിൽ തനിക്ക് പരിചയമുള്ള ചിലരുടെ വിയോഗത്തെ കുറിച്ചും സിന്ധു പങ്കുവെച്ചു.

നാഗമ്മ അമ്മൂമ്മ മരിച്ചുപോയി. അടുത്തിടെ കാണാൻ പോയിരുന്നു. അവർക്കൊപ്പം വീഡിയോ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. മരിച്ച് അടക്കം എല്ലാം കഴിഞ്ഞാണ് ഞങ്ങൾ മരണവാർത്ത അറിഞ്ഞത്. മകളാണ് വിളിച്ച് പറഞ്ഞത്. ഓപ്പൺ ഹാർട്ട് സർജറിയൊക്കെ കഴിഞ്ഞിരുന്നു. ഒരുപാട് സ്ട്രഗിൾ ചെയ്തു. ഒരുപാട് കുഞ്ഞുങ്ങളേയും അമ്മമാരേയും കുളിപ്പിച്ച നല്ല ലേഡിയായിരുന്നു നാഗമ്മ അമ്മൂമ്മ.
ഹെൽത്തിയായി ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ ഓസിയുടെ വേദ് കുളിക്ക് വരുമായിരുന്നു എന്നാണ് സിന്ധു പറഞ്ഞത്. സിന്ധുവിന് മക്കൾ ജനിച്ചപ്പോൾ സഹായിയായി എത്തിയ സ്ത്രീയായിരുന്നു നാഗമ്മ. സിന്ധുവിന്റെ സ്ഥിരം പ്രേക്ഷകർക്ക് ഈ പേര് സുപരിചിതമാണ്. അതുപോലെ അമ്മുവിന്റെ ബെസ്റ്റ് ഫ്രണ്ട് നിവേദിതയുടെ അച്ഛൻ ഇന്ന് ഹൃദയാഘാതം മൂലം മരിച്ചു. അത് വളരെ ഷോക്കിങും വിഷമകരവുമായ വാർത്തയായിരുന്നു.
നിവേദിത വളരെ നല്ല കുട്ടിയാണ്. ബ്യൂട്ടിഫുൾ സോളാണ്. അമ്മു ചെന്നൈയിലേക്ക് പോകുന്നുണ്ട് അവരെ കാണാൻ. നല്ല ആളുകൾക്ക് എന്തുകൊണ്ട് മോശം കാര്യങ്ങൾ സംഭവിക്കുന്നുവെന്ന് തോന്നാറുണ്ട്. നല്ല ആളുകൾക്ക് ഇതൊന്നും സംഭവിക്കാൻ പാടില്ലല്ലോ എന്ന് തോന്നാറുണ്ടെന്നും സിന്ധു പറയുന്നു.


Click it and Unblock the Notifications