'വിവാഹം കഴിക്കില്ലെന്നൊന്നും തീരുമാനിച്ചിട്ടില്ല... അതിനൊരു സമയമുണ്ട്'; വിശേഷങ്ങളുമായി അമൃതയും അഭിരാമിയും
മലയാളിക്ക് സുപരിചിതരായ ചേച്ചിയും അനിയത്തിയുമാണ് അമൃത സുരേഷും അഭിരാമിയും. അമൃത സുരേഷ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന റിയാലിറ്റി ഷോയായ ഐഡിയ സ്റ്റാർ സിങറിലൂടെയാണ് ടെലിവിഷനിലേക്ക് എത്തുന്നത്. ഷോയിൽ വിജയിയാകാൻ സാധിച്ചില്ലെങ്കിലും പിന്നീട് പാടാൻ നിരവധി അവസരങ്ങൾ അമൃതയ്ക്ക് ലഭിച്ചു. ഗായികയായി പ്രശസ്തിയിലേക്ക് ഉയരുന്ന സമയത്താണ് അമൃതയും ബാലയും പ്രണയിക്കുന്നതും വിവാഹിതരാകുന്നതും.

വിവാഹ ജീവിതത്തിലേക്ക് എത്തിയതോടെ ഗായിക എന്ന പദവിയിൽ നിന്നും അമൃത കുറച്ച് നാൾ മാറി നിന്നു. പിന്നീട് വിവാഹ ജീവിതം പരാജയമായി. ശേഷം വിവാഹ മോചിതയായ അമൃത തിരികെ പാട്ടിലേക്ക് എത്തി. ഇപ്പോൾ മകളും കരിയറുമാണ് അമൃതയ്ക്ക് ഏറെ പ്രിയപ്പെട്ടത്. അഭിനയത്തിലൂടെയാണ് അഭിരാമി സുരേഷിന്റെ കരിയർ തുടങ്ങുന്നത്. ഹലോ കുട്ടിച്ചാത്തനിലൂടെയാണ് അഭിനയ ജീവിതം ആരംഭിച്ചത്. നവനീത് മാധവും ഷെയ്ൻ നിഗുമുണ്ടായിരുന്നു കുട്ടിച്ചാത്തനിൽ. കേരളോത്സവത്തിലൂടെയാണ് സിനിമയിൽ അഭിനയിച്ചത്. ഗുലുമാൽ, 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. പാട്ടുപാടുന്നത് കന്നഡയിലാണ്. അമൃതയ്‌ക്കൊപ്പം ഗാനരചനയും സംഗീതവുമൊക്കെയായി സജീവമാണ് അഭിരാമി ഇപ്പോൾ.
മധുർമ എന്ന ആൽബമാണ് ഇരുവരുടേയും പുതിയ സന്തോഷം. അമൃതയും അഭിരാമിയും തന്നെയാണ് മധുർമയിൽ പാടി അഭിനയിച്ചിരിക്കുന്നത്. മധുർമയുടെ വരികളും സംഗീത സംവിധാനവും ചെയ്തിട്ടുള്ളത് അഭിരാമിയാണ്. ഇരുവരും അമൃതം ഗമയ എന്ന പേരിൽ ഒരു യുട്യൂബ് ചാനലും നടത്തുന്നുണ്ട്. 3 ലക്ഷത്തിൽ കൂടുതൽ സബ്സ്‌ക്രബേഴ്സുണ്ട് അമൃതം ഗമയ യുട്യൂബ് ചാനലിന്. അമൃതയും അഭിരാമിയും എന്നും വാർത്തകളിൽ നിറയുന്ന താരങ്ങളാണ്. ഇപ്പോൾ വിവാഹം എന്നുണ്ടാകുമെന്ന് ചോദിച്ചപ്പോൾ അഭിരാമി പറഞ്ഞ മറുപടിയാണ് ശ്രദ്ധ നേടുന്നത്. വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ചിട്ടില്ലെന്നും അതിന്റെ സമയമാകുമ്പോൾ അത് നടക്കുമെന്ന് മാത്രമെ ഇപ്പോൾ പറയാനാകുവെന്നുമാണ് അഭിരാമി പറയുന്നത്.
ഞങ്ങൾ രണ്ടും രണ്ട് എൻഡിലുള്ള ആൾക്കാരാണ്. നോർത്തും സൗത്തും എന്നാണ് എപ്പോഴും പറയാറുള്ളത്. ഞങ്ങളെത്ര വിമർശിച്ചാലും ഞങ്ങളിൽ നിന്നും വരുന്ന പ്രൊഡക്ട് ഒന്നാണ്. അല്ലാന്നുണ്ടെങ്കിൽ അച്ഛനും അമ്മയും പാപ്പുവുമൊക്കെ നല്ല ക്രിട്ടിക്കാണ്. വീട്ടിൽ പോവുമ്പോൾ ഞങ്ങൾ ഒറ്റക്കെട്ടാണ്. ചേച്ചിയും ഞാനും എന്നും പരസ്പരം അടിയുണ്ടാക്കാറുണ്ട്. പക്ഷെ ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് നിൽക്കുന്നവരുമാണ്. അമൃതയും അഭിരാമിയും പുറത്തിറക്കുന്ന പാട്ടുകളെല്ലാം പെട്ടന്ന് തന്നെ വലിയ സ്വീകാര്യത നേടാറുണ്ട്. ജൂൺ സിനിമയ്ക്ക് വേണ്ടി അമൃത ആലപിച്ച മിന്നി മിന്നി എന്ന ഗാനം വൈറലായിരുന്നു. അയലത്തെ കുയിലെ, മുന്തിരിപ്പൂ, നിറമേ മായല്ലേ എന്നിവയാണ് അമൃത പാടി പ്രധാന പാട്ടുകൾ.


Click it and Unblock the Notifications