സ്ത്രീകളെ സ്പര്‍ശിച്ചിട്ടുണ്ടെന്ന് എന്തൊരഭിമാനത്തോടെയാണ് പറയുന്നത്! ബിഗ് ബോസിനെ വിമര്‍ശിച്ച് ചിന്മയി

By Midhun Raj

ബിഗ് ബോസ് റിയാലിറ്റി ഷോയുടെ എല്ലാ പതിപ്പുകള്‍ക്കും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്. മറ്റു ഭാഷകളിലെല്ലാം ഹിറ്റായ ശേഷമായിരുന്നു ബിഗ് ബോസ് മലയാളത്തിലേക്കും എത്തിയിരുന്നത്. നൂറ് ദിവസങ്ങളിലായി നടക്കുന്ന ഷോയില്‍ സംഭവബഹുലമായ കാര്യങ്ങളാണ് നടക്കാറുളളത്. ബിഗ് ബോസ് തമിഴ് പതിപ്പിന്റെ മൂന്നാം സീസണ്‍ അടുത്തിടെയായിരുന്നു ആരംഭിച്ചത്. ആദ്യ രണ്ട് സീസണുകളും വിജയമായ ശേഷമാണ് പുതിയ പതിപ്പും ആരംഭിച്ചിരുന്നത്.

കമല്‍ഹാസന്‍ അവതാരകനായി എത്താറുളള ഷോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. ബിഗ് ബോസ് തമിഴിന്റെതായി അടുത്തിടെ സംപ്രേക്ഷണം ചെയ്ത എപ്പിസോഡുകളില്‍ സംഭവബഹുലമായ കാര്യങ്ങളായിരുന്നു നടന്നത്. ബിഗ് ബോസിന്റെ കഴിഞ്ഞൊരു എപ്പിസോഡിനെ വിമര്‍ശിച്ച് ഗായിക ചിന്മയി രംഗത്തുവന്നിരുന്നു. പരിപാടിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് ഗായിക എത്തിയിരിക്കുന്നത്.

മല്‍സരാര്‍ത്ഥികളില്‍ ഒരാളായ ശരവണന്‍

ബിഗ് ബോസിന്റെ കഴിഞ്ഞ എപ്പിസോഡില്‍ മല്‍സരാര്‍ത്ഥികളില്‍ ഒരാളായ ശരവണന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത് ബസില്‍ കയറുമ്പോള്‍ സ്ത്രീകളെ തോണ്ടുകയും ദുരുദ്ദേശത്തോടെ സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്ന് പറഞ്ഞിരുന്നു. കമല്‍ഹാസന്‍ മല്‍സരാര്‍ത്ഥികളോടെല്ലാം സംസാരിക്കുന്ന സമയത്തായിരുന്നു ശരവണന്‍ ഇക്കാര്യം പറഞ്ഞത്. ശരവണന്‍ പറഞ്ഞതിന് വലിയ കൈയ്യടിയാണ് കാണികള്‍ നല്‍കിയത്. സ്ത്രീകള്‍ക്ക് ബസില്‍ മോശം അനുഭവങ്ങള്‍ എല്ലായ്‌പ്പോഴും നേരിടേണ്ടി വരാറുണ്ടെന്ന് കമല്‍ഹാസന്‍ പറഞ്ഞപ്പോളാണ് ശരവണന്‍ തന്റെ അനുഭവം വെളിപ്പെടുത്തിയത്.

വലിയ രീതിയിലുളള വിമര്‍ശനങ്ങളാണ്

ശരവണന്‍ തന്റെ അനുഭവം ബിഗ് ബോസില്‍ വെളിപ്പെടുത്തിയെങ്കിലും കമല്‍ഹാസന്‍ ഉള്‍പ്പെടെയുളള ആരും അതിനെ വിമര്‍ശിച്ചില്ല. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ വലിയ രീതിയിലുളള വിമര്‍ശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. മല്‍സരാര്‍ത്ഥികള്‍ക്കൊപ്പം തന്നെ കമല്‍ഹാസനെ വിമര്‍ശിച്ചുകൊണ്ടും നിരവധിപേര്‍ സമൂഹ മാധ്യമങ്ങളില്‍ എത്തുന്നുണ്ട്. തമിഴ് ബിഗ് ബോസിനെതിരെ എല്ലാവരും രംഗത്തെത്തിയ സമയത്താണ് ഗായിക ചിന്മയിയും വിമര്‍ശനവുമായി എത്തിയിരുന്നത്.

വിമര്‍ശനവുമായി ചിന്മയി

തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു വിമര്‍ശനവുമായി ചിന്മയി എത്തിയിരുന്നത്. "താന്‍ സ്ത്രീകളെ തോണ്ടുകയും ഉപദ്രവിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഒരാള്‍ അഭിമാനത്തോടെ പറഞ്ഞത് ഒരു തമിഴ് ചാനല്‍ സംപ്രേക്ഷണം ചെയ്തിരിക്കുന്നു. ഇത് കണ്ട് പ്രേക്ഷകര്‍ കൈയ്യടിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്യുന്നു. കയ്യടിക്കുന്ന പ്രേക്ഷകര്‍ക്കും സ്ത്രീകള്‍ക്കും പീഡകനും ഇതൊരു തമാശയാണ്. കഷ്ടം", ചിന്മയി തന്റെ ട്വിറ്ററില്‍ കുറിച്ചു.

ചേരനും നടി മീര മിഥുനും

കഴിഞ്ഞ തവണ സംവിധായകന്‍ ചേരനും നടി മീര മിഥുനും തമ്മിലുളള പ്രശ്‌നമായിരുന്നു ബിഗ് ബോസിന്റെതായി ചര്‍ച്ചയായി മാറിയത്. നടനും സംവിധായകനുമായ ചേരന്‍ ബിഗ് ബോസില്‍ നിന്നും തന്നെ കേറിപിടിച്ചെന്ന ആരോപണവുമായിട്ടായിരുന്നു മീര മിഥുന്‍ എത്തിയിരുന്നത്. ഈ സംഭവത്തിന് ശേഷം സംവിധായകനെ വിമര്‍ശിച്ചുകൊണ്ട് നിരവധി പേര്‍ എത്തിയിരുന്നു. ടാസ്‌കിനിടെ ചേരന്‍ അനുവാദമില്ലാതെ എന്റെ അരയില്‍ ചുറ്റി പിടിച്ചെന്നാണ് നടി പറഞ്ഞത്. സംഭവം വിവാദമായതോടെ ചേരന്‍ നടിയോട് മാപ്പ് പറഞ്ഞ് എത്തുകയും ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X