റിമി ടോമിക്ക് പട്ടിയെ പേടിയാണെന്ന് ചിത്ര! പട്ടിയെ കണ്ട് പേടിച്ചുവിറച്ച താരം! വീഡിയോ ഇന്നും വൈറലാണ്!

വൈവിധ്യമാര്‍ന്ന ആലാപന ശൈലിയുമായി സിനിമയിലേക്കെത്തിയതാണ് റിമി ടോമി. ചാനല്‍ പരിപാടികളിലൂടെ സജീവമായ റിമി മീശമാധവനിലൂടെയാണ് സിനിമയില്‍ തുടക്കം കുറിച്ചത്. നാദിര്‍ഷയായിരുന്നു റിമിയെ സിനിമയിലേക്ക് പരിചയപ്പെടുത്തിയത്. അടിപൊളിയായാലും മെലഡിയായാലും തനിക്ക് വഴങ്ങുമെന്നും അവര്‍ തെളിയിച്ചിരുന്നു. ആലാപനത്തിലും അപ്പുറത്ത് അവതാരകയായും അഭിനേത്രിയായും റിമിയെത്തിയിരുന്നു. ജയറാം നായകനായെത്തിയ ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറിയത്. ഗാനമേള വേദികളില്‍ സജീവമാണ് റിമി. സദസ്സിനെ കൈയ്യിലെടുക്കുന്ന തരത്തില്‍ തകര്‍പ്പന്‍ ഗാനങ്ങളുമായാണ് റിമി എത്താറുള്ളത്.

എങ്ങനെയാണ് ഇത്തരത്തില്‍ എനര്‍ജി സൂക്ഷിക്കുന്നതെന്ന് സുഹൃത്തുക്കള്‍ വരെ റിമിയോട് ചോദിച്ചിരുന്നു. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടികളിലൊന്നായി മാറിയ ഒന്നും ഒന്നും മൂന്നിന്റെ രണ്ടാം സീസണ്‍ അടുത്തിടെയാണ് അവസാനിച്ചത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും സംവിധായകരും ഗായകരുമൊക്കെയാണ് പരിപാടിയില്‍ അതിഥികളായെത്തുന്നത്. പ്രേക്ഷകര്‍ക്ക് അറിയാനാഗ്രഹമുള്ള വിശേഷങ്ങളെക്കുറിച്ചാണ് റിമി ചോദിക്കാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ റിമി ലേറ്റസ്റ്റ് വിശേഷങ്ങളും ചിത്രങ്ങളുമൊക്കെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. മഴവില്‍ മനോരമായിലെ പാടാം നമുക്ക് പാടാമെന്ന പരിപാടിയില്‍ വിധികര്‍ത്താവായും റിമി എത്തുന്നുണ്ട്. അതിനിടയിലാണ് തന്റെ പേടിയെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. നായകളെ തനിക്ക് പേടിയാണെന്നായിരുന്നു റിമി പറഞ്ഞത്. ചിത്രയും റിമിയുടെ പേടിയെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു.

 പട്ടിയെ പേടിയാണ്

പട്ടിയെ പേടിയാണ്

കോമഡി സ്റ്റാര്‍സില്‍ മാത്രമല്ല പാടാം നമുക്ക് പാടാമെന്ന പരിപാടിയിലും വിധികര്‍ത്താവാണ് റിമി ടോമി. ശക്തമായ പിന്തുണയാണ് മത്സരാര്‍ത്ഥികള്‍ക്ക് ഇവര്‍ നല്‍കാറുള്ളത്. ചിത്ര, ശരത്ത് എന്നിവരും പരിപാടിയിലെ വിധികര്‍ത്താക്കളാണ്. കളിയാക്കാന്‍ കിട്ടുന്ന അവസരങ്ങളെല്ലാം ശരത്ത് കൃത്യമായി ഉപയോഗിക്കാറുണ്ട്. കുറിക്ക് കൊള്ളുന്ന മറുപടിയാണ് റിമി നല്‍കാറുള്ളത്. വിധിനിര്‍ണ്ണയത്തിനിടയിലാണ് ശരത്ത് ചിത്രയ്ക്ക് സിംഹത്ത് ഇഷ്ടമാണെന്ന് പറഞ്ഞത്. അതൊന്നും ശരിയല്ലെന്നും പറയാനുള്ള കാര്യങ്ങളെല്ലാം തന്റെ തലയിലിടുന്നതാണ് ശരത്തിന്റെ ഇപ്പോഴത്തെ ഹോബിയെന്നും ചിത്ര പറഞ്ഞത്. ഇതിനിടയിലാണ് റിമി ടോമി തനിക്ക് പട്ടിയെ പേടിയാണെന്ന കാര്യത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.

പട്ടിയെ പൂട്ടാന്‍ പറയാറുണ്ട്

പട്ടിയെ പൂട്ടാന്‍ പറയാറുണ്ട്

ചിത്ര ചേച്ചിയുടെ വീട്ടിലെ ബ്ലാക്കിയെ തനിക്ക് പേടിയാണെന്നും ചേച്ചി അതിനെ പൂട്ടിയിട്ടാലേ താന്‍ വരുള്ളൂവെന്ന് പറയാറുണ്ടെന്നും റിമി പറഞ്ഞിരുന്നു. ചേച്ചിക്കും വിജയേട്ടനും പട്ടിയെ ഒരുപാട് ഇഷ്ടമാണ്. ലാബ് ഇനത്തിലുള്ള പട്ടിയാണ് ബ്ലാക്കി. സാധാരണഗതിയില്‍ അവര്‍ അതിനെ മുറിക്കകത്തൊന്നും പൂട്ടിയിടാറില്ല, എന്നാല്‍ താന്‍ ആദ്യം ആവശ്യപ്പെടുന്ന കാര്യം ഇതാണെന്നും അതിനെ പൂട്ടിയെന്ന് ഉറപ്പ് വരുത്തിയതിന് ശേഷമേ അങ്ങോട്ടേക്ക് പോവാറുള്ളൂവെന്നുമായിരുന്നു റിമി പറഞ്ഞത്.

 ഡൈനിംഗ് ടേബിളിന് മുകളില്‍ കയറി

ഡൈനിംഗ് ടേബിളിന് മുകളില്‍ കയറി

ബ്ലാക്കിയെ പൂട്ടിക്കഴിഞ്ഞുവെന്ന ഉറപ്പ് ലഭിച്ചതിന് ശേഷമാണ് റിമി വീട്ടിലേക്ക് കയറി വരാറുള്ളത്. എന്നാല്‍ ഒരിക്കല്‍ അബദ്ധവശാല്‍ അത് മുറിയില്‍ നിന്നും പുറത്തുവന്നിരുന്നു. ഇതിനെക്കണ്ട ഉടന്‍ റിമി ഡൈനിംഗ് ടേബിളിന്റെ മുകളിലേക്ക് ചാടിക്കയറി എന്നുമായിരുന്നു ചിത്ര പറഞ്ഞത്. സിംഹത്തെപ്പോലെയുള്ള പട്ടിയാണ് അതെന്നും കാണുമ്പോഴേ തന്നെ പേടി തോന്നുമെന്നും റിമി പറഞ്ഞപ്പോള്‍ ശരത്തും അത് ശരിവെക്കുകയായിരുന്നു. ആരേയും ഉപദ്രവിക്കാത്ത പട്ടിയാണ് ബ്ലാക്കിയെന്നായിരുന്നു ചിത്രയുടെ സാക്ഷ്യപ്പെടുത്തല്‍.

പേടിച്ചുപോയെന്ന് ശരത്ത്

പേടിച്ചുപോയെന്ന് ശരത്ത്

ബ്ലാക്കിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ തനിക്കുമുണ്ടെന്നുമായിരുന്നു ശരത്ത് പറഞ്ഞു. റെക്കോര്‍ഡിംഗിനിടയില്‍ ചേച്ചിയുടെ വീട്ടില്‍ പോവാമെന്ന് പറഞ്ഞപ്പോള്‍ അവിടെ ബ്ലാക്കിയുണ്ടെന്നും തനിക്ക് അതിനെ പേടിയാണെന്നുമായിരുന്നു അന്ന് ശേഖറിനോട് പറഞ്ഞത്. സൗണ്ട് എഞ്ചിനീയറായ ശേഖറാവട്ടെ, അതിന് കുഴപ്പമില്ല, തനിക്ക് പരിചയമുണ്ടെന്നായിരുന്നു പറഞ്ഞത്. അങ്ങനെയാണ് അന്ന് ചേച്ചിയുടെ വീട്ടിലേക്ക് പോയത്. ശേഖര്‍ അതിന്റെ കഴുത്തില്‍ തടവി നില്‍ക്കുകയായിരുന്നു. പിന്നീട് അതൊരു പ്രത്യേക ശബ്ദം ഉണ്ടാക്കാന്‍ തുടങ്ങി. കൈയ്യെടുത്താല്‍ അപ്പോള്‍ കടിക്കുമെന്ന അവസ്ഥയായിരുന്നു. പിന്നീട് ചേച്ചിയും ചേട്ടനും വന്ന് അതിനെ കൊണ്ടുപോയപ്പോളാണ് തങ്ങള്‍ക്ക് സമാധാനമായതെന്നുമായിരുന്നു ശരത്ത് പറഞ്ഞത്.

ദിലീപിനോടും പറഞ്ഞു

ദിലീപിനോടും പറഞ്ഞു

റിംഗ് മാസ്റ്റര്‍ എന്ന ചിത്രത്തില്‍ ഡോഗ് ട്രെയിനറായാണ് ദിലീപ് എത്തിയത്. സി ഐഡി മൂസയില്‍ ഒരു പട്ടിയെ മാത്രമാണ് കണ്ടതെന്നും എങ്ങനെയാണ് ഒന്നിലേറെ പട്ടികളെ നിയന്ത്രിച്ചതെന്നുമായിരുന്നു റിമി ദിലീപിനോട് ചോദിച്ചത്. റിംഗ് മാസ്റ്റര്‍ റിലീസിന് മുന്നോടിയായി അദ്ദേഹം ഒന്നും ഒന്നും മൂന്നില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചത്. തനിക്ക് പട്ടികളെ പേടിയാണെന്നും റിമി പറഞ്ഞിരുന്നു. ദിലീപിന്റെ വരവിന് മുന്‍പ് പട്ടിയുടെ ശബദ്ം കേള്‍പ്പിച്ചപ്പോഴേ റിമിയുടെ മുഖം മാറിയിരുന്നു. പിന്നീടാണ് ഹസ്‌കിയെന്ന പട്ടിയെ വേദിയിലേക്ക് കൊണ്ടുവന്നത്.

ഒന്നും ഒന്നും മൂന്നിലേക്കെത്തിയപ്പോള്‍

ഒന്നും ഒന്നും മൂന്നിലേക്കെത്തിയപ്പോള്‍

തനിക്ക് പട്ടിയെ പേടിയാണെന്നും താന്‍ മാറി നില്‍ക്കാന്‍ പോവുകയാണെന്നുമായിരുന്നു റിമി പറഞ്ഞത്. അടുത്തോട്ട് വന്നാല്‍ താന്‍ കരയുമെന്നും റിമി പറഞ്ഞിരുന്നു. ഇടയ്ക്ക് മമ്മി എന്ന് വിളിച്ച് റിമി കരയാനും നോക്കിയിരുന്നു. ട്രെയിനറും കൂടെ സ്റ്റേജില്‍ നിന്നോട്ടെയെന്നായിരുന്നു റിമിയുടെ നിര്‍ദേശം. പേടിക്കാനൊന്നുമില്ലെന്നും ഇത് ഒന്നും ചെയ്യില്ലെന്നും റിംഗ് മാസ്റ്ററല്ലേ പറയുന്നതെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. വീട്ടില്‍ നേരത്തെ പട്ടിയുണ്ടായിരുന്നുവെന്നും ബ്രൗണി എന്നായിരുന്നു അതിന്റെ പേരെന്നും 10 വര്‍ഷത്തോളം അതൊപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നമ്മുടെ ഭയത്തെ മനസ്സിലാക്കും

നമ്മുടെ ഭയത്തെ മനസ്സിലാക്കും

നമ്മുടെ കണ്ണിലെ ഭയത്തെ മനസ്സിലാവുമ്പോഴാണ് അത് കടിക്കാന്‍ നോക്കുന്നത്. മണത്തിലൂടെ പട്ടിക്ക് ഇക്കാര്യത്തെക്കുറിച്ച് മനസ്സിലാവുമെന്നും ദിലീപ് പറഞ്ഞിരുന്നു. താന്‍ കണ്ണില്‍ ലെന്‍സ് വെച്ചോണ്ടാണ് അല്ലെങ്കില്‍ തന്റെ നിഷ്‌കളങ്കത അതിന് മനസ്സിലാവുമെന്നുമായിരുന്നു റിമിയുടെ മറുപടി. എങ്ങനെയാണ് ഈ പട്ടിയെ മെരുക്കിയെടുക്കുന്നതെന്നും റിമി ചോദിച്ചിരുന്നു. ആദ്യമായാണ് താന്‍ ഇതിനെ കാണുന്നതെന്നും ഇതേ കളറിലുള്ള പട്ടിയായിരുന്നു വീട്ടിലുണ്ടായിരുന്നതെന്നും ദിലീപ് പറഞ്ഞിരുന്നു. മനുഷ്യരേക്കാളും വിശ്വസിക്കാന്‍ പറ്റുന്നതാണ് പട്ടിയെന്നാണ് റോയ്‌സിന്റെ നിലപാടെന്നും ബ്രൂസ്ലി എന്നാണ് പട്ടിയുടെ പേരെന്നും റിമി പറഞ്ഞിരുന്നു.

വീഡിയോ കാണാം

നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ഒന്നും ഒന്നും മൂന്ന് പരിപാടിയുടെ വീഡിയോ കാണാം.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X