എന്റെ പാട്ട് തട്ടിപ്പറിച്ചെന്ന് പറഞ്ഞ് കരഞ്ഞിട്ട് കാര്യമില്ല! പാട്ടുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ പറ്റി എംജി

ഗായകനെന്ന നിലയില്‍ മലയാളക്കരയ്ക്ക് ഒത്തിരി സംഭാവനകള്‍ നല്‍കിയ കലാകാരനാണ് എംജി ശ്രീകുമാര്‍. സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ നിരവധി പാട്ടുകള്‍ പാടി അതും ഹിറ്റാക്കുന്ന അത്ഭുതപ്രതിഭാസം കൂടിയാണ് എംജി. എന്നാല്‍ സംഗീതമേഖലയില്‍ ഈഗോ പ്രശ്‌നങ്ങളും അടിച്ചമര്‍ത്തലുമൊക്കെ ഉണ്ടെന്ന തരത്തില്‍ പ്രചരണങ്ങളുണ്ടായിരുന്നു. ഈ വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് എംജിയിപ്പോള്‍.

പാട്ട് പാടാന്‍ അവസരം തന്നില്ല, അവസരം തട്ടിയെടുത്തു എന്ന തരത്തില്‍ ആളുകള്‍ പറയുന്നതിനെ കുറിച്ചാണ് കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് പാട്ടുകാരുടെ ജീവിതത്തെ കുറിച്ച് എംജി ശ്രീകുമാര്‍ സംസാരിച്ചത്.

mg-sreekumar

എല്ലാവരും സംഗീതം പഠിച്ചിരിക്കണമെന്നതാണ്. പക്ഷേ പ്രധാനമായിട്ടും മൂന്ന് കാര്യങ്ങള്‍ കൂടി പാട്ടുകാര്‍ക്ക് വേണം. അതിലൊന്ന് ജന്മനായ ജ്ഞാനസ്‌നാനായിരിക്കണമെന്നതാണ്. അതായത് അമ്മയുടെ ബീജത്തില്‍ നിന്നും ഉത്ഭവിക്കുന്നത് ഒരു ജ്ഞാനസ്ഥനായിരിക്കണം. അങ്ങനെയാണെങ്കില്‍ അവന് പറഞ്ഞ് കൊടുക്കേണ്ട ആവശ്യമില്ല. അങ്ങനെയുള്ള കുട്ടികളെ നമ്മള്‍ കാണാറുണ്ട്. കൊച്ചിലെ പാടുന്നവര്‍. നാല് വയസുള്ള കുട്ടികള്‍ പോലും രാഗം പാടി അത് പറഞ്ഞ് തരും. ആരെങ്കിലും പറഞ്ഞ് കൊടുത്തിട്ടാണോന്ന് ചോദിച്ചാല്‍ അല്ല.

രണ്ടാമത് കുറച്ച് ജ്ഞാനവും അത് കൊണ്ട് പോയി പഠിച്ച് പരിഭേഷിപ്പിച്ച് വരുന്നവരാണ്. പ്രാക്ടീസ് ചെയ്ത് അവര്‍ക്ക് ആ കഴിവ് തെളിയിക്കാന്‍ സാധിക്കും. പിന്നെ മൂന്നാമത് ഒരു കൂട്ടര്‍ കൂടിയുണ്ട്. അവര്‍ പ്രത്യേകിച്ച് ഒന്നും പഠിക്കുന്നില്ല. കേള്‍ക്കുന്നതൊക്കെ പെട്ടെന്ന് പഠിച്ച് അതുപോലെ റിപ്പീറ്റ് ചെയ്യുന്നതാണ് മൂന്നാമത്തെ വിഭാഗം ആളുകള്‍. നാലാമത്തെ കൂട്ടര്‍ അനുകരണം ചെയ്യുന്നവരാണ്. മിമിക്രി എന്ന് പറയാം.

എവിടെ നോക്കിയാലും ഒന്നെങ്കില്‍ ദാസേട്ടനോ അല്ലെങ്കില്‍ ജയേട്ടനോ ഞാനോ അതുപോലെ സുജാതയോ ചിത്രയോ തുടങ്ങിയവരെ മിമിക്രി ചെയ്ത് സ്‌റ്റേജില്‍ പാടും. കേള്‍ക്കുന്നവര്‍ നോക്കുമ്പോള്‍ സാക്ഷാല്‍ ദാസേട്ടന്‍ പാടുന്നത് പോലെ തന്നെ. ഇങ്ങനെ ചെയ്യുന്നത് ശരിക്കും അപകടമാണ്. അനുകരണം പാടില്ല, അനുഗമനം ആവാം. ദാസേട്ടനോ ചിത്രയോ ആര് പാടിയതാണെങ്കിലും അവര്‍ എന്താണോ പാടി വെച്ചിരിക്കുന്നത് അതിനെ അനുഗമിക്കാം.

mg-sreekumar

പക്ഷേ അതുപോലെ പാടി അനുകരിച്ച് കഴിഞ്ഞാല്‍ അവര്‍ക്കൊരിക്കലും ഒരു ജീവിതമില്ല. ഒരു സ്റ്റുഡിയോയില്‍ വന്ന് പാടാനുള്ള അവസരം കിട്ടുകയുമില്ല. അതിന്റെ പേരില്‍ വീട്ടിലിരുന്ന് എല്ലാവരെയും കുറ്റം പറഞ്ഞത് കൊണ്ട് യാതൊരു കാര്യവുമില്ല. അവന്‍ എന്റെ പാട്ട് തട്ടിപ്പറിച്ചെന്നോ എന്നെ പാടിക്കാന്‍ ശ്രമിച്ചില്ലെന്നോ പറഞ്ഞത് കൊണ്ട് ഒരു കാര്യവുമില്ല. ഇവിടെ ഗാനമേളകളില്‍ ഒരുപാട് പേര്‍ അനുകരിക്കുന്നവരുണ്ട്. അതൊക്കെ ഇഷ്ടമുള്ളവര്‍ ചെയ്‌തോട്ടേ.

അടുത്തിടെ ഞാന്‍ ഒരാളുടെ പാട്ട് കേട്ടു. ശരിക്കും യേശുദാസ് പാടിയത് പോലെ തന്നെയുണ്ട്. അങ്ങനെ അയാള്‍ക്ക് അതുപോലെ പാടണമെങ്കില്‍ അതിനാദ്യം യേശുദാസ് പാടി വെക്കണം. എങ്കിലേ ഇയാള്‍ക്ക് അത് അനുകരിക്കാന്‍ സാധിക്കൂ. പിന്നെ ഇതുപോലെ പാടി വരുമാനം ഉണ്ടാക്കുന്നവര്‍ അത് ചെയ്‌തോട്ടെ, പക്ഷേ അതിന് താഴെ ഇയാള്‍ എഴുതുന്ന കമന്റ് ഇന്ന് രവീന്ദ്രന്‍മാഷ് ഉണ്ടായിരുന്നെങ്കില്‍ എന്നെയേ പാടിക്കുകയുള്ളു എന്നായിരിക്കും. അതിനെ എന്ത് പേരിട്ട് വിളിക്കണം.

നമുക്ക് നമ്മുടേതായ ശബ്ദമുണ്ട്. മറ്റുള്ളവര്‍ എങ്ങനെ പാടുന്നുവോ അതിനെ നമ്മള്‍ പിന്തുടരുകയാണ് വേണ്ടതെന്ന് എന്റെ ചേട്ടന്‍ പറഞ്ഞ് തന്നിട്ടുണ്ട്. മുഹമ്മദ് റാഫിയെ ആര്‍ക്കെങ്കിലും അനുകരിക്കാന്‍ പറ്റാറുണ്ടോ. അതിന് ശ്രമിക്കുന്നവരുണ്ടാവാം. പക്ഷേ അദ്ദേഹം ചെയ്ത കോണ്‍ട്രിഭ്യൂഷന്‍ വേറെയാര്‍ക്കും സാധിക്കില്ലെന്നാണ് എംശ്രീ ശ്രീകുമാര്‍ പറയുന്നത്.

More from Filmibeat

Read more about: m g sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X