ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം പുതിയ ലുക്കിൽ റിമി ടോമി, ഇനി ഷോ പൊളിക്കുമെന്ന് ആരാധകർ...

പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് സൂപ്പർ ഫോർ. മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്യുന്ന സംഗീത റിയാലിറ്റി ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. സൂപ്പർ ഫോറിൽ ഇപ്പോൾ കുരുന്ന് ഗായകരാണ് മാറ്റുരയ്ക്കുന്നത്. സൂപ്പർ ഫോർ ഷോയുടെ വിജയത്തിന് പിന്നിലെ പ്രധാന പങ്കുവഹിക്കുന്നത് അതിലെ ജഡ്ജസാണ്. യുവഗായകരായ വിധു പ്രതാപ്, ജ്യേത്സ്ന, സിത്താര, റിമി ടോമി എന്നാണ്. ഇവരുടെ കൗണ്ടറുകളും തഗ്ഗും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇവരുടെ തഗ്ഗും കൗണ്ടറും കേൾക്കാൻ വേണ്ടി മാത്രം ഷോ കാണുന്നവരുമുണ്ട്.

 Rimi Tomy

കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് കഴിഞ്ഞ കുറച്ച് എപ്പിസോഡുകളിൽ റിമി ടോമി ഇല്ലായിരുന്നു. വിജയ് യേശുദാസ് ആയിരുന്നു റിമിയ്ക്ക് പകരമായി എത്തിയത്. ഇപ്പോഴിത സൂപ്പർ ഫോറിലേയ്ക്ക് പ്രിയ ഗായിക മടങ്ങി എത്തിയിരിക്കുന്നത്. സ്റ്റൈലൻ ലുക്കിലാണ് താരത്തിന്റെ മടങ്ങി വരവ്. ഷോയുടെ പുതിയ പ്രെമോ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. ഇത് സൂപ്പർ ഫോർ ആരാധകരെ ഏറെ സന്തോഷത്തിലാഴ്ത്തിയിട്ടുണ്ട്.

കുട്ടിപ്പാട്ട് അരങ്ങില്‍ ഗംഭീര ഡാന്‍സ് പെര്‍ഫോമന്‍സോടുകൂടെ റിമി ടോമി തിരിച്ചെത്തുന്നു എന്ന് ക്യാപ്ഷനോടെയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. വന്‍ വരവേല്‍പ്പാണ് ഷോ റിമിയ്ക്ക് നല്‍കിയിരിക്കുന്നത്. വരുന്ന ശനി - ഞായര്‍ എപ്പിസോഡുകള്‍ മുതല്‍ വിധികര്‍ത്താക്കളുടെ സീറ്റില്‍ റിമി ടോമിയും ഉണ്ടാവും. റിമിയുടെ മടങ്ങി വരവ് ആരാധകർ ആഘോഷമാക്കിയിട്ടുണ്ട്. മികച്ച കമന്റുകളാണ് ലഭിത്തുന്നത്. റിമി എത്തിയപ്പോഴാണ് ആശ്വാസമായത്. ഇപ്പോഴാണ് എല്ലാവര്‍ക്കും പഴയ എനര്‍ജ്ജി തിരിച്ചു കിട്ടിയത്, ഇനി പൊടിപൂരമായിരിയ്ക്കും എന്നൊക്കെയാണ് കമന്റുകള്‍ വീഡിയോയ്ക്ക് ലഭിക്കുന്നത്. റിമി ടോമി എന്ന് എത്തുമെന്ന് ചോദിച്ച് കൊണ്ട് പ്രേക്ഷകർ രംഗത്ത് എത്താറുണ്ടായിരുന്നു.

കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആണ് റിമി ടോമി ഷോയില്‍ നിന്നും വിട്ട് നിന്നത്. റിമിയ്ക്ക് പിന്നാലെ വിധു പ്രതാപിനും ജ്യോത്സനയ്ക്കും സിത്താരയ്ക്കും എല്ലാം കൊവിഡ് പോസിറ്റീവ് ആയിരുന്നു. എന്നാല്‍ റിമി ടോമിയുടെ തിരിച്ചുവരവ് മാത്രമാണ് ആരാധകരും ഷോയും ഇത്രയ്ക്ക് ആഘോഷമാക്കിയത്. എപ്പിസോഡ് ഷൂട്ടിനിടെയായിരുന്നു റിമിയ്ക്ക് കൊവിഡ് പോസിറ്റീവ് ആയത്. റിമിയ്ക്ക് പകരം വിജയ് .യേശുദാസ് എത്തിയതോടെ നിരവധി ചോദ്യവുമായി പ്രേക്ഷകർ എത്തിയിരുന്നു. എന്നാൽ പിന്നീട് ഷോയിൽ നിന്ന് മാറി നിൽക്കുന്ന കാര്യം വെളിപ്പെടുത്തി കൊണ്ട് റിമി ടോമ തന്നെ രംഗത്ത് എത്തുകയായിരുന്നു. ഫെബ്രുവരി തൊട്ടുള്ള ഷെഡ്യൂളിന് ഉണ്ടാകുമെന്നും താരം പറഞ്ഞിരുന്നു.

കൊവിഡ് പോസിറ്റീവ് ആയതിനെ കുറിച്ച് റിമി ടോമി പറഞ്ഞത് ഇങ്ങനെ.. '' സൂപ്പര്‍ ഫോറിന്റെ ഷൂട്ടിങിന് ഇടെയാണ് എനിക്ക് കൊവിഡ് പോസിറ്റീവ് ആയത്. ചെറിയൊരു ചുമ മാത്രമായിരുന്നു തുടക്കം. എനിക്ക് തലേ ദിവസം വരെ എനിക്ക് യാതൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ മുതല്‍ ചെറിയൊരു പനിയുള്ളത് പോലെ തോന്നി. യോഗ ചെയ്യാനും വര്‍ക്കൗട്ട് ചെയ്യാനും ഒന്നും പറ്റുന്നില്ല. എന്തോ പ്രശ്‌നമുണ്ട് എന്നെനിക്ക് മനസ്സിലായി. ഉച്ചയാവുമ്പോഴേക്കും പനി കൂടി. കെടപ്പിലാവുന്ന അവസ്ഥയില്‍ എത്തിയപ്പോഴേക്കും എനിക്ക് ഇത് കോവിഡ് തന്നെയാണോ എന്ന് തോന്നി തുടങ്ങി. വേഗം വീട്ടില്‍ വന്ന് ടെസ്റ്റിന് കൊടുത്തു. പക്ഷെ ടെസ്റ്റ് റിസള്‍ട്ട് വരുമ്പോഴേക്കും എനിക്ക് ഉറപ്പായി കൊവിഡ് തന്നെയാണ് എന്ന്. അത്രയധികം ക്ഷീണവും പനിയും ആയിരുന്നു.

ആദ്യത്തെ ദിവസമായിരുന്നു എനിക്ക് ഏറ്റവും അധികം ബുദ്ധിമുട്ട് തോന്നിയത്. കിടന്ന ഇടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ പോലും പറ്റുന്നില്ല. ഭയങ്കര പനി. റിസള്‍ട്ട് വരുന്നതിന് മുന്‍പേ തന്നെ വീട്ടില്‍ നിന്ന് എല്ലാവരെയും പറഞ്ഞു വിട്ടു. പിന്നെ വീട്ടിൽ ഒറ്റയ്ക്ക് ആയിരുന്നു എന്നും റിമി പറഞ്ഞിരുന്നു.

കൊവിഡിനെ ശ്രദ്ധിക്കണമെന്നും പ്രേക്ഷകരോട് പറഞ്ഞിരുന്നു. ചെറുതായി എന്തെങ്കിലും കുഴപ്പം തോന്നിയാല്‍ തന്നെ സ്വയം ചികിത്സിക്കാതെ ഡോക്ടറെ കാണുക. ടെസ്റ്റ് ചെയ്യുക. ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിയ്ക്കുക. ശരീരത്തിന് നല്ല റസ്റ്റ് ആവശ്യമാണ്. ഞാന്‍ കൃത്യമായി ആവി പിടിയ്ക്കുകയും തിളപ്പിച്ച വെള്ളത്തില്‍ മഞ്ഞള്‍ ഇട്ട് കുടിയ്ക്കുകയും ഒക്കെ ചെയ്തിരുന്നു. രുചിയുടെയും മണത്തിന്റെയും പ്രശ്‌നം ഇല്ലാത്തത് കൊണ്ട് നന്നായി ഭക്ഷണം കഴിക്കാനും സാധിച്ചു. നല്ല പോഷക ആഹാരങ്ങള്‍ കഴിക്കുക എന്നതും വളരെ ആവശ്യമാണെന്നു താരം വീഡിയോയിൽ പറഞ്ഞിരുന്നു.

വീഡിയോ കാണാം

Read more about: rimi tomy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X