പറ്റുന്നത് പോലെ ഞാന്‍ സഹായിക്കാറുണ്ട്; നാല് പേരറിഞ്ഞ് കൊടുത്താലും വലിയ തെറ്റില്ലെന്ന് പറഞ്ഞ് റിമി ടോമി

പ്രേക്ഷകരുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന താരമാണ് റിമി ടോമി. പാട്ട് പാടുന്നതിനൊപ്പം ഡാന്‍സ് കളിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്ത ഗായിക എന്നതിലുപരി നടിയും അവതാരകയുമൊക്കെയായി തിളങ്ങി നില്‍ക്കുകയാണ് റിമി. സോഷ്യല്‍ മീഡിയ പേജുകളില്‍ സജീവമായി പോസ്റ്റ് ഇടാറുള്ള താരം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും മടിക്കാറില്ല.

വിവാഹശേഷം യാത്രകളിലാണ് നടി ശ്രിയ ശരൺ, അവധി ആഘോഷത്തിൻ്റെ ചിത്രങ്ങൾ കാണാം

ഏറ്റവും പുതിയതായി യൂട്യൂബ് ചാനലിലൂടെ ഫാന്‍സിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് എത്തിയതായിരുന്നു താരം. താന്‍ ഉപയോഗിക്കുന്ന ബ്യൂട്ടി പ്രൊഡക്ടസിനെ കുറിച്ച് പറയാനായിരുന്നു വന്നതെങ്കിലും രസകരമായൊരു ചോദ്യവും ഇതിനിടെ ഉണ്ടായി. യഥാര്‍ഥ സൗന്ദര്യം മറ്റുള്ളവരെ സഹായിക്കുമ്പോഴാണെന്ന് പറഞ്ഞ ആരാധികയ്ക്ക് നീണ്ടുമൊരു മറുപടിയാണ് റിമി നല്‍കിയത്.

  ആരാധികയ്ക്ക് റിമി ടോമിയുടെ മാസ് മറുപടി

'അന്നന്നത്തെ അരി വാങ്ങാന്‍ കാശില്ലാത്തവര്‍ക്ക് കൊടുക്കുന്നതാണ് യഥാര്‍ത്ഥ സൗന്ദര്യം' എന്നാണ് ബീന എന്നൊരു ആരാധിക പങ്കുവെച്ച കമന്റ്. ഇതിന് വളരെ രസകരവും പ്ലെസന്റുമായിട്ടുള്ള മറുപടിയാണ് റിമി ടോമി നല്‍കിയത്. 'പൊന്നു ബീനച്ചേച്ചി ഞാനും ചെയ്യാറുണ്ട്, എന്നെ കൊണ്ട് പറ്റുന്ന പോലെ സഹായിക്കാന്‍ ശ്രമിക്കാറുണ്ട്. നമ്മളുമൊക്കെ കഷ്ടപ്പെട്ട് വന്ന ആള്‍ക്കാരാണ്. പക്ഷേ എന്നെ കൊണ്ട് പറ്റുന്ന പോലെ ഞാന്‍ സഹായം ചെയ്യാന്‍ ശ്രമിക്കാറുണ്ട്. നാലു പേരറിഞ്ഞ് കൊടുക്കരുത് എന്നാണ് പറയുന്നത്.

 ആരാധികയ്ക്ക് റിമി ടോമിയുടെ മാസ് മറുപടി

പക്ഷേ നാലു പേരറിഞ്ഞ് കൊടുത്താലും തെറ്റില്ല എന്നാണ് എനിക്ക് തോന്നുന്നത്. അതു കൊണ്ടാണ് ഇങ്ങനൊക്കെ കേള്‍ക്കേണ്ടി വരുന്നത്. എന്നെ സംബന്ധിച്ച് ദൈവത്തിന്റെ മുന്നില്‍ മാത്രം എനിക്ക് പ്രീതിപ്പെടുത്തിയാല്‍ മതി. എന്നെ അറിയുന്നവര്‍ക്ക് അറിയാം. അവരുടെ സന്തോഷമാണ് വലുത്. നമ്മളൊരു കുഞ്ഞ് സഹായം ചെയ്യുമ്പോഴും വലിയ സഹായം ചെയ്യുമ്പോഴും അവരെന്നും നമ്മളെ വലിയ നന്ദിയോടെയും സന്തോഷത്തോടെയുമാണ് കാണുന്നത്. അവര്‍ അവരുടെ പ്രാര്‍ത്ഥനയില്‍ നമ്മളെ ഓര്‍ക്കുന്നതാണ് ഏറ്റവും വലിയ ഗിഫ്റ്റ് എന്ന് വിചാരിക്കുന്ന ആളാണ് ഞാന്‍.

 ആരാധികയ്ക്ക് റിമി ടോമിയുടെ മാസ് മറുപടി

അതുകൊണ്ട് എനിക്ക് ആ കാര്യത്തില്‍ ഒട്ടും വിഷമമില്ല. എന്നെ കൊണ്ട് പറ്റുന്നതിന്റെ അപ്പുറത്തുള്ള സഹായം ചെയ്തിട്ടുള്ള ആളാണ് ഞാന്‍. ചേച്ചി പറഞ്ഞത് വളരെ ശരിയാണ്, ആരാണെങ്കിലും നമ്മള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കുമ്പോള്‍ അവര്‍ക്ക് കിട്ടുന്ന സന്തോഷമാണ് നമ്മുടെ സൗന്ദര്യം. ഈ സ്‌കിന്നും ഭംഗിയുമൊക്കെ പറയുന്നത് എന്ന് വേണമെങ്കിലും നശിച്ച് പോകാം. നമ്മള്‍ വെറും മണ്ണിനടിയില്‍ പോകുന്ന ആള്‍ക്കാരാണ്. ആ ഒരു ചിന്ത എല്ലാവര്‍ക്കുമുണ്ട്. നമുക്ക് കിട്ടിയിരിക്കുന്നതെല്ലാം ദൈവത്തിന്റെ ദാനമാണെന്ന് ശരിക്കും മനസിലാക്കിയ ആളാണ് ഞാന്‍.

Recommended Video

കൂടുതല്‍ ഇട്ടതല്ല, ഇഞ്ചക്ഷന്‍ പേടി..അനുഭവം പങ്കുവെച്ച് റിമി ടോമി | FilmiBeat Malayalam
 ആരാധികയ്ക്ക് റിമി ടോമിയുടെ മാസ് മറുപടി

എന്നിങ്ങനെയാണ് ആരാധികയുടെ കമന്റിന് റിമി ടോമി നല്‍കിയ മറുപടി. മനോഹരമായ റിമിയുടെ ഈ മറുപടിയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ച് ഒത്തിരി പേരാണ് എത്തുന്നത്. റിമി ചേച്ചിയോട് ഒരു ചോദ്യവും ചോദിക്കാന്‍ ഇല്ലെങ്കിലും മറ്റുള്ളവര്‍ ചോദിച്ചതിനുള്ള ഉത്തരം കേള്‍ക്കാന്‍ വേണ്ടി വന്നതാണ്. റിമി എനിക്ക് മകളെ പോലെയാണ്. നല്ല ആരോഗ്യവും സൗന്ദര്യവും ആയൂസ്സും ഈശ്വരന്‍ നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. എന്ന് തുടങ്ങി നിരവധി കമന്റുകളാണ് റിമിയുടെ വീഡിയോയ്ക്ക് താഴെ വരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X