For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ റിമി ടോമി നല്‍കുന്ന നിര്‍ദ്ദേശം; പുത്തന്‍ ചിത്രവുമായി റിമി

  |

  മലയാളികള്‍ക്ക് എന്നും മാതൃകയാക്കാവുന്ന താരമാണ് റിമി ടോമി. തന്റെ നിലപാടുകള്‍ ആരുടെയും മുഖത്ത് നോക്കി പറയാറുളള റിമി വളരെ ഉറക്കെ പൊട്ടിച്ചിരിക്കുകയും പെട്ടെന്ന് കരയുകയുമൊക്കെ ചെയ്യാറുണ്ട്. വ്യക്തി ജീവിതത്തില്‍ പലവിധ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും എപ്പോഴും ചിരിച്ച മുഖവും പോസിറ്റിവ് ആറ്റിട്യൂഡിലും മാത്രമേ റിമിയെ മലയാളികള്‍ കണ്ടിട്ടുണ്ടാവു.

  ഈ ലോക്ഡൗണ്‍ കാലം ഒരു നിമിഷം പോലും വെറുതേ കളയാതെ മാകസിമം ഉപയോഗിച്ചതും റിമി ആയിരുന്നു. ഇന്‍സ്റ്റാഗ്രാമിലെ കമന്റ് ബോക്‌സ് കൂടി തുറന്നതോടെ ആരാധകരുമായി സംവദിക്കാനും റിമി ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയ പേജിലൂടെ റിമി പോസ്റ്റ് ചെയ്തിരിക്കുന്ന പുതിയ ചിത്രവും അതിന് താഴെ നല്‍കിയ ക്യാപ്ഷനുമാണ് ഏറെ ശ്രദ്ധേയമായിരിക്കുന്നത്.

  ഇരുപത് വര്‍ഷത്തോളമായി മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് റിമി ടോമി. പള്ളി കൊയറില്‍ പാട്ട് പാടി തുടങ്ങിയെങ്കിലും ചലച്ചിത്ര പിന്നണി ഗാനരംഗത്തേക്ക് പ്രവേശിച്ചതോടെ റിമിയുടെ കരിയര്‍ മാറി മറിഞ്ഞു. ദിലീപും കാവ്യ മാധവനും നായിക നായകന്മാരായിട്ടെത്തിയ മീശ മാധവനിലെ ചിങ്ങമാസം എന്ന് തുടങ്ങുന്ന പാട്ടാണ് റിമി ആദ്യമായി പാടുന്നത്. അന്ന് തടിച്ചുരുണ്ട് ഇരുന്ന പാലക്കാരി അച്ചായത്തിയില്‍ നിന്നും ഇപ്പോഴുള്ള റിമിയിലേക്കുള്ള ദൂരം വളരെ വലുതാണ്. ഗുണ്ടുമണിയായിരുന്ന കാലമൊക്കെ മാറി.

  തിരക്കുകളില്‍ നിന്ന് മാറി റിമി ടോമിയ്ക്ക് വീട്ടില്‍ ചിലവഴിക്കാനുള്ള അവസരം കിട്ടിയത് ഈ ലോക്ഡൗണ്‍ കാലഘട്ടമായിരുന്നു. യൂട്യൂബ് ചാനല്‍ കൂടി ആരംഭിച്ചതോടെ തന്റെ വിശേഷങ്ങള്‍ ഓരോന്നായി റിമി പങ്കുവെച്ചു. പ്രധാനമായും വര്‍ക്കൗട്ടിനും ഡയറ്റിനുമാണ് പ്രധാന്യം കൊടുത്തിരുന്നത്. പാചകം ഒരു സൈഡില്‍ ഉണ്ടെങ്കിലും വ്യായമം ചെയ്ത് റിമി മെലിഞ്ഞുണങ്ങി. ഇത് എന്തൊരു മാറ്റമെന്ന് ആരാധകരെ കൊണ്ട് ഒന്നടങ്കം പറയിപ്പിക്കാന്‍ റിമിയ്ക്ക് സാധിച്ചിരുന്നു. ഇങ്ങനെയൊരു മാറ്റത്തിന് പിന്നിലെ ഗുട്ടന്‍സ് എന്താണെന്ന് ചോദിക്കുന്നവര്‍ക്കുള്ള ഉത്തരമാണ് പുതിയ ചിത്രത്തിലൂടെ പറയുന്നത്.

  'വ്യായാമം വ്യായാമം വ്യായാമം',അത് മാത്രമാണ് ഇത്തരം ചോദ്യങ്ങള്‍ക്ക് റിമിക്ക് നല്‍കാനുള്ള ഉപദേശം. നിങ്ങള്‍ ശരീരം പുഷ്പിടിപെടുത്താന്‍ മാത്രം ഉതകുന്ന ഒന്നായി വ്യായാമത്തെ കാണാന്‍ നില്‍ക്കരുത്. കാരണം സൗന്ദര്യം എന്നതിലൊക്കെ ഉപരി പലതും നല്‍കാന്‍ വ്യായാമ മുറയ്ക്ക് സാധിക്കും എന്നാണ് താരം പറയുന്നത്. ഇത് ഒരു ഒരു ചികിത്സാ രീതിയാകാം. ഇത് നമ്മെ സന്തോഷിപ്പിക്കുകയും ചെയ്യും, അതിലൊക്കെ ഉപരി കൂടുതല്‍ ആത്മവിശ്വാസം നല്‍കുകയും ചെയ്യും എന്നാണ് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ റിമി പറയുന്നത്.

  നടുക്കുന്ന അനുഭവം വെളിപ്പെടുത്തി റിമി | filmibeat Malayalam

  രാവിലെയുള്ള വ്യായമത്തെ കുറിച്ച് മാത്രമല്ല പഴയ ഒരു അവധിക്കാലത്തെ യാത്രയുടെ ഓര്‍മ്മകളും റിമി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരുന്നു. രാജസ്ഥാന്‍ യാത്രക്കിടെ തെരുവ് ഗായകരുടെ പാട്ടിനൊപ്പം ചുവടുകള്‍ വയ്ക്കുന്ന റിമിയാണ് വീഡിയോയിലുള്ളത്. 'ഇതൊക്കെ ഒരു കാലം' എന്നാണ് ഇതിന് റിമി ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. യാത്രകളോട് ഏറെ ഇഷ്ടമുള്ള റിമി കുടുംബത്തോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും ഒരുപാട് നാടുകളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. കൊറോണ വന്നതോടെ എവിടെയും പോകാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും റിമി പറഞ്ഞിരുന്നു.

  English summary
  Singer Rimi Tomy Shared Her Transformation And Weight Loss
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X