20 വര്‍ഷം കൊണ്ട് റിമി ടോമിയ്ക്ക് വന്ന മാറ്റം; വിശ്വസിക്കാന്‍ കഴിയാത്ത മോക്കോവര്‍ വീഡിയോയുമായി താരം
റിമി ടോമിയുടെ ചിത്രങ്ങളും വീഡിയോസുമായിരുന്നു ലോക്ഡൗണ്‍ കാലഘട്ടത്തില്‍ ഏറെ തരംഗമായത്. യൂട്യൂബ് ചാനല്‍ തുടങ്ങിയതോടെ വ്‌ലോഗര്‍ കൂടിയായി മാറിയ റിമി തന്റെ വര്‍ക്കൗട്ടും മേക്കോവറും പാചക പരീക്ഷണങ്ങളുമെല്ലാം പുറത്ത് കൊണ്ട് വന്നിരുന്നു. ഏറ്റവും കൂടുതല്‍ ആരാധകരെയും അത്ഭുതപ്പെടുത്തിയത് റിമിയുടെ ശാരീരീക മാറ്റമായിരുന്നു.
തടിച്ചുരുണ്ട് ഇരുന്ന റിമി ഇപ്പോള്‍ സൈസ് സീറോ സുന്ദരിമാരെ പോലെ ആയെന്നാണ് പൊതുവേയുള്ള കമന്റ്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രങ്ങള്‍ ഇടയ്ക്ക് താരം പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ ഇന്‍സ്റ്റാഗ്രാം പേജിലൂടെ റിമി പങ്കുവെച്ച പുതിയൊരു വീഡിയോ തരംഗമാവുകയാണ്. 20 വര്‍ഷം മുന്‍പുള്ളത് മുതല്‍ ഏറ്റവും പുതിയ ലുക്കിലുള്ള റിമിയുടെ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയൊരു വീഡിയോ ആയിരുന്നിത്.

2000 മുതല്‍ 2020 വരെ യുള്ള വര്‍ഷങ്ങളില്‍ റിമിക്ക് സംഭവിച്ച മാറ്റമാണ് വീഡിയോയില്‍ ഉടനീളം കാണാന്‍ കഴിയുക. ശ്രീനാഥ് രാജന്‍ എന്നയാള്‍ സമ്മാനിച്ച വീഡിയോ ആണ് നടി തന്നെ സോഷ്യല്‍ മീഡിയ പേജില്‍ പോസറ്റ് ചെയ്തിരിക്കുന്നത്. ഇതെന്തൊരു മാറ്റമാണ്, വല്ലാത്തൊരു ട്രാന്‍സ്‌ഫോര്‍മേഷന്‍ ആണിത്. വിശ്വസിക്കാന്‍ കഴിയാത്തത് പോലെ മാറാന്‍ റിമിയ്ക്ക് സാധിച്ചു എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ആരാധകര്‍ പറയുന്നത്.
തനി പാലാക്കാരി അച്ചായത്തി ആണെന്ന് സ്വയം പരിചയപ്പെടുത്തുന്ന റിമി പള്ളിയില്‍ പാട്ട് പാടി കൊണ്ടാണ് സംഗീത ലോകത്തേക്ക് എത്തുന്നത്. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കടന്നു വന്നത്. ചിത്രത്തിലെ ചിങ്ങമാസം വന്ന് ചേര്‍ന്നാല്‍ എന്ന പാട്ട് വലിയ ഹിറ്റായി മാറിയതോടെ കൂടുതല്‍ അവസരം ലഭിച്ച് തുടങ്ങി.

2000 മുതല്‍ 2020 വരെ റിമി പ്രേക്ഷകര്‍ക്കിടയില്‍ താരമാണ്. അവതാരക ആയി ടെലിവിഷന്‍ ചാനലുകളില്‍ നിറഞ്ഞുനിന്ന റിമിയെ അന്ന് മുതല്‍ തന്നെ പ്രേക്ഷകര്‍ നെഞ്ചേറ്റിയിരുന്നു. ജയറാം നായകനായി എത്തിയ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെയാണ് നായികയായി അഭിനയ രംഗത്തേക്ക് റിമി എത്തിയത്. ലോക്ഡൗണ്‍ കാലം കുടുംബത്തിനൊപ്പമായിരുന്നു കൂടുതലും സമയം ചിലവഴിച്ചത്.
ഓണത്തിന് കുടുംബസമേതം ആഘോഷ വീഡിയോ പങ്കുവെച്ച് എത്തിയിരുന്നു. ലോക്ഡൗണില്‍ ചില ഇളവുകള്‍ ലഭിച്ചതോടെ പ്രോഗ്രാം ചിത്രീകരണ തിരക്കുകളിലേക്ക് മടങ്ങി പോയിരിക്കുകയാണ് റിമി. അതിനൊപ്പം കിടിലന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളിലൂടെ സമൂഹ മാധ്യമങ്ങളില്‍ വൈറലാവാനും റിമിയ്ക്ക് സാധിക്കുന്നുണ്ട്.
Recommended Video
റിമിയുടെ വീഡിയോ കാണാം


Click it and Unblock the Notifications











