For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചേട്ടാ ഞാന്‍ വേറെ കല്യാണം കഴിച്ചോട്ടെ എന്ന് ചോദിച്ചു; ആദ്യ ഭാര്യ ഉപേക്ഷിച്ച് പോയതിനെ കുറിച്ച് ഗായകന്‍ സരിത്ത്

  |

  സംഗീതം കൊണ്ട് ജീവിതം പടുത്തുയര്‍ത്തി ശ്രദ്ധേയനായി മാറിയ താരമാണ് സരിത്ത് കല്ലട. സംഗീതം പഠിച്ചെങ്കിലും തെരുവില്‍ പാട്ട് പാടിയാണ് സരിത്ത് ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നത്. കഴിഞ്ഞ ദിവസം ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവേ തന്റെ ജീവിതത്തിലെ പ്രതിസന്ധിഘട്ടം മറികടന്നതിനെ കുറിച്ച് സരിത്ത് വെളിപ്പെടുത്തിയിരുന്നു.

  അപ്രതീക്ഷിതമായി കാന്‍സര്‍ ബാധിച്ചതോടെ ഭാര്യ തന്നെ ഉപേക്ഷിച്ച് പോയെന്നും ജീവിതത്തില്‍ ഒറ്റപ്പെടല്‍ അനുഭവിക്കുകയും ചെയ്തു. പിന്നീട് ജീവിതത്തിലേക്ക് പുതിയൊരു പങ്കാളി വരികയും ഇപ്പോള്‍ രണ്ട് മക്കളുടെ കൂടെ സന്തോഷത്തോടെ കഴിയുകയുമാണ്. ഇതിനെ കുറിച്ചെല്ലാം പരിപാടിയ്ക്കിടെ സരിത്ത് വെളിപ്പെടുത്തി. വിശദമായി വായിക്കാം...

  Also Read: സുകുമാരി ചേച്ചിയുടെ ആ വാക്കിൽ ഞാൻ കരഞ്ഞു പോയി; എല്ലാവരോടും അത്രയും സ്നേഹമാണ്; ഓർത്ത് എംജി ശ്രീകുമാർ

  തന്റെ അമ്മയുടെ ആഗ്രഹത്തിനാണ് സംഗീതം പഠിച്ചതെന്ന് സരിത്ത് പറയുന്നു. ആര്‍എല്‍വി കോളേജില്‍ നിന്നും സംഗീതം പഠിച്ചെങ്കിലും തൊണ്ടയ്ക്ക് ചില പ്രശ്‌നങ്ങള്‍ വന്നു. ഗാനമേളയില്‍ പാടി കൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്ക് രക്തം ഛര്‍ദ്ദിക്കുന്ന അവസ്ഥയുണ്ടായിരുന്നു. മൂന്നാല് പാട്ട് പാടുമ്പോഴായിരുന്നു ഈ അവസ്ഥ. പരിശോധനയില്‍ ആദ്യം കുഴപ്പമൊന്നും കണ്ടെത്തിയില്ല. ഇത് ഗായകര്‍ക്കും പ്രസംഗിക്കുന്നവര്‍ക്കുമെല്ലാം വരുന്നതാണ് പേടിക്കാനില്ലെന്നായിരുന്നു ആദ്യം പറഞ്ഞത്.

  Also Read: അയാളെന്നെ ദേഹത്തേക്ക് ചേര്‍ത്ത് അമര്‍ത്തി, പരാതിപ്പെട്ടപ്പോള്‍ ആസ്വദിക്കാന്‍ പറഞ്ഞ് സംവിധായകന്‍: അമൈറ

  അമ്മ മരിച്ചപ്പോള്‍ അഞ്ച് വര്‍ഷം ഒറ്റയ്ക്കായിരുന്നു. അച്ഛന്‍ ജോലിയുമായി കൊച്ചിയിലായിരുന്നു. മദ്യവും സിഗരറ്റുമൊക്കെ ഉപയോഗിക്കാന്‍ തുടങ്ങി. കാന്‍സറിന്റെ തുടക്കമായിരുന്നു അതെന്ന് മനസിലാക്കിയത് പിന്നീടാണ്. പാടാന്‍ പറ്റാതെയായി. ഒന്നര വര്‍ഷത്തോളം ശബ്ദമില്ലായിരുന്നു.

  ക്യാന്‍സറാണെങ്കിലും മള്‍ട്ടിപ്പിള്‍ ഡ്രഗ് അലര്‍ജി ഉള്ളതിനാല്‍ കീമോയൊന്നും ചെയ്യാനാവില്ല. പാരസിറ്റമോള്‍ പോലും കഴിക്കാന്‍ പറ്റില്ല. ഇപ്പോള്‍ ശ്വാസകോശത്തിലേക്കും കാന്‍സര്‍ വന്നത് പോലെ സൂചനയുണ്ടെന്നാണ് പറയുന്നത്. അതിനിടയില്‍ നിന്നാണ് പരിപാടിയിലേക്ക് വന്നതെന്ന് സരിത്ത് പറയുന്നു.

  എനിക്ക് കാന്‍സറാണെന്ന് അറിഞ്ഞപ്പോഴാണ് ആദ്യഭാര്യ ഇട്ടിട്ട് പോയത്. ഒരു കഫേയില്‍ വെച്ച് കണ്ട് ഇഷ്ടപ്പെട്ടതാണ് അവരെ. പുള്ളിക്കാരിയുടെ കല്യാണം ഉറപ്പിച്ച് വെച്ചിരുന്ന സമയമാണ്. ഒത്തിരി പ്രായവ്യത്യാസമുള്ള ഒരായത് കൊണ്ട് ആ വിവാഹം അവര്‍ക്ക് ഇഷ്ടമായിരുന്നില്ല. എന്നോട് ചോദിക്കാതെ പുള്ളിക്കാരി എന്നെ ഇഷ്ടമാണെന്ന് വീട്ടുകാരോട് പറഞ്ഞു. ശേഷം അവള്‍ നേരെ ഇറങ്ങി വരികയായിരുന്നു. മൂന്നര നാല് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു.

  പോലീസ് സ്റ്റേഷനില്‍ വെച്ച് അമ്മയെ കണ്ടപ്പോള്‍ അവള്‍ പോയി കെട്ടിപ്പിടിച്ച് ഉമ്മ വെച്ചു. അതോടെ പ്രശ്നം മാറി. അച്ഛനും അമ്മയും പ്രണയിച്ച് കല്യാണം കഴിച്ചവരാണ്. അമ്മ പെറ്റിക്കോട്ട് ഇട്ട് നടക്കുന്ന കാലത്താണ് അവരുടെ പ്രണയം. ഇതേപ്പറ്റി അമ്മ എന്നോട് പറഞ്ഞിരുന്നു. അച്ഛന്‍ എഴുതിയ കത്തും കാണിച്ച് തന്നിട്ടുണ്ട്. അതുകൊണ്ട് പ്രണയിക്കുന്നവരുടെ കൂടെ നില്‍ക്കാന്‍ എനിക്ക് ഏറെ ഇഷ്ടമാണെന്നും സരിത്ത് പറയുന്നു.

  ഇതിനിടയിലാണ് അസുഖം അറിയുന്നത്. ഭാര്യയോടും ഇക്കാര്യം പറഞ്ഞു. ഭാര്യ എന്നെ കുറിച്ച് പലരോടും മോശമായി സംസാരിക്കാറുണ്ട്. ഒരു ദിവസം എന്നെ വിളിച്ചിട്ട് ചോദിച്ചു 'ചേട്ടാ, ഞാന്‍ വേറൊരു കല്യാണം കഴിച്ചോട്ടെ എന്ന് ചോദിച്ചു',. എനിക്കെന്തെങ്കിലും കുഴപ്പമുള്ളത് കൊണ്ടാണല്ലോ അവളങ്ങനെ ചിന്തിച്ചത്. മോള്‍ വേണ്ടത് പോലെ ചെയ്തോളൂ എന്നായിരുന്നു എന്റെ മറുപടി. അങ്ങനെയൊക്കെ ആരേലും ചോദിക്കുമോ? അവളത് റെക്കോര്‍ഡ് ചെയ്ത് വച്ച് മറ്റൊരാളുടെ കൂടെ പോയി.

  എനിക്ക് അറിയാവുന്ന ആളുടെ കൂടെയാണ് അവള്‍ പോയത്. പിറ്റേ ദിവസം ഒരു കുഞ്ഞുള്ള പെണ്‍കുട്ടിയാണെങ്കിലും വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് ഞാന്‍ ഫേസ്ബുക്കിലൊരു പോസ്റ്റ് ഇട്ടുവെന്നും സരിത്ത് പറയുന്നു. ഒരു ആശുപത്രിയില്‍ വച്ചാണ് ഇപ്പോഴത്തെ ഭാര്യയെ പരിചയപ്പെടുന്നത്.

  Read more about: singer
  English summary
  Singer Sarith Kallada Opens Up About His First Marriage And Separation Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X