ഗായിക സുജാത വേറെ ഒന്നും നോക്കിയില്ല!! ഓടിയെത്തി അവരെ കെട്ടിപ്പിടിച്ചു, ഹൃദയ സ്പർശിയായ നിമിഷം...
സംഗീത റിയാലിറ്റി ഷോകൾ എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. മികച്ച പ്രേക്ഷക സ്വീകാര്യതാണ് ഈ റിയാലിറ്റി ഷോകൾക്ക് ലഭിക്കുന്നത്. സംഗീതത്തിന് ഭാഷയോ ദേശമോ വർഗ്ഗമോ എന്നില്ല. എല്ലദേശക്കാർക്കും എല്ലാ ഭാഷയിലെ സംഗീതത്തേയും ആസ്വാധിക്കുന്നുണ്ട്. മലായളികശുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് മഴവില്ല് മനോരമ സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ഫോർ. സുജാത, ശരത്, ദീപക് ദേവ്, ഷാൻ റഹ്മാൻ എന്നിവരാണ് ഈ റിയാലിറ്റി ഷോയിലെ വിധികർത്താക്കൾ. പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോ ഏതാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും ഈ റിയാലിറ്റി ഷോയുടെ പേരാകും പറയുക.
മികച്ച ഗായകരാണ് ഈ ഷോയിൽ പങ്കെടുക്കുന്നത്. ഷോയിലെ മത്സാരാർഥികൾ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഇപ്പോൾ പ്രേക്ഷകർക്കിടയിലെ ചർച്ച വിഷയം സൂപ്പർ ഫോറിലെ വിഷ്ണുവിന്റെ ഗാനത്തെ കുറിച്ചാണ്. വിധി കർത്താക്കളെ പോലും അതിശയിപ്പിക്കുന്ന തരത്തിലുളള പ്രകടനമാണ് വിഷ്ണു കാഴ്ചവെച്ചത്. വിഷ്ണുവിന്റെ പ്രകടനത്തെ കുറിച്ച് വിധികർത്താക്കൾ പറഞ്ഞതാണ് പ്രേക്ഷകരെ ഞെട്ടിപ്പിച്ചത്....

പ്രിയപ്പെട്ട മലയാളം ഗാനം
എന്റെ പ്രിയപ്പെട്ട മലയാളം ഗാനം റൗണ്ടിലാണ് വിഷ്ണും പ്രേക്ഷകരേയും വിധി കർത്താക്കളേയും ഒരു പോലെ ഞെട്ടിച്ചത്. ഗർഷോ സിനിമയിലെ പറയാൻ മറന്ന പരിഭവഹങ്ങൾ എന്ന ഗാനമാണ് വിഷ്ണു പാടിയത്. വിഷ്ണു പാട്ട് ആലപിച്ചതിനു ശേഷം വേദിയിൽ നിന്ന് നിറയെ കയ്യടികളായിരുന്നു ഉയർന്നിരുന്നത്. പ്രേക്ഷകരും വിധി കർത്താക്കളും ഒരു പോലെ എഴുന്നേറ്റ് നിന്ന് കയ്യടിക്കുകയായിരുന്നു.

സുജാത കൊട്ടിപ്പിടിച്ചു
വിഷ്ണുവിന്റെ പാട്ടിന് ജഡ്ജസിന്റെ ഇടയിൽ നിന്ന് മികച്ച അഭിപ്രായമായിരുന്നു കേട്ടിരുന്നത്. എഴുന്നേറ്റ് കയ്യടിക്കുന്നത് കൂടാതെ സുജാത വേദിയിലെത്തി വിഷ്ണുവിനെ കെട്ടിപ്പിടിക്കുകയായിരുന്നു. ഇത്തരത്തിലുളള സന്ദർഭങ്ങൾ അപൂർവ്വത്തിൽ അപൂർവ്വമായി മാത്രമാണ് സൂപ്പർ ഫോറിൽ ഉണ്ടാകുന്നത്

ഈ ഗാനം വെറുതെ പാടാനാകില്ല
ഇത്രയും മനോഹരമായി ഈ ഗാനം പാടാൻ കഴിയില്ലെന്നായിരുന്നു വിദി കർത്താകളുടെ അഭിപ്രായം. ഇത്രയും മനോഹരമായി ഈ ഗാനം ആരും ആലപിച്ച് കേട്ടിട്ടില്ലെന്നും ഇവർ പറഞ്ഞു. വിഷ്ണുവിന്റെ പാട്ടിനെ കുറിച്ച് എന്താണ് പറയേമണ്ടതെന്ന് അറിയില്ലെന്ന് സംഗീത സംവിധായകൻ ദീപ്ക് ദേവ് പറഞ്ഞു. കൂടാതെ വെറുതെ രമേഷ് നാരായണന്റെ ഗാനം എടുത്തു വേദിയിൽ പാടാനാകില്ല. അതിൽ നൽകിയിരിക്കുന്ന ഭാവങ്ങൾ എടുത്തു നൽകിയാണ് പാട്ട് വിഷ്ണു ആലപിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നാളത്തെ പാട്ടുകാരാൻ
വിഷ്ണു വളരെ അസാധ്യമായിട്ടാണ് പാട്ട് ആലപിച്ചിരിക്കുന്നതെന്നാമ് സംഗീത സംവിധായകൻ ശരതിന്റെ കമന്റ്. ഈ പ്രായത്തിനിടെ ഇത്ര മനോഹരമായി പാടിയെങ്കിൽ നാളത്തെ അവസ്ഥ എന്തായിരിക്കുമെന്ന് അദ്ദേഹം ചോദിച്ചു. കൂടാതെ വിഷ്ണു നാളത്തെ പാട്ടുകാരനായിരിക്കുമെന്നും ശരത് കൂട്ടിച്ചേർത്തു.

പാട്ടിനോടുള്ള നീതി
വിഷ്ണു പാട്ടിനോട് നീതി പുലർത്തിയെന്നായിരുന്നു ഷാൻ റഹ്മാന്റെ കമന്റ്. അത്രയ്ക്ക് ഗംഭീരമായിരുന്നുവെന്നും ഷാൻ കൂട്ടിച്ചേർത്തു. വിഷ്ണുവിന്റെ പാട്ടിന് മുഴുവൻ മാർക്കും ജഡ്ജസ് നൽകിയിരുന്നു. കൂടാതെ പ്രേക്ഷകരും 10 ൽ 1ദ മാർക്കും നൽകിയിരുന്നു. ഈ പെർഫോമൻസിന് മുഴുവൻ മാർക്കും വിഷ്ണു സ്വന്തമാക്കി.


Click it and Unblock the Notifications