മോളെ പഠിപ്പിക്കാന്‍ വേറെ ആള്‍! സുജാത ഇങ്ങനെയൊരു തീരുമാനമെടുത്തതിന് കാരണം ചിത്ര! മകളോട് അന്ന് പറഞ്ഞത്?

വ്യത്യസ്തമായ ശബ്ദത്തിലൂബടെയായി ശ്രദ്ധിക്കപ്പെട്ടവരാണ് സുജാതയും മകള്‍ ശ്വേതയും. അമ്മയ്ക്ക് പിന്നാലെയായി മകളും പാട്ടുകാരിയായി മാറുകയായിരുന്നു. അമ്മയുടെ അത് ശബ്ദം, അമ്മയെപ്പോലെ തന്നെ തുടക്കത്തില്‍ അങ്ങനെയുള്ള വിശേഷണങ്ങളായിരുന്നു ശ്വേതയ്ക്ക്. എന്നാല്‍ തന്റേതായ ശൈലി രൂപപ്പെടുത്തുകയായിരുന്നു ശ്വേത. അഭിമുഖങ്ങളിലെല്ലാം അമ്മയും മകളും പാട്ടിനെക്കുറിച്ചും, ജീവിത വിശേഷങ്ങളുമെല്ലാം പങ്കിടാറുണ്ട്. രണ്ടുപേരെയും ഒന്നിച്ച് കാണുമ്പോള്‍ തന്നെ മനസ് നിറയുമെന്നാണ് ആരാധകര്‍ പറയാറുള്ളത്. അമ്മയാണ് ശ്വേതയെ നോക്കിയത്. പ്രസവ ശേഷം രണ്ടാമതായി കരിയര്‍ റീസ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ നല്ല തിരക്കായിരുന്നു. ഒരു കുറവും അറിയിക്കാതെ അമ്മയാണ് അവളുടെ കാര്യങ്ങളെല്ലാം നോക്കിയതെന്ന് സുജാത പറഞ്ഞിരുന്നു. തനിക്ക് ജീവിതത്തില്‍ കിട്ടിയ ഏറ്റവും മികച്ച സമ്മാനം ശ്വേതയാണെന്ന് സുജാത പറയുന്നു. മകള്‍ക്ക് പിറന്നാളാശംസ നേര്‍ന്നുള്ള പോസ്റ്റിലായിരുന്നു അവര്‍ മകളെക്കുറിച്ച് വാചാലയായത്.

ശ്വേതയെ അമ്മ നോക്കിയത് പോലെ ഞാന്‍ ശ്രേഷ്ഠയേയും നോക്കുന്നു. ശ്വേതയ്ക്ക് സമാധാനത്തോടെ പാടാന്‍ പോവാന്‍ പറ്റുന്നുണ്ട്. കൊച്ചുമകളോടൊപ്പമുള്ള ഓരോ നിമിഷവും തനിക്കേറെ പ്രിയപ്പെട്ടതാണെന്ന് അവര്‍ പറഞ്ഞിരുന്നു. പാട്ടുകാരിയാണെങ്കിലും മകളെ താനല്ല പാട്ട് പഠിപ്പിച്ചതെന്ന് സുജാത പറഞ്ഞിരുന്നു. പാട്ടുകാരിയായിട്ടും എന്നെ പാട്ട് പഠിപ്പിക്കാന്‍ വേറെ ഗുരുവിനെ നോക്കിയത് എന്തിനാണെന്ന് ശ്വേത തന്നെ സുജാതയോട് ചോദിച്ചിരുന്നു. സരിഗമപയിലേക്ക് എത്തിയപ്പോഴായിരുന്നു ഈ ചോദ്യം.

shweta mohan s doubt to sujatha
Photo Credit: Sutjatha Mohan/ facebook

ഒരിക്കലും പേരന്‍സ് മക്കളെ പഠിപ്പിക്കരുതെന്നാണ്. കാരണം നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ വിട്ടുകൊടുക്കും. പിന്നെ അവര്‍ ചെയ്യുന്ന കുറേ കാര്യങ്ങള്‍ നമുക്ക് ഇഷ്ടമാവില്ല, അത് പറഞ്ഞാല്‍ അവര്‍ക്ക് പാട്ടിനോട് വെറുപ്പ് വരും. അങ്ങനെ പല കാര്യങ്ങളുണ്ട്. പിന്നെ എന്നേക്കാളും കര്‍ണാട്ടിക് അറിയാവുന്ന ഒരാള്‍, അവര് അടുത്ത തലമുറയ്ക്ക് സംഗീതം പറഞ്ഞ് കൊടുക്കുന്നു, അങ്ങനെയൊരു തലമുറ ഉണ്ടാക്കുന്നവരാണ്. അവരോടെനിക്ക് ഭയങ്കര ബഹുമാനമാണ്. അങ്ങനെയൊരു ഗുരുവിനെ ശ്വേതയ്ക്ക് കണ്ടുപിടിച്ചത് തന്നെ ചിത്രയാണ്. ചിത്ര പറഞ്ഞാല്‍ പിന്നെ അതിനപ്പുറമില്ല, എനിക്കറിയാം, അത് അത്രയും ബെസ്റ്റ് ഗുരുവാണെന്ന്. എന്റെ രണ്ടാമത്തെ അമ്മയെന്നായിരുന്നു ശ്വേതയുടെ മറുപടി.ബിന്നി കൃഷ്ണകുമാറാണ് ശ്വേതയുടെ ഗുരു. ബിന്നി നന്നായി തന്നെ പഠിപ്പിച്ചിട്ടുണ്ട് അവളെ എന്ന് സുജാത പറഞ്ഞിരുന്നു. റിയാലിറ്റി ഷോകളുമായി സജീവമാണ് ബിന്നി ഇപ്പോള്‍.

ശ്വേത എന്നോട് വഴക്കടിക്കാറുണ്ട്. ഞാന്‍ അമ്മയോട് വഴക്കടിച്ചിരുന്നത് പോലെ. ശ്രേഷ്ഠ അവളോടും വഴക്കിടും. നാല് ജനറേഷന്‍ തമ്മിലുള്ള വഴക്ക് രസകരമാണ്. പാട്ടിലെ കാര്യങ്ങളൊന്നും പറഞ്ഞ് വഴക്കിട്ടിട്ടേയില്ലെന്നും സുജാത പറഞ്ഞിരുന്നു. അടുത്ത സുഹൃത്തായ അശ്വിനുമായി ശ്വേത പ്രണയത്തിലാണെന്നറിഞ്ഞപ്പോള്‍ ഇത് നടക്കില്ലെന്നായിരുന്നു സുജാത പറഞ്ഞത്. വിവാഹ ശേഷം ശ്വേതയേയും യുഎസിലേക്ക് കൊണ്ടുപോവുമോയെന്നായിരുന്നു എന്റെ ടെന്‍ഷന്‍. അതാണ് എതിര്‍ത്തത്. മകളുടെ പ്രണയത്തില്‍ വില്ലത്തി പരിവേഷം വന്നതിനെക്കുറിച്ച് സുജാത നേരത്തെ തുറന്നുപറഞ്ഞിരുന്നു. അമ്മയേയും അച്ഛനെയും പോലെ തന്നെ ഭര്‍ത്താവും തനിക്ക് മികച്ച സപ്പോര്‍ട്ടാണ് തരുന്നതെന്ന് ശ്വേത വ്യക്തമാക്കിയിരുന്നു. അശ്വിന്റെ സഹോദരിയും ശ്വേതയും അടുത്ത സുഹൃത്തുക്കളായിരുന്നു. വീട്ടുകാരുമായും നല്ല അടുപ്പമുണ്ടായിരുന്നു. അങ്ങനെയാണ് താനും അശ്വിനും പ്രണയത്തിലായതെന്ന് ശ്വേത തുറന്നുപറഞ്ഞിരുന്നു. പ്രണയം വീട്ടില്‍ പറഞ്ഞപ്പോള്‍ എതിര്‍പ്പുകള്‍ വന്നതോടെ അശ്വിനെയല്ലാതെ വേറെയൊരാളെയും വിവാഹം കഴിക്കില്ലെന്ന് പറഞ്ഞിരുന്നു. അങ്ങനെയാണ് വിവാഹം നടത്തിയത്.

More from Filmibeat

Read more about: sujatha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X