മാമനോട് ഒന്നും തോന്നല്ലെ മക്കളെ, ഇരുട്ടിലെ ആത്മാക്കള്‍ക്കായി സമര്‍പ്പിച്ച് വിധുവിന്റെ വീഡിയോ
പിന്നണി ഗായകനായി മലയാളികള്‍ക്ക് ഒന്നങ്കം പ്രിയങ്കരനായ താരമാണ് വിധുപ്രതാപ്. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി ശ്രദ്ധേയ ഗാനങ്ങള്‍ ഗായകന്‍ ആലപിച്ചിരുന്നു. വിധു പ്രതാപിനൊപ്പം ഭാര്യയും നര്‍ത്തകിയുമായ ദീപ്തിയും എല്ലാവര്‍ക്കും സുപരിചിതയാണ്. തങ്ങളുടെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് ഇരുവരും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. ലോക്ഡൗണ്‍ കാലവും സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു വിധുവും ദീപ്തിയും. താരദമ്പതികളുടെതായി വരാറുളള സോഷ്യല്‍ മീഡിയ പോസ്റ്റുകളെല്ലാം നിമിഷനേരംകൊണ്ടാണ് വൈറലാകാറുളളത്.

അതേസമയം വിധുപ്രതാപിന്റെതായി വന്ന പുതിയൊരു വീഡിയോയും ശ്രദ്ധേയമായി മാറിയിരുന്നു. ഗായകന്റെ യൂടൂബ് ചാനലിലാണ് പുതിയ വീഡിയോ ഇറങ്ങിയിരിക്കുന്നത്. സൈബര്‍ ബുളളിയിങ്ങിനെതിരെയാണ് രസകരമായ വീഡിയോയുമായി വിധുവും ദീപ്തിയും എത്തിയിരിക്കുന്നത്. ഇരുട്ടിലെ ആത്മാക്കള്‍ക്കായി സമര്‍പ്പിക്കുന്നു. ഇന്നത്തെ ചിന്താവിഷയം, മാമനോടൊന്നും തോന്നല്ലെ മക്കളെ എന്ന ക്യാപ്ഷനോടെയാണ് വിധു വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
സൈബര്‍ ബുളളിയിങ്ങിനെതിരെ അടുത്തിടെ നടി അഹാന കൃഷ്ണയുടെതായി വന്ന വീഡിയോയും ശ്രദ്ധേയമായി മാറിയിരുന്നു. അതേസമയം സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ വിധു പാട്ടുകള്‍ പാടിയിരുന്നു. നടിയായും നര്‍ത്തകിയായുമൊക്കെയാണ് ദീപ്തി തിളങ്ങിയത്. താരദമ്പതികളുടെ പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം ആരാധകര്‍ കാത്തിരിക്കാറുണ്ട്. ലോക് ഡൗണ്‍ കാലവും സോഷ്യല്‍ മീഡിയയില്‍ സജീവമായുണ്ടായിരുന്നു ഇരുവരും. മുന്‍പ് ടിക്ക് ടോക്ക് വീഡിയോകളെല്ലാം പങ്കുവെച്ച് ഇരുവരും സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ടായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും തിളങ്ങിയ ഗായകനാണ് വിധുപ്രതാപ്. റൊമാന്റിക്ക്, മെലഡി അങ്ങനെ എല്ലാതരം പാട്ടുകളും പാടിക്കൊണ്ടാണ് ഗായകന്‍ മലയാളത്തില്‍ തിളങ്ങിയത്.
പാട്ടുകള്‍ക്ക് പുറമെ ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും വിധു പങ്കെടുക്കാറുണ്ട്. അടുത്തിടെ മഴവില്‍ മനോരമയില്‍ ആരംഭിച്ച സൂപ്പര്‍ ഫോര്‍ സംഗീത റിയാലിറ്റി ഷോയിലും ജഡ്ജായി വിധു എത്തുന്നുണ്ട്. ഗായകനൊപ്പം റിമി ടോമി, സിത്താര കൃഷ്ണകുമാര്‍, ജ്യോല്‍സന തുടങ്ങിയവരാണ് സൂപ്പര്‍ ഫോറില്‍ വിധികര്‍ത്താക്കളായി എത്തുന്നത്. വിധുപ്രതാപിന്റെതായി പുറത്തിറങ്ങിയ ഗാനങ്ങളെല്ലാം ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. മലയാളത്തിലെ മുന്‍നിര സംഗീത സംവിധായകര്‍ക്കായെല്ലാം വിധു പാട്ടുകള്‍ പാടിയിരുന്നു.


Click it and Unblock the Notifications