ലക്ഷണം കണ്ടിട്ട് പെണ്‍കുട്ടിയാണ്; ഒമ്പതാം മാസത്തിലും ദേവികയെ ഞെട്ടിച്ച് കുടുംബത്തിന്റെ സ്‌നേഹം, വീഡിയോ വൈറല്‍

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പൂര്‍ത്തിയാവുന്നതിനുള്ളില്‍ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് നടി ദേവിക നമ്പ്യാരും ഭര്‍ത്താവും ഗായകനുമായ വിജയ് മാധവും. 2022 ജനുവരിയിലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം നടക്കുന്നത്. അധികം വൈകാതെ തന്നെ ദേവിക ഗര്‍ഭിണിയാവുകയും ചെയ്തു.

ഇടയ്ക്ക് യൂട്യൂബ് ചാനല്‍ കൂടി ആരംഭിച്ചതോടെ ഗര്‍ഭകാല വിശേഷങ്ങളാണ് താരങ്ങള്‍ പങ്കുവെച്ചിരുന്നത്. ഏറ്റവും പുതിയതായി ദേവികയുടെ ഒന്‍പതാം മാസത്തെ ചടങ്ങുകളെ പറ്റിയും സര്‍പ്രൈസായി കുടുംബാംഗങ്ങള്‍ വന്നതിനെ കുറിച്ചുമാണ് വിജയ് പറഞ്ഞിരിക്കുന്നത്. താരങ്ങളുടെ വീഡിയോ കണ്ടതോടെ മനം നിറഞ്ഞുവെന്നാണ് ആരാധകര്‍ക്കും പറയാനുള്ളത്.

 വര്‍ഷങ്ങളായി അടുത്ത് പരിചയമുള്ളവരാണ് ദേവികയും വിജയും

വര്‍ഷങ്ങളായി അടുത്ത് പരിചയമുള്ള ദേവികയും വിജയും ഒരുമിച്ച് ഒരു ബിസിനസുമായി മുന്നോട്ട് പോവുകയായിരുന്നു. ഇതിനിടയില്‍ ഇരുവരുടെയും വീട്ടില്‍ വിവാഹാലോചനകള്‍ നടക്കുന്നുണ്ടെന്ന് അറിഞ്ഞതോടെയാണ് എന്തുകൊണ്ട് ഇങ്ങനൊരു ആലോചന നടത്തിക്കൂടാ എന്ന ചിന്ത വരുന്നത്. ഒടുവില്‍ വീട്ടുകാര്‍ക്കും സമ്മതമായതോടെ ആദ്യം വിവാഹനിശ്ചയവും പിന്നീട് വിവാഹവും ആഘോഷമായി തന്നെ നടത്തി.

വിവാഹത്തോട കൂടി സീരിയലില്‍ അഭിനയിക്കുന്നതെല്ലാം നിര്‍ത്തി

ദേവിക നടിയായും വിജയ് ഗായകനായും തിളങ്ങി നിന്നതിനാല്‍ വലിയൊരു ആരാധക പിന്തുണയും ലഭിച്ചിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ദേവിക ഗര്‍ഭിണിയായെന്ന വിവരം താരങ്ങള്‍ പുറംലോകത്തോട് പറയുന്നത്. വിവാഹത്തോട കൂടി സീരിയലില്‍ അഭിനയിക്കുന്നതെല്ലാം നിര്‍ത്തി വീട്ടില്‍ ഇരിക്കുകയായിരുന്നു ദേവിക. ഗര്‍ഭിണിയായതോടെ കിടിലന്‍ പാചകവീഡിയോസും പാട്ട് പാടുന്നതുമൊക്കെയാണ് കാണിച്ചിരുന്നത്. ഇനി ഏതാനം ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യ കണ്മണി എത്തുമെന്ന സന്തോഷത്തിലാണ് താരകുടുംബം.

 വലിയ ബേബി ഷവര്‍ പാര്‍ട്ടിയൊന്നും നടത്തിയില്ലെങ്കിലും വളൈക്കാപ്പ് നടത്തി

വലിയ ബേബി ഷവര്‍ പാര്‍ട്ടിയൊന്നും നടത്തിയില്ലെങ്കിലും വളൈക്കാപ്പ് പോലെ ചെറിയ ചടങ്ങുകളും ഇതിനിടയില്‍ നടത്തിയിരുന്നു. ദേവികയുടെ ഇഷ്ടപ്രകാരം കൈയ്യില്‍ മൈലാഞ്ചി ഇടുകയും കുപ്പിവളകള്‍ അണിയിക്കുകയുമൊക്കെ ചെയ്തിരിക്കുകയാണ്. പിന്നാലെ ഒന്‍പതാം മാസത്തില്‍ ദേവികയുടെ വീട്ടുകാരെല്ലാം ചേര്‍ന്ന് ഒന്‍പത് പലഹാരങ്ങള്‍ കൊടുക്കുന്നൊരു ചടങ്ങുണ്ട്. ദേവികയുടെ മാതാപിതാക്കളും വിജയുടെ മാതാപിതാക്കളും മാത്രമാണ് ഈ ചടങ്ങില്‍ പങ്കെടുത്തത്.

നായികയുടെത് ഒരു സര്‍പ്രൈസ് കുടുംബം ആണെന്ന് തോന്നുന്നു

'നായികയുടെത് ഒരു സര്‍പ്രൈസ് കുടുംബം ആണെന്ന് തോന്നുന്നു, ഒമ്പതാം മാസം ഒമ്പത് പലഹാരവുമായി അച്ഛനും അമ്മയും മാമനും മാമിയും സര്‍പ്രൈസ് എന്‍ട്രി', എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് വിജയ് മാധവ് എഴുതിയത്. ഈ വീഡിയോയുടെ താഴെ ദേവിക ഭാഗ്യവതിയാണെന്നും അതിന്റെ കാരണസഹിതം പറഞ്ഞ് കൊണ്ടാണ് ആരാധകരെത്തുന്നത്.

 ഇത് പോലെ നല്ല കുടുംബം കിട്ടുന്നതാണ് ഒരു പെണ്ണിന്റെ ഭാഗ്യം

ഇത് പോലെ നല്ല കുടുംബം കിട്ടുന്നതാണ് ഒരു പെണ്ണിന്റെ ഭാഗ്യം. ദേവിക ശരിക്കും ഭാഗ്യവതിയാണ്. ആഗ്രഹിച്ച കാര്യങ്ങള്‍ ഓരോന്നായി നടക്കുന്നുണ്ടല്ലോ. അതിനായി വാശിപ്പിടിച്ചിട്ടില്ലെങ്കിലും എല്ലാം ദേവികയെ തേടി എത്തുന്നത് ഭാഗ്യമുള്ളത് കൊണ്ടാണ്. എന്നും ചുറ്റിലും സ്‌നേഹിക്കാന്‍ ഇത് പോലെ എല്ലാവരും ഉണ്ടാവട്ടെ. നിങ്ങള്‍ രണ്ടുപേരും അനുഗ്രഹിക്കപെട്ടവര്‍ ആണ്. ഇനിയും അങ്ങനെ മുന്നോട്ടു പോകട്ടെ.

ദേവികയുടെ ലക്ഷണങ്ങള്‍ കണ്ടിട്ട് പെണ്‍കുട്ടി ആണെന്ന് തോന്നുന്നു

ബേബി ഷവര്‍ എന്ന പ്രഹസനം കാണിക്കാതെ വളരെ ദൈവീകമായി എല്ലാ ചടങ്ങുകളും ചെയ്ത ദേവികേച്ചിക്കും വിജയ് ചേട്ടനും എല്ലാവിധ അനുഗ്രങ്ങളും സര്‍വേശ്വരന്‍ നല്‍കട്ടെ. ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ലഭിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.. എന്നിങ്ങനെ കമന്റുകള്‍ നീളുകയാണ്. ചിലര്‍ ദേവികയുടെ ലക്ഷണങ്ങള്‍ കണ്ടിട്ട് പെണ്‍കുട്ടി ആണെന്ന് തോന്നുന്നു എന്ന ഊഹാപോഹങ്ങള്‍ കൂടി മുന്നോട്ട് വെക്കുന്നുണ്ട്.

More from Filmibeat

Read more about: devika ദേവിക
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X