25 വയസിൽ വിവാഹം, മുപ്പതിനുള്ളിൽ കുഞ്ഞുങ്ങളെന്ന് പ്ലാനിട്ടു, എഫ്ഡി വരെ തുടങ്ങി, അവരെല്ലാം എന്നെ തേച്ചു; ശിവാംഗി

ഗായകരായ ബിന്നി കൃഷ്ണകുമാറിന്റെയും കൃഷ്ണകുമാറിന്റെയും മകളാണ് ശിവാംഗി കൃഷ്ണകുമാർ. ​ഗായികയാണെങ്കിൽ കൂടിയും ശിവാം​ഗി ആരാധകരെ സമ്പാദിച്ചത് ഒരു തമിഴ് റിയാലിറ്റി ഷോയിലൂടെയാണ്. ഇന്ന് ​ഗായിക മാത്രമല്ല നടിയും മോഡലും ഡാൻസറും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും എല്ലാമാണ് താരം. ഇരുപത്തിയേഴുകാരിയായ താരം കഴിഞ്ഞ ദിവസം ഒരു അവാർഡ് ​ദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും മലയാളികൾക്കിടയിൽ തനിക്ക് ലഭിച്ച സ്വീകാര്യതയെ കുറിച്ചും പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

ആ നഷ്ടം ഓർത്ത് ഞാൻ വേദനിക്കുന്നു, അരികിൽ ഉണ്ടായിട്ടും ലഭിച്ചില്ല, മരണം വരെ കാത്തിരിക്കും; ലക്ഷ്മിപ്രിയ
ആ നഷ്ടം ഓർത്ത് ഞാൻ വേദനിക്കുന്നു, അരികിൽ ഉണ്ടായിട്ടും ലഭിച്ചില്ല, മരണം വരെ കാത്തിരിക്കും; ലക്ഷ്മിപ്രിയ

മലയാളികൾ തന്നെ തിരിച്ചറിയണമെന്നും സ്നേഹിക്കണമെന്നും ആ​ഗ്രഹിച്ചിരുന്നുവെന്നും ഇപ്പോൾ അത് നടക്കുന്നുണ്ടെന്നും ശിവാം​ഗി പറയുന്നു. എന്റെ വീഡിയോകൾ വൈറലാകുന്നുവെങ്കിൽ അത് ദൈവാദീനം കൊണ്ടാണ്. കുടുംബത്തിന്റെ പ്രാർത്ഥന എനിക്കുണ്ട്.

Sivaangi Krishnakumar

എനിക്ക് മലയാളം നന്നായി സംസാരിക്കാൻ അറിയില്ല. അതുകൊണ്ട് മലയാളികൾ എന്നെ സ്വീകരിക്കില്ല. ട്രോൾ ചെയ്യുക മാത്രമെ ചെയ്യൂ എന്നാണ് ഞാൻ കരുതിയത്. പക്ഷെ അവർ എന്നെ സ്വീകരിച്ചു. അത് തന്നെ വലിയൊരു സന്തോഷമാണ്. എന്റെ സ്വന്തം യുട്യൂബ് ചാനലിൽ ഞാൻ വീഡിയോ ചെയ്തിട്ട് കുറേ നാളുകളായി.

മറ്റുള്ള ചാനലുകൾക്ക് ഇന്റർവ്യു കൊടുക്കുമ്പോൾ ഞാൻ അല്ലല്ലോ എന്നിലൂടെ അവരല്ലേ സമ്പാദിക്കുന്നത്. അവർ പൈസയൊന്നും തരാറില്ല. ഇന്റർവ്യു കൊടുക്കുന്നതിന് കാരണം അതുവഴി ആ ചാനലിനും പബ്ലിസിറ്റി കിട്ടും എനിക്കും പബ്ലിസിറ്റി കിട്ടും എന്നതുകൊണ്ടാണ്. കേരളത്തിൽ ആളുകൾ എന്നെ തിരിച്ചറിയണമെന്ന് ഞാൻ മാനിഫെസ്റ്റ് ചെയ്തിരുന്നു. അത് ഇപ്പോൾ നടക്കുന്നുണ്ട്. മലയാളികൾ എന്നെ തിരിച്ചറിയാൻ തുടങ്ങി ശിവാം​ഗി പറഞ്ഞ് തുടങ്ങി.

അവർക്കെല്ലാം എന്റെ സർജറി ചെയ്ത ഭാ​ഗം എങ്ങനെയെന്നറിയണം, പങ്കാളിയുടെ കാര്യത്തിൽ ജാസി ഭാ​ഗ്യവതി: ഹെയ്ദി സാദിയ
അവർക്കെല്ലാം എന്റെ സർജറി ചെയ്ത ഭാ​ഗം എങ്ങനെയെന്നറിയണം, പങ്കാളിയുടെ കാര്യത്തിൽ ജാസി ഭാ​ഗ്യവതി: ഹെയ്ദി സാദിയ

പ്രണയവുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളാണ് എവിടെ തിരിഞ്ഞാലും. ലെന ചേച്ചിയുടെ മാരേജ് സ്റ്റോറി എനിക്ക് ഇഷ്ടപ്പെട്ടു. അതുപോലെ എന്റെ ഇന്റർവ്യു കണ്ട് ആരെങ്കിലും വന്ന് പ്രപ്പോസ് ചെയ്താൽ നന്നായിരുന്നു. ഞാനായിട്ട് പരിശ്രമിക്കുന്ന പ്രണയങ്ങളൊന്നും വർക്കൗട്ടാകുന്നില്ല. ഇന്റർവ്യു കണ്ട് ആരെങ്കിലും തേടി വരണം. എല്ലാവരുടേയും വിചാരം ഞാൻ കമ്മിറ്റഡാണ് എന്നാണ്.

പിന്നെ വേറെയും ചില പ്രോബ്ലങ്ങളും ഉണ്ട്. ഞാൻ ഒരുപാട് എക്സ്പറ്റേഷനുള്ള ആളാണ് പങ്കാളിയുടെ കാര്യത്തിൽ എന്നാണ് ജനങ്ങളുടെ ധാരണ. പക്ഷെ എനിക്ക് അതൊന്നുമില്ല. ഉണ്ണി മുകുന്ദനോട് എനിക്ക് ക്രഷ് ഉണ്ടെന്നത് ശരിയാണ്. പിന്നെ ധ്രുവ് വിക്രം, ആസിഫ് അലി, പടക്കളം സന്ദീപ് എന്നിവരോടെല്ലാം ക്രഷുണ്ട്. ഉണ്ണി മുകുന്ദൻ ചൈൽഡ് ഹുഡ് ക്രഷാണ്. ഉണ്ണി മുകുന്ദന് മാർക്കിടാൻ ഞാൻ ആളല്ല.

Sivaangi Krishnakumar

ദൈവം സൃഷ്ടിച്ചതിന് നമ്മൾ മാർക്കിടാൻ ‌യോ​ഗ്യരല്ല. ഞാൻ ജെൻസി കിഡ് ആണെങ്കിലും ഓൾഡ് സ്കൂൾ കുട്ടിയാണ്. ചെറിയ കാര്യങ്ങൾ പോലും എനിക്ക് വലിയ കാര്യമാണ്. റിലേഷൻഷിപ്പൊക്കെ സിറ്റുവേഷൻ ഷിപ്പായി മാറി കൊണ്ടിരിക്കുന്നു. പക്ഷെ എനിക്ക് അത് പറ്റില്ല. റീ അഷ്യൂറൻസ്, ടൈം, അറ്റൻഷൻ അതൊക്കെ എനിക്ക് മാറ്ററാണ്.

അതെല്ലാം ഇപ്പോൾ ആളുകളുടെ റിലേഷൻഷിപ്പിൽ കുറവാണ്. പ്രണയത്തിന് വേണ്ടി ഞാൻ ഇനി അങ്ങോട്ട് പോയി ആരെയും അപ്രോച്ച് ചെയ്യില്ല. അങ്ങനെ ചെയ്തപ്പോഴെല്ലാം അവ​ർ എന്നെ തേച്ചിട്ട് പോയി. എന്റെ കല്യാണത്തിന് വേണ്ടി സമ്പാദിച്ച കാശുകൊണ്ടാണ് ഞാൻ അടുത്തിടെ പുതിയ കാർ വാങ്ങിയത്. ഇരുപത്തിയഞ്ച് വയസിനുള്ളിൽ വിവാഹം നടക്കുമെന്ന് കരുതിയാണ് എഫ്ഡിയിൽ പണം ചേർത്ത് വെച്ചത്.

അദ്ദേഹത്തെ സഹിക്കാൻ വളരെ ബുദ്ധിമുട്ടാണ്, ചില കാര്യങ്ങൾ പൊതുവേദിയിൽ പറയാൻ കഴിയില്ല; വടിവേലുവിനെ കുറിച്ച് സോന!
അദ്ദേഹത്തെ സഹിക്കാൻ വളരെ ബുദ്ധിമുട്ടാണ്, ചില കാര്യങ്ങൾ പൊതുവേദിയിൽ പറയാൻ കഴിയില്ല; വടിവേലുവിനെ കുറിച്ച് സോന!

ഇരുപത്തിയേഴ് വയസിൽ ആദ്യത്തെ കുട്ടിക്ക് ജന്മം നൽകണമെന്നും മുപ്പതിൽ രണ്ടാമതും പ്രസവിക്കണം എന്നാണ് കരുതിയിരുന്നത്. പ്രതീക്ഷിച്ചതുപോലെ 25 വയസിൽ വിവാഹം നടന്നില്ല. അതുകൊണ്ട് ആ പണം വെച്ച് കാർ വാങ്ങി.

രണ്ട് കുട്ടികൾ മതിയെനിക്ക്. ഒരു കുട്ടിയെ എൽകെജിയിൽ ചേർക്കാൻ പോലും ഒന്നരലക്ഷം രൂപയാണ് ഫീസ്. അങ്ങനൊരു സാഹചര്യത്തിൽ ഒരുപാട് കുഞ്ഞുങ്ങൾ പിറന്നാൽ അവരെ ആര് പഠിപ്പിക്കുമെന്നും ശിവാം​ഗി ചോദിക്കുന്നു. താരത്തിന്റെ സരസമായ സംഭാഷണം കൊണ്ട് തന്നെ വീഡിയോ അതിവേ​ഗത്തിൽ വൈറലായി.

More from Filmibeat

Read more about: sivaangi krishnakumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X