കാമുകനുണ്ടായാല്‍ വഴക്കിടണം! അന്ന് പറഞ്ഞത് ഇദ്ദേഹത്തെക്കുറിച്ചോ! ശിവാംഗി പ്രണയത്തിലോ? ചര്‍ച്ചയായി ഫോട്ടോ
ബിന്നി കൃഷ്ണകുമാറിന്റെ മകളും ഗായികയുമായ ശിവാംഗി പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. റിയാലിറ്റി ഷോകളും, സ്‌റ്റേജ് പരിപാടികളുമൊക്കെയായി സജീവമാണ് ശിവാംഗി. മ്യൂസിക്കല്‍ വൈഫ് ഷോയില്‍ അമ്മയ്‌ക്കൊപ്പമായി ശിവാംഗിയും സജീവമാണ്. പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചുമൊക്കെയുള്ള ശിവാംഗിയുടെ സംസാരം കേട്ട് എല്ലാവരും ഒരുപോലെ ചിരിച്ചിരുന്നു. ട്രോളുകളിലൂടെയായി സോഷ്യല്‍മീഡിയയും ശിവാംഗിയെ സെലിബ്രേറ്റ് ചെയ്യാറുണ്ട്. പ്രണയവും, കാമുകനുമൊക്കെയായാല്‍ വഴക്കിട്ടിരിക്കണം. വഴക്കൊന്നുമില്ലെങ്കില്‍ അത് ആക്റ്റിംഗാണ്, ഫേക്കാണ്. ആര്‍ടിഫിഷ്യലാണ്. ഒരു വഴക്കിട്ട് വീണ്ടും ഒന്നിച്ച് പിന്നെയും വഴക്കുണ്ടാക്കി അങ്ങനെ പോവണം എന്നാണ് ആഗ്രഹം എന്നായിരുന്നു ഇടയ്‌ക്കൊരു അഭിമുഖത്തില്‍ ശിവാംഗി പറഞ്ഞത്.
ഇപ്പോഴിതാ പുതിയ പോസ്റ്റിനെക്കുറിച്ചാണ് ചര്‍ച്ചകള്‍. മുകേഷ് രവിയെ ചേര്‍ത്ത് പിടിച്ചുള്ള ചിത്രമായിരുന്നു ശിവാംഗി പോസ്റ്റ് ചെയ്തത്. ഇത് ഷൂട്ടിലെയാണോ, അതോ ഒറിജിനലോ, പ്രണയത്തിലാണോ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. ഈ കുട്ടി ഇത്രയും വലുതായോ എന്ന് ചോദിച്ചവര്‍ വരെയുണ്ടായിരുന്നു. സംസാരത്തില്‍ കൊച്ചുകുഞ്ഞായാണ് തോന്നാറുള്ളത്. ഇത് സോംഗ് വീഡിയോയുടെ ടീസര്‍ വല്ലതുമായിരിക്കും എന്ന് പറഞ്ഞവരുമുണ്ടായിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ഫോട്ടോ വൈറലായി മാറിയത്.

മലയാള പാട്ടുകളും സിനിമയുമൊക്കെ കാണാറുണ്ട് ശിവാംഗി. അമ്മയ്ക്ക് ശിഷ്യ സമ്പത്ത് ഏറെയാണെങ്കിലും ശിവാംഗിയെ ഇതുവരെ അമ്മ പഠിപ്പിച്ചിട്ടില്ല. അതിന് ഇവള്‍ നിന്ന് തന്നിട്ട് വേണ്ടേ എന്നായിരുന്നു ബിന്നി പറഞ്ഞത്. ഈ വര്‍ഷം അമ്മയുടെ കീഴില്‍ പഠിക്കാമെന്ന് ഞാന്‍ തീരുമാനിക്കും. അത് പറയാന്‍ ചെല്ലുമ്പോള്‍ കാണുക പെട്ടി പാക്ക് ചെയ്യുന്ന അമ്മയെ ആയിരിക്കും. അമ്മ സന്തോഷത്തോടെയാണ് റിയാലിറ്റി ഷോകളിലേക്കൊക്കെ പോവുന്നത്. അപ്പോള്‍ പിന്നെ അത് നടക്കട്ടെ എന്ന് വിചാരിക്കും എന്നും ശിവാംഗി പറഞ്ഞിരുന്നു.
മുന്‍പൊരിക്കല്‍ അമ്മയും മകളുമായി മുട്ടനൊരു വഴക്ക് നടന്നിരുന്നു. അന്ന് വീട്ടില്‍ ഇടിയപ്പവും ചട്‌നിയുമായിരുന്നു. സ്ഥിരം ശൈലിയിലായിരുന്നില്ല അന്ന് ഫുഡുണ്ടാക്കിയത്. വറ്റല്‍ മുളകും ചേര്‍ത്തിരുന്നു. ഭയങ്കര എരിവായിരുന്നു. എന്നും ഉണ്ടാക്കുന്നത് പോലെയല്ലല്ലോ, ഇതെന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് ചോദിച്ച് ഇവള്‍ വഴക്കുണ്ടാക്കി. നിന്റെ സഹോദരന്‍ ഇങ്ങനെയൊന്നുമല്ല, വഴക്കൊന്നുമുണ്ടാക്കാതെ സമാധാനത്തോടെ കഴിച്ച് എഴുന്നേറ്റ് പോയി. നീയെന്താണ് ഇങ്ങനെ എന്നായിരുന്നു അമ്മ എന്നോട് ചോദിച്ചത്. നിന്നോടൊപ്പം ജീവിച്ച് പോവാന്‍ പ്രയാസമാണെന്നും പറഞ്ഞിരുന്നു.
അന്നൊരു യാത്രയുണ്ടായിരുന്നു. അമ്മ കൂടെ വരേണ്ടെന്നും പറഞ്ഞിരുന്നു. ഡ്രസ് പാക്ക് ചെയ്യുമ്പോഴും, എയര്‍പോര്‍ട്ടിലേക്ക് പോവുമ്പോഴുമെല്ലാം ശിവാനി കരയുകയായിരുന്നു. അമ്മ അങ്ങനെ പറഞ്ഞതായിരുന്നു താങ്ങാന്‍ പറ്റാതെ വന്നത്. എയര്‍പോര്‍ട്ടിലെത്തിയിട്ടും കരച്ചില്‍ നിര്‍ത്തുന്നുണ്ടായിരുന്നില്ല. ആളുകളൊക്കെ കാണുന്നുണ്ടെന്ന് പറഞ്ഞിട്ടൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല. ഒടുവില്‍ ദൈവദൂതനായി അവതരിച്ച് ആ വഴക്ക് തീര്‍ത്തത് വിദ്യാജിയായിരുന്നു. എന്തിനാണ് ശിവാംഗി കരയുന്നതെന്ന് ചോദിച്ചപ്പോഴാണ് സംഭവിച്ച കാര്യങ്ങളെക്കുറിച്ചും, അമ്മയുടെ ഡയലോഗിനെക്കുറിച്ചും പറഞ്ഞത്. എന്തിനാണ് ബിന്നീ മോളോട് അങ്ങനെ പറഞ്ഞതെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അദ്ദേഹം എന്നെ ശാസിക്കുന്നത് കണ്ടപ്പോഴാണ് ഇവള്‍ കരച്ചില്‍ നിര്‍ത്തിയതെന്നും ബിന്നി പറഞ്ഞിരുന്നു. മ്യൂസിക്കല്‍ വൈഫിലേക്ക് അതിഥിയായി എത്തിയപ്പോഴായിരുന്നു ഇരുവരും രസകരമായ സംഭവം ഓര്‍ത്തെടുത്തത്.


Click it and Unblock the Notifications