For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാധകരെ കോരിത്തരിപ്പിച്ച് ശിവാഞ്ജലിമാരുടെ ആദ്യരാത്രി, രാവിലെ ശിവന് മുഖം കൊടുക്കാതെ അഞ്ജു, സാന്ത്വനം എപ്പിസോഡ്

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. കുടുംബപ്രേക്ഷകരുടെ ഇടയില്‍ മാത്രമല്ല യൂത്തിനിടയിലും സീരിയലിന് ഏറെ ആരാധകരുണ്ട്. ഒരു സാധാരണ കുടുംബത്തില്‍ നടക്കുന്ന പിണക്കങ്ങളും ഇണക്കങ്ങളും പ്രശ്‌നങ്ങളും സന്തോഷങ്ങളുമാണ് സീരിയലില്‍ പറയുന്നത്. അവിശ്വസനീയമായ കാര്യങ്ങള്‍ ഒന്നും തന്നെ സീരിയലിന്റെ ഉള്ളടക്കത്തിലില്ല. ഇത് കാഴ്ചക്കാരെ വര്‍ധിപ്പിക്കുന്നുണ്ട്. 2020 സെപ്റ്റംബറില്‍ ആരംഭിച്ച സാന്ത്വനം മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നോട്ട് പോവുകയാണ്.

  ഹൗസില്‍ പുകവലിക്കാതെ പറ്റുന്നില്ല, ഡെയ്‌സിയെ കയ്യൊടെ പൊക്കി, വലിക്കാതെ ഇരുന്ന ജാസ്മിനും പണി കിട്ടി

  തമിഴ് പരമ്പരയായ പാണ്ഡ്യാസ്റ്റോഴ്‌സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളവും തമിഴും കൂടാതെ തെലുങ്ക്, കന്നഡ, മറാത്തി, ബംഗാളി, ഹിന്ദി ഭാാഷകളിലും വിവിധ പേരുകളിലായി സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ാല ഭാഷകളിലും മികച്ച പ്രേക്ഷക സ്വീകാര്യതായണ് പരമ്പരകള്‍ക്ക് ലഭിക്കുന്നത്. സാന്ത്വനത്തിന്റെ പ്രമേയമാണ് ആരാധകരെ വര്‍ധിപ്പിക്കുന്നത്. സാധാരണ പരമ്പരകളില്‍ നിന്ന് വ്യത്യസ്തമാണ് സാന്ത്വനം. എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തി കൊണ്ടാണ് കഥ പറയുന്നത്. പ്രേക്ഷകരെ മടിപ്പിക്കാതെ കഥാഗാതിയെ മുന്നോട്ട് കൊണ്ട് പോകാനും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

  ലളിതാമ്മയുടെ മരണവേളയിലെ ചില സംഭവങ്ങള്‍ വിഷമിപ്പിച്ചു,പോയവര്‍ക്കു പോലും സമാധാനം കൊടുക്കില്ല...

  ദേവിയുടേയും ബാലന്റേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. സഹോദരന്മാര്‍ക്ക് വേണ്ടിയിട്ടാണ് ഈ ചേട്ടനും ചേട്ടത്തിയും ജീവിക്കുന്നത്. അനിയന്‍മാരെ വളര്‍ത്തി വലുതാക്കാന്‍ വേണ്ടി കുഞ്ഞുങ്ങള്‍ വേണ്ടെന്ന് പോലും ഇവര്‍ തീരുമാനിക്കുകയായിരുന്നു. സഹോദരന്മാരെ മക്കളായി കണ്ട് ജീവിച്ച ഏട്ടനും ഏട്ടത്തിയ്ക്കും കുഞ്ഞുങ്ങളുടെ പേരില്‍ പിന്നീട് പലപ്രതിസന്ധികളും നേരിടേണ്ടി വരുന്നു. ചിപ്പിയും രാജീവ് പരമേശ്വരനുമാണ് ബാലനും ദേവിയുമായി എത്തുന്നത്. ഗിരീഷ് നമ്പ്യാര്‍, സജിന്‍, അച്ചു എന്നിവരാണ് സഹോദരന്മാരുടെ കഥാപാത്രമായ ഹരി, ശിവന്‍, കണ്ണന്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രക്ഷരാജും ഗോപിക അനിലുമാണ് സഹോദരന്മാരുടെ ഭാര്യമാരായ അഞ്ജലി അപര്‍ണ്ണ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  അപ്പു ഗര്‍ഭിണിയായതോടെയാണ് സീരിയലിന്റെ കഥാഗതി മാറുന്നത്. മകള്‍ അമ്മയാവാന്‍ പോകുന്നു എന്ന് അറിഞ്ഞതോടെ തമ്പി അപ്പുവിനേയും ഹരിയേയും അംഗീകരിച്ചു. ഇതോട് കൂടി സാന്ത്വനം കുടുംബത്തില്‍ പുതിയ പ്രശ്‌നങ്ങള്‍ ആരംഭിക്കുകയായിരുന്നു. അപ്പുവിനേയും ഹരിയേയും സാന്ത്വനം കുടുംബത്തില്‍ നിന്ന് അടര്‍ത്തി മാറ്റനായി തമ്പിയായിരുന്നു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. പ്രതിസന്ധികള്‍ക്ക് ശേഷം സാന്ത്വനത്തില്‍ പഴയ സന്തോഷം തിരികെ എത്തിയിരിക്കുകയാണ്. മികച്ച എപ്പിസോഡുകളാണ് സീരിയലില്‍ സംപ്രേക്ഷണം ചെയ്യുന്നത്.

  സാന്ത്വനം സീരിയലിലെ പ്രധാന ഹൈലൈറ്റ് ശിവാഞ്ജലി പ്രണയമാണ്. പരസ്പരം മനസ്സിലാക്കിയ ഇവര്‍ കൂടുതല്‍ അടുക്കുകയാണ്.
  ഇപ്പോഴിത പുതിയ ജീവിതവും തുടങ്ങിയിട്ടുണ്ട്. അപ്പുവിനും ഹരിയ്ക്കും പിന്നാലെ ശിവനും അഞ്ജലിയ്ക്കും ഒരു കുഞ്ഞ് വേണമെന്ന് ദേവിയും ബാലനും അമ്മയും ഇവരോട് പറയുന്നുണ്ട്. എന്നാല്‍ ഇതിന് മുന്‍പ് തന്നെ ഇരുവരും പരസ്പരം അടുത്തിരിക്കുകയാണ്. നേരത്തെ തന്നെ പിരിഞ്ഞിരിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ അത് കൂടിയിരിക്കുകയാണ്. അതേസമയം ഇവര്‍ക്ക് തമ്മിലുള്ള അകലം മാറിയത് ദേവിയോ അപ്പുവോ ഹരിയോ ബാലനോ അറിഞ്ഞിട്ടില്ല. ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നുന്ന ദേവി അധികം വൈകാതെ തന്നെ ഇത് കണ്ടുപിടിക്കും. മനോരഹരമായ എപ്പിസോഡുകളാണ് ഇനി സാന്ത്വനത്തില്‍ വരാന്‍ പേകുന്നത്.

  Recommended Video

  ഇനി ബിഗ്‌ബോസിൽ കേറിയാൽ ബാലാമണി ആകില്ല..പണി തന്നത് ഇവരൊക്കെ | Shalini BB 1st Exclusive Interview

  ശിവാഞ്ജലിമാര്‍ ഒന്നിച്ചത് ആരാധകരേയും സന്തോഷത്തിലാഴ്ത്തിയിട്ടുണ്ട്. ഇങ്ങനെയൊരു എപ്പിസോഡിനായി കാത്തിരിക്കുകയായിരുന്നു എന്നാണ് ആരാധകര്‍ പറയുന്നത്. വരാന്‍ പോകുന്ന എപ്പിസോഡുകളെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. പുതിയ പ്രൊമോ വീഡിയോ വന്നതിന് പിന്നാലെയായിരുന്നു ശിവാഞ്ജലി പ്രണയം ചര്‍ച്ചയായത്. ഇന്നത്തെ
  ശിവന്റേയും അഞ്ജലിയുടേയും ആദ്യരാത്രി എപ്പിസോഡിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

  English summary
  Sivan And Anjali Becomes Closer, Santhwanam First Night Promo Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X