അഞ്ജുവിന് ശിവേട്ടൻ വാങ്ങിയ പിറന്നാൾ സമ്മാനം ഇതാണ്, സ്നേഹപൂർവ്വം നൽകി, സാന്ത്വനം എപ്പിസോഡ്

പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം.. തലമുറ വ്യത്യാസമില്ലാതെ യൂത്തും കുടുംബ പ്രേക്ഷകരും സീരിയലിനെ ഒരുപോലെ നെഞ്ചിലേറ്റുന്നുണ്ട്. 2020 സെപ്റ്റംബറിലാണ് സീരിയൽ ആരംഭിക്കുന്നത് സ്റ്റാർ വിജയ് സംപ്രേക്ഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് പരമ്പരയായ പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സീരിയൽ. മലയാളത്തിൽ മാത്രമല്ല. തെലുങ്ക്, കന്നഡ, മറാത്തി , ബംഗാളി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സീരിയലുകൾക്ക് ലഭിക്കുന്നത്.

റേറ്റിംഗിൽ ആദ്യ സ്ഥാനമാണ് സാന്ത്വനത്തിനുള്ളത്. ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത ഹിറ്റ് പരമ്പരയായ വാനമ്പാടിയുടെ സംവിധായകൻ ആദിത്യനാണ് സാന്ത്വനവും ഒരുക്കുന്നത്. നടി ചിപ്പി രഞ്ജിത്താണ് സീരിയൽ നിർമ്മിക്കുന്നത്. നടിയും സീരിയലിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . കഥാപാത്രങ്ങൾക്ക് തുല്യ പ്രധാന്യം നൽകിയാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്.

സാന്ത്വനം

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സാന്ത്വനത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിപ്പി, രാജീവ് പരമേശ്വരൻ, ഗീരീഷ് നമ്പ്യാർ, രക്ഷ രാജ്, സജിൻ ടിപി, ഗോപിക അനിൽ, അച്ചു സുഗന്ധ്, ഗിരിജ പ്രേമൻ, ദിവ്യ ബിനു, യതികുമാർ, അപ്സര, ബിജേഷ് ആവനൂർ എന്നിവരാണ് സീരിയലിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ബാലൻ എന്ന ഏട്ടന്റേയും ദേവി എന്ന ഏട്ടത്തിയുടേയും അനിയന്മാരുടെ കഥയാണ് സാന്ത്വനം. ബാലനും ദേവിയുമായി എത്തുന്നത് രാജീവ് പരമേശ്വരനും ചിപ്പിയുമാണ്. ഇവരുടെ സഹോദരന്മാരായ ഹരി, ശിവൻ , കണ്ണൻ എന്നിവരെ അവതരിപ്പിക്കുന്നത് , ഗീരീഷ് നമ്പ്യാർ, സജിൻ, അച്ചു സുഗന്ധ് എന്നിവരാണ്. ഇവരുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോവുന്നത്.

ശിവാഞ്ജലി റൊമാൻസ്

കുടുംബപ്രേക്ഷകർക്കിടയിൽ മാത്രമല്ല യൂത്തിനിടയിലും സാന്ത്വനത്തിന് ആരാധകരുണ്ട്. ശിവാഞ്ജലിമാരുടെ റൊമാൻസ് കാണാൻ വേണ്ടി മാത്രം സീരിയൽ കാണുന്നവരുണ്ട്. ഗോപികയും സാജിനുമാണ് ശിവനും അഞ്ജലിയുമായി എത്തുന്നത്. ഇവരുടെ കോമ്പോ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാണ്. ആരാധകരുടെ മാത്രമല്ല മിനിസ്ക്രീൻ താരങ്ങളുടേയും പ്രിയപ്പെട്ട ജോഡികളാണിവർ. ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും വിവാഹ കഴിഞ്ഞതോടെയാണ് സീരിയലിന്റെ കഥ മാറുന്നത്. തുടക്കത്തിൽ ഇവർ തമ്മിൽ കീരിയും പാമ്പും പോലെ ആയിരുന്നു. എന്നാൽ പിന്നീട് ഇവർ പരസ്പരം അടുക്കുകയായിരുന്നു.

ആദ്യം വഴക്ക്

വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ശിവനും അഞ്ജലിയും വിവാഹം കഴിക്കുകയായിരുന്നു. വിവാഹത്തിന് ശേഷവും ഇരുവരും തമ്മിൽ ആദ്യം സ്വരച്ചേർച്ചയിൽ ആയിരുന്നിവല്ല. എന്നാൽ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ശിവനും അഞ്ജലിയും അടുക്കുകയായിരുന്നു. ശിവനെ മനസ്സിലാക്കിയതോടെയാണ് അഞ്ജലിയ്ക്ക് ഇഷ്ടം തോന്നുന്നത്. ഇന്ന് ഇരുവരും പരസ്പരം പിരിയാൻ കഴിയാത്ത വിധം അടുത്തിരിക്കുകയാണ്. തെറ്റിദ്ധാരണയെ തുടർന്ന് ഇരുവരും പിണങ്ങി താമസിക്കുകായിരുന്നു. ഇവരുടെ പിണക്കം വീട്ടുകാർ അറിയുകയായിരുന്നു.

Recommended Video

ഡയമണ്ടെന്ന് പറഞ്ഞ് കല്ലുകൊടുത്ത് എംജി ശ്രീകുമാറിനെയും പറ്റിച്ചു | FilmiBeat Malayalam
ശിവന്റെ സമ്മാനം

ശിവനോട് പിണങ്ങി വീട്ടിൽ പോയ അഞ്ജലിയെ ബാലൻ തിരികെ വിളിക്കുകയായിരുന്നു. പിറന്നാൾ ദിവസമാണ് അഞ്ജലി അച്ഛനോടൊപ്പം സാന്ത്വനം വീട്ടിൽ മടങ്ങി എത്തുന്നത്. എന്നാൽ പിറന്നാൾ ഓർമിച്ച ശിവൻ അഞ്ജലിക്ക് പിറന്നാൾ സമ്മാനവുമായി വീട്ടിലേയ്ക്ക് പേവുകയായിരുന്നു. എന്നാൽ അഞ്ജലിയെ കാണാൻ പറ്റാതെ ശിവൻ ഏറെ ദുഃഖിതനാവുകയായിരുന്നു. വീട്ടിലെത്തി അഞ്ജലിയെ കണ്ടതോടെ പിണക്കമെല്ലാം മാറുതയായിരുന്നു. ഇപ്പോഴിത അഞ്ജലിക്ക് പിറന്നാൾ സമ്മാനം നൽകുകയാണ് ശിവൻ. കമ്മലുകളാണ് സമ്മാനമായ നൽകുന്നത്. ഇത് അഞ്ജലിയെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്. പിണക്കത്തിന് ശേഷം ഇരുവരും വീണ്ടും അടുത്തിരിക്കുകയാണ്. അഞ്ജുവിനോട് സംസാരിക്കാൻ അവസരം നോക്കി നടക്കുകയാണ് ശിവൻ.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X