സാന്ത്വനം; മുല്ലപ്പൂവുമായി ശിവൻ, തന്റെ മുന്നിൽ ജാഡയിട്ട ശിവേട്ടന് നൈസ് പണി കൊടുത്ത് അഞ്ജലി

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. തുടക്കം മുതൽ തന്നെ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ പരമ്പരയ്ക്ക് കഴിഞ്ഞിരുന്നു. മലയാളത്തിൽ അതുവരെ കണ്ട സീരിയലിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു സാന്ത്വനം കഥ പറഞ്ഞത്. കണ്ടുമടുത്ത സ്ഥിരം കണ്ടന്റുകളായ അവിഹിതമോ അമ്മായിയമ്മപ്പോരോ സീരിയലിൽ ഇല്ല. സാധാരണക്കാരന് ഉൾക്കൊള്ളാൻ പറ്റുന്ന കഥാപശ്ചാത്തലത്തിലൂടെയായിരുന്നു സാന്ത്വനം കഥ പറയുന്നത്. ഇത് പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു.

കുടംബപ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പെടുന്ന സീരിയലാണ് സാന്ത്വനം .2021 ൽ ആരംഭിച്ച പരമ്പര തുടക്കത്തിൽ തന്നെ മികച്ച കാഴ്ചക്കാരെ നേടിയിരുന്നു. കൂടാതെ റേറ്റിംഗിലും ആദ്യ സ്ഥാനങ്ങളിൽ ഇടം പിടിച്ചിരുന്നു. നിലവിൽ ഒന്നാം സ്ഥാനത്താണ് സീരിയലിപ്പോൾ. കുടുംബവിളക്കിനെ പിന്തള്ളിക്കൊണ്ടാണ് സാന്ത്വനം ആദ്യ സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്.

സാന്ത്വനം

ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന കഥയാണ് സാന്ത്വനം. ബാലന്റേയും ദേവിയുടേയും സഹോദരങ്ങളുടേയും കഥയാണ് പരമ്പര. ഇവരുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോകുന്നത്. സഹോദരന്മാരെ സ്വന്തം മക്കളെ പോലെയാണ് ഈ ഏട്ടനും ഏട്ടത്തിയും കാണുന്നത്. ഇവർക്ക് വേണ്ടി കുഞ്ഞുങ്ങളെ പോലും വേണ്ട‍െന്ന് വയ്ക്കുകയായിരുന്നു ഇവർ. തിരിച്ച് സഹോദരങ്ങൾക്കൾക്കും അങ്ങനെ തന്നെയാണ്. അച്ഛന്റേയും അമ്മയുടേയും സ്ഥാനത്താണ് ഇവരെ കാണുന്നത്.

 കുടുംബകഥ

സഹോദരന്മാരായ ഹരിയുടേയും ശിവന്റേയും കല്യാണം കഴിയുന്നതോടെയാണ് സീരിയലിന്റെ കഥ മാറുന്നത്. നാട്ടിലെ മുതലാളിയായ തമ്പിയുടെ മകളെയാണ് ഹരി പ്രണയിച്ച് വിവാഹം കഴിക്കുന്നത്.ഇത് തമ്പിയ്ക്ക് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല.എന്നാൽ തമ്പിയുടെ പ്രതികാരത്തിൽ മാത്രം കഥ ഒതുക്കി നിർത്താതെ ഇതിനോടൊപ്പം മറ്റുള്ളവക്കും പ്രധാന്യംനൽകുകയായിരുന്നു. കൂടാതെ പ്രശ്നങ്ങൾ മാത്രം പെരുപ്പിച്ച് കാണിക്കാതെ സന്തോഷങ്ങളും സീരിയലിൽ കാണിച്ചിരുന്ന. കഥയെ അധികം വലിച്ച് നീട്ടാതെ എല്ലാ പ്രേക്ഷകരേയും തൃപ്തിപ്പെടുത്തി കൊണ്ട് സാന്ത്വനം മുന്നോട്ട് പോവുകയാണ്.

 ഡാഡിയെ മനസ്സിലാക്കാതെ അപ്പു

അപർണ്ണ ഗർഭിണിയായതോടെ പിണക്കം മറന്ന് തമ്പി മകളേയും മരുമകനേയും അംഗീകരിച്ചിരിക്കുകയാണ്. അപ്പുവിനെ സ്വീകരിക്കുന്നതിനോടൊപ്പം ഹരിയെ സാന്ത്വനത്തിൽ നിന്ന് അടർത്തി കൊണ്ടു പോവുക എന്ന ലക്ഷ്യത്തോടെയാണ് തമ്പി ബാലന്റെ കുടുംബത്തിൽ എത്തിയിരിക്കുന്നത്. ഇതിനായി മകളെ കരുവാക്കുകയാണ് തമ്പി. ഹരയ്ക്ക് സ്വർണ്ണവും ബുള്ളറ്റുമൊക്കെ വാങ്ങി കൊടുത്തത് അപ്പുവിനെ ഏറെ സന്തോഷിപ്പിച്ചിട്ടുണ്ട്. അച്ഛനെ ആത്മർത്ഥമായി സ്നേഹിക്കുന്ന അപർണ്ണയ്ക്ക തമ്പിയുടെ മനസ്സിലുള്ളത് മനസ്സിലാക്കാനും കഴിഞ്ഞിട്ടില്ല. ഡാഡി പിണക്കം മറന്ന് അംഗീകരിച്ചതിന്റെ സന്തോഷത്തിൽ നടക്കുകയാണ് പാവം,

ബാലന്‌റെ പേടി

തമ്പിയുടെ വരവ് അപർണ്ണയ്ക്ക് സന്തോഷമായിട്ടുണ്ടെങ്കിലും സാന്ത്വനം കുടുംബത്തിലെ മറ്റുളളവർക്ക് തലവേദനയായിട്ടുണ്ട്. എന്നാൽ അപർണ്ണയുടെ സന്തോഷത്തിന് വേണ്ടി എല്ലാവരും കണ്ണടച്ച് കൊടുക്കുകയാണ്. ഇപ്പോഴിത തമ്പിയുടെ വരവ് പുതിയ പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് സ്വന്തനം വീട്ടിൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പുതിയ പ്രെമോയാണ്. അപർണ്ണയെ ആശുപത്രിയിൽ കാണിക്കാൻ അമ്മ അംബികയും വരുന്ന വിവരം ദേവി ബാലനോട് പറയുകയാണ്. എന്നാൽ ഇത് ബാലന് അധികം ഇഷ്ടമായിട്ടില്ല. എന്നാൽ മകളുടെ കാര്യത്തിൽ അമ്മയ്ക്കുള്ള ആഗ്രഹത്തെ ദേവി ബാലനോട് പറയുന്നുണ്ട്. സഹോദരനെ നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് ബാലൻ.

Recommended Video

തിയറ്ററിലെത്തി 15 ദിവസങ്ങള്‍ക്ക് ശേഷം 'മരക്കാര്‍' ആമസോണ്‍ പ്രൈമിലേക്ക്
ശിവാഞ്ജലി റൊമാൻസ്

തമ്പിയുടെ വരവും പ്രശ്നങ്ങളും ഒരു വശത്ത് നടക്കുമ്പോൾ ഇതൊന്നും അറിയാതെ തങ്ങളുടെ ജീവിതം ആഘോഷമാക്കുകയാണ് ശിവനും അഞ്ജലിയും. ശത്രുവിന്റെ വാക്ക് കേട്ട് അഞ്ജുവിന് പൂവും ഹൽവയുമൊക്കെ വാങ്ങി കൊണ്ട് വരുകയാണ് ശിവൻ. എന്നാൽ രാത്രി ഇത് കൊടുക്കാൻ കാഴിഞ്ഞില്ല. തൊട്ട് അടുത്ത ദിവസം ഹൽവ കണ്ട അഞ്ജു ഇത് തനിക്കാണോ എന്ന് ചോദിക്കുമ്പോൾ അല്ലെന്ന് പറഞ്ഞ് അനിയൻ കണ്ണന് കൊണ്ട് കൊടുക്കുകയാണ്. ശിവൻ കണ്ണന് കൊടുക്കുമ്പോൾ '' ഹൽവ മാത്രമല്ലടാ ഇതും നിനക്കുള്ളതാണെന്ന്'' പറഞ്ഞ് വാങ്ങിയ പൂവും അഞ്ജലി കണ്ണന് കൊടുക്കുകയാണ്. തന്റെ മുന്നിൽ ജാഡിട്ട ശിവേട്ടന് നൈസ് പണി കൊടുക്കുകയാണ് അഞ്ജു. ഇന്നത്തെ എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X