വീഴാൻ പോകുന്ന അഞ്ജലിയെ താങ്ങി എടുത്ത് ശിവൻ, ഇരുവരും കൂടുതൽ അടുക്കുന്നു, സംഭവബഹുലമായി സാന്ത്വനം
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സാന്ത്വനം. 2020 ൽ ആരംഭിച്ച സീരിയൽ ആദ്യസ്ഥാനം നേടി മുന്നോട്ട് പോവുകയാണ്. ഇത്തവണയും കുടുംബവിളക്കിനെ പിന്നിലാക്കി റേറ്റിംഗിൽ ആദ്യസ്ഥാനത്താണ് സാന്ത്വനം. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആരംഭിച്ച പരമ്പരയ്ക്ക് തുടക്കത്തിൽ തന്നെ മികച്ച കാഴ്ചക്കാരെ നേടാൻ കഴിഞ്ഞിരുന്നു. ഇതിന്‌റെ കാരണം സീരിയലിന്റ പ്രമേയമായിരുന്നു. അതുവരെ കണ്ടു വന്നിരുന്ന സീരിയലുകളിൽ നിന്ന് വ്യത്യസ്തമായിട്ടായിരുന്നു സാന്ത്വനം ഒരുക്കിയത്. ഇത് പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തു.
തമിഴ് പരമ്പരയായ പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളത്തിൽ മാത്രമല്ല തെലുങ്ക്, കന്നഡ,ബംഗാളി, മറാത്തി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. എല്ലാ ഭാഷകളിൽ നിന്നും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് പരമ്പരയ്ക്ക് ലഭിക്കുന്നത്. കുടുംബപ്രേക്ഷകരെ മാത്രമല്ല യൂത്തിനേയും തൃപ്തിപ്പെടുത്തി കൊണ്ടാണ് സാന്ത്വനം കഥ പറയുന്നത്.

സീരിയലിന്റെ കഥ പോലെ തന്നെ ഇതിലെ താരങ്ങളും സീരിയലിന്റെ വിജയത്തിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്. പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് സീരിയലിൽ പ്രധാ വേഷത്തിൽ എത്തുന്നത്. ചിപ്പി,രാജീവ് പരമേശ്വർ, ഗിരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ്, രക്ഷ രാജ്, ഡോ. ഗോപിക അനിൽ, യദികുമാർ, ദിവ്യ ബിനു, ഗിരിജ പ്രേമൻ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. എല്ലാവർക്കും തുല്യപ്രധാന്യം നൽകിയാണ് സീരിയൽ ഒരുക്കിയിരിക്കുന്നത്. ചിപ്പി തന്നെയാണ് സീരിയൽ നിർമ്മിക്കുന്നതും.

സാധാരണക്കാരുടെ ജീവിത കഥയാണ് സാന്ത്വനത്തിന്റെ പ്രമേയം. ഒരു കൂട്ടുകുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്ന വിധത്തിലാണ് സീരിയലിൽ അവതരിപ്പിക്കുന്നത്. ഇത് തന്നെയാണ് സാന്ത്വനത്തെ പ്രേക്ഷകരിലേയ്ക്ക് അടുപ്പിച്ചത്. ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന പ്രശ്നങ്ങളും സന്തോഷങ്ങളും വളരെ മനോഹരമായിട്ടാണ് സീരിയലിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ഏട്ടന്റേയും ഏട്ടത്തിയുടേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. ഇവരുടെ ജീവിതത്തിലൂടെയാണ് പരമ്പര കഥ പറയുന്നത്. ചിപ്പി രഞ്ജിത്തും രാജീവുമാണ് ബാലൻ , ദേവി( ഏട്ടനും, ഏട്ടത്തിയും) എന്നി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗിരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ് എന്നിവരാണ് ബാലന്റേയും ദേവിയുടേയും സഹോദരന്മാരായി ഹരി, ശിവൻ, കണ്ണൻ എന്നീ കഥാപാത്രങ്ങളായി എത്തുന്നത്. രക്ഷ രാജും ഗോപിക അനിലുമാണ് സഹോദരന്മാരുടെ ഭാര്യമാരായ അപർണ്ണ, അഞ്ജലി എന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇപ്പോഴിത സാന്ത്വനം മറ്റൊരു കഥാപശ്ചാത്തലത്തിലേയ്ക്ക് നീങ്ങുകയാണ്. അപ്പു അമ്മയാവാൻ തയ്യാറെടുക്കുകയാണ്. സാന്ത്വനം കുടുംബത്തിലേയ്ക്ക് ആദ്യമായി ഒരു കുഞ്ഞ് വരുന്നതിന്റെ സന്തോഷത്തിലാണ് മറ്റുള്ളവർ. കുഞ്ഞിനെ കാണാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് കുടുംബാംഗങ്ങൾ. എന്നാൽ മകൾ അമ്മയാവാൻ പോകുന്നത് അറിഞ്ഞതോടെ പിണക്കം മറന്ന് തമ്പി സാന്ത്വനം കുടുംബത്തിലേയ്ക്ക് എത്തിയിരിക്കുകയാണ്. ശിവൻ പോയി മാപ്പ് പറഞ്ഞിട്ടാണ് തമ്പി വന്നതെങ്കിലും അപ്പുവിനോടുള്ള പിണക്കം മറന്ന് മകളെ അംഗീകരിച്ചിട്ടുണ്ട്. തമ്പിയുടെ വരവ് സാന്ത്വനം കുടുംബത്തിലെ സമാധാനം തകർത്തിരിക്കുകയാണ്.
Recommended Video

മകളെ കാണാൻ തമ്പി സാന്ത്വനത്തിൽ എത്തിയതിന് പിന്നാലെ അപ്പുവിനേയും ഹരിയേയും വീട്ടിലേയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് അംബിക. അപ്പുവിന് ഇത് ഏറെ സന്തോഷമായെങ്കിലും ഹരിയ്ക്കും മറ്റുളളവർക്കും ഇത് വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഹരിയും തമ്പിയുമായി ഒത്ത് പോകുമോ എന്നാണ് ദേവിയുടേയും ബാലന്റേയും ആശങ്ക. ഇതിൽ നിന്ന് ഒഴിവാക്കാൻ ഹരി വീണ്ടും അപ്പുവിനോട് പറയുന്നുണ്ട്. എന്നാൽ വീട്ടിൽ പോയേ പറ്റു എന്നുള്ള വാശിയിലാണ് അപ്പു. സാന്ത്വനത്തിൽ പുതിയ പ്രശ്നങ്ങൾ പുകയുമ്പോൾ അഞ്ജലിയും ശിവനും അവരുടേതായ ലോകത്ത് ജീവിക്കുകയാണ്. അഞ്ജലിയ്ക്ക് സർപ്രൈസ് നൽകി കൊണ്ട് ശിവൻ ഫോട്ടോ പ്രിന്റ് എടുപ്പിച്ച് കൊണ്ട് വന്നിരിക്കുകയാണ്. ഇത് കണ്ട് ശരിക്കും അഞ്ജലി ഞെട്ടിയിട്ടുണ്ട്. ഓരോ ദിവസം കഴിയുന്തോറും ശിവാഞ്ജലിമാർ കൂടുതൽ അടുക്കുകയാണ്. ഇന്നത്തെ എപ്പിസോഡിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ


Click it and Unblock the Notifications











