Don't Miss!
- News
'എരിവും പുളിയും കഴിക്കുന്ന നാക്കല്ലേ'; മോദിയെക്കുറിച്ചുള്ള പരാമർശം അബദ്ധമെന്ന് അബ്ദുള്ളക്കുട്ടി
- Finance
മാര്‍ച്ച് പാദഫലം; എയര്‍ടെല്‍ ഓഹരികള്‍ എന്തുചെയ്യണം? വില്‍ക്കണോ വാങ്ങണോ നിലനിര്‍ത്തണോ?
- Automobiles
ഇക്കാര്യത്തിൽ ഇവരാണ് മുന്നിൽ, സൗകര്യപ്രദമായ മൂന്നാം നിര സീറ്റുകളുള്ള കാറുകൾ
- Lifestyle
കുഴിനഖത്തിന് കണ്ണടച്ച് തുറക്കും മുന്‍പ് മാറ്റം വരുത്തും എണ്ണകള്‍
- Sports
IND vs SA T20: ദ്രാവിഡ് ടെസ്റ്റ് ടീമിനൊപ്പം പോകും, ടി20യില്‍ കളി പഠിപ്പിക്കാന്‍ ലക്ഷ്മണെത്തും
- Travel
അന്താരാഷ്ട്ര മ്യൂസിയം ദിനം: ഇന്ത്യയിലെ വിചിത്രങ്ങളായ മ്യൂസിയങ്ങള്‍ പരിചയപ്പെടാം
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
അഞ്ജുവിനെ കാണാൻ വീണ്ടും വീട്ടിലെത്തി ശിവൻ, പുതിയ പദ്ധതിയുമായി ജയന്തി, സാന്ത്വനം എപ്പിസോഡ്
പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. 2020 സെപ്റ്റംബർ 21 ന് ആരംഭിച്ച പരമ്പര സംഭവ ബഹുലമായി മുന്നോട്ട് പോവുകയാണ്. തമിഴ് പരമ്പരയായ പാണ്ഡ്യാസ്റ്റോഴ്സിന്റെ മലയാളം റിമേക്കാണ് സാന്ത്വനം. ജനപ്രിയ പരമ്പരയായ സീരിയിൽ റേറ്റിംഗിൽ ആദ്യസ്ഥാനം നേടി മുന്നേറുകയാണ്. മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നഡ, മറാത്തി , ബംഗാളി ഭാഷകളിലും സീരിയൽ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സീരിയലുകൾക്ക് ലഭിക്കുന്നത്.
സിംപിളായി രമ്യ നന്പീശൻ, നടിയുടെ പുത്തൻ ചിത്രങ്ങൾ കാണാം
ഏറ്റവും മിസ് ചെയ്യുന്നത് ഇവരെ, എവിടെ പോയാലും നീ എന്റെ ഹൃദയത്തിലുണ്ടാവും, അമൃതയുടെ വാക്കുകൾ വൈറൽ
ഏഷ്യനെറ്റ് സംപ്രേക്ഷണം ചെയ്ത സൂപ്പർ ഹിറ്റ് പരമ്പരയായ വാനമ്പാടി അവസാനിച്ചതിന് ശേഷമാണ് സാന്ത്വനം ആരംഭിക്കുന്നത്. വാനമ്പാടി സംവിധായകനായ ആദിത്യനാണ് സാന്ത്വനവും ഒരുക്കുന്നത്. കണ്ണീർ പരമ്പരകളിൽ നിന്ന് വ്യത്യസ്തമായിട്ടാണ് സാന്ത്വനം കഥപറയുന്നത്. ഇത് തന്നെയാണ് പരമ്പരയ്ക്ക് ആരാധകരെ വർധിപ്പിച്ചിരിക്കുന്നത്. നടി ചിപ്പിയാണ് സാന്ത്വനം നിർമ്മിക്കുന്നത്. ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. സീരിയൽ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്.
ഞാൻ ക്രിസ്ത്യനും കുക്കു മുസ്ലീമും ആണ്, ഒരുപാട് പ്രശ്നങ്ങൾ ഫേസ് ചെയ്തു, കുക്കുവും ദീപയും പറയുന്നു

ചിപ്പിക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജീവ് പരമേശ്വരൻ, ഗീരീഷ് നമ്പ്യാർ, രക്ഷ രാജ്, സജിൻ ടിപി, ഗോപിക അനിൽ, അച്ചു സഗന്ധ്, ഗിരിജ പ്രേമൻ, ദിവ്യ ബിനു, യതികുമാർ, അപ്സര, ബിജേഷ് ആവനൂർ എന്നിവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരെ സ്വന്തം പേരിനെക്കാളും കഥാപാത്രങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്. കുടുംബപ്രേക്ഷകർക്കിടയിൽ മാത്രമല്ല യൂത്തിനിടയിലും സാന്ത്വനത്തിന് ആരാധകരുണ്ട്. എല്ലാവരേയും തൃപ്തിപ്പെടുത്തി കൊണ്ടാണ് സീരിയൽ മുന്നോട്ട് പോവുന്നത്.

ബാലൻ, ദേവി എന്നീ കഥാപാത്രങ്ങളെയാണ് ചിപ്പിയും രാജീവും അവതരിപ്പിക്കുന്നത്. ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. ഇവരുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോവുന്നത് . ബാലന്റേയും ദേവിയുടേയും സഹോദരന്മാരാണ് ഹരിയും ശിവനും കണ്ണനും. ഈ കുടുംബത്തിലേയ്ക്ക് സഹോദരന്മാരുടെ ഭാര്യമാർ എത്തുന്നതോടെയാണ് കഥ മാറുന്നത്. ഗീരീഷ് നമ്പ്യാർ, സജിൻ ടിപി, അച്ചു സുഗന്ധ് എന്നിവാരാണ് സഹോദേരന്മാരായി എത്തുന്നത്. രക്ഷ രാജ്, ഡോക്ടർ ഗോപിക എന്നിവരാണ് സഹോദരന്മാരുടെ ഭാര്യമായ അഞ്ജു അപ്പു എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഹരിയുടേയും ശിവന്റേയും വിവാഹം കഴിയുന്നതോടെയാണ് സീരിയിലിന്റെ കഥ മാറുന്നത്. അമ്മാവന്റെ മകളായ അഞ്ജലിയെയാണ് ശിവൻ വിവാഹം കഴിക്കുന്നത്. ഹരിയുമായിട്ടാണ് ആദ്യം അഞ്ജലിയുടെ വിവാഹം ഉറപ്പിക്കുന്നത്. എന്നാൽ ഹരിയ്ക്കൊരു പ്രണയം ഉണ്ടായിരുന്നു. വിവാഹത്തിന് ദിവസം ഹരിയെ തേടി അപർണ്ണ എത്തുകയായിരുന്നു. ഇതോട് കൂടി കഥ മാറുകയായിരുന്നു. തുടർന്ന് ഹരി അപർണ്ണയെ കെട്ടുകയും അഞ്ജലിയെ വീട്ടുകാരുടെ നിർബന്ധത്തിന് വഴി ശിവനും വിവാഹം കഴിക്കുകയായിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് അഞ്ജലിയും കല്യാണത്തിന് സമ്മതിച്ചത്. വിവാഹത്തിന് ശേഷവും ഇരുവരും തമ്മിൽ സ്വരച്ചേർച്ചയിൽ ആയിരുന്നിവല്ല. എന്നാൽ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ശിവനും അഞ്ജലിയും അടുക്കുകയായിരുന്നു.

ശിവന്റെ മനസ് അറിഞ്ഞതോടെയാണ് അഞ്ജലി ഇഷ്ടപ്പെടാൻ തുടങ്ങിയത്. പിന്നീട് അഞ്ജലിയോടും ശിവനും ഇഷ്ടം തോന്നുകയായിരുന്നു.
ഇപ്പോൾ പിരിയാൻ കഴിയാത്ത വിധം അടുത്തിരിക്കുകയാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളാണ് ശിവനും അഞ്ജലിയും. ഇവരുടെ സീൻ കാണാൻ വേണ്ടി മാത്രം സീരിയൽ കാണുന്നവരുണ്ട്. ഇവരുടെ റൊമൻസ് കാണുന്നവർക്ക് നാണം വരുമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഒരു പിണക്കത്തിന് ശേഷം ഇരുവരും വീണ്ടും അടുത്തു വരുകയാണ്. തെറ്റിദ്ധാരണയുടെ പേരിലാണ് ശിവനും അഞ്ജലിയും വേർപിരിയുന്നത്. എന്നാൽ പരസ്പരം കണ്ടതോടെ ഇരുവരും തമ്മിൽ പിണക്കം മാറുകയായിരുന്നു. ഇപ്പോൾ ഇരുവരും അടുത്തു വരുകയാണ്. ശിവനും അഞ്ജലിയും തമ്മിലുള്ള പിണക്കം ദേവിയും ബാലനും അറിയുന്നതോടെയാണ് അഞ്ജലിയെ സാന്ത്വനം വീട്ടിലേയ്ക്ക് തിരികെ വിളിക്കുന്നത്. പിന്നീട് ഇവരോട് തുറന്ന് സംസാരിച്ച് പ്രശ്നങ്ങൾ പരിഹരിക്കാനും ഇരുവരും പറയുന്നു. എന്നാൽ പരസ്പരം സംസാരിക്കാൻ ഇവർക്ക് കഴിയുന്നില്ല. സംസാരിക്കാനുള്ള അവസരം നഷ്ടപ്പെടുകയാണ്.

സാന്ത്വനത്തിന്റെ പുതിയ എപ്പിസോഡ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുകയാണ്. പിണക്കം മാറി അപ്പുവിന്റെ മമ്മി മകളെ കാണാൻ വേണ്ടി എത്തിയിരിക്കുകയാണ്. എന്നാൽ ആ സമയത്ത് തന്നെ ജയന്തിയും അവിടെ എത്തുന്നു തിരികെ പോകാൻ നേരം അംബികയ്ക്കൊപ്പം ജയന്തിയും കാറിൽ കയറി പോവുകയാണ്. ജയന്തിയുടെ പോക്ക് എല്ലാവരേയും ഞെട്ടിച്ചിട്ടുണ്ട്. വിചാരിച്ചത് പോലെ അപ്പുവിന്റെ അമ്മയോട് സാന്ത്വനം കുടുംബത്തിന്റെ പരദൂഷണം പറഞ്ഞ് കൊടുക്കുകയാണ് ജയന്തി. ഇത് അംബികയുടെ മനസ്സിൽ തീ കോരിയിട്ടിട്ടുണ്ട്. വീണ്ടും അഞ്ജലിയെ ശിവൻ എത്തുകയാണ് . ശിവൻ ഇനിയും വരുമെന്ന് ദേവിയും അപ്പുവും പറഞ്ഞ് കൊണ്ടിരുന്നപ്പോഴാണ് ശിവൻ എത്തുന്നത്. ദേവിക്ക് മുന്നിൽ പൊട്ടിക്കരയുന്ന അഞ്ജലിയേയും കാണിക്കുന്നുണ്ട്.

ജയന്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം.ജയന്തി ചേച്ചീയെ കുറച്ച് ദിവസത്തേക്ക് സാന്ത്വനത്തിൽ നിന്ന് ഒന്ന് ഒഴിവാക്കാൻ പറ്റുവോ എന്നാണ് ആരാധകർ ചോദിക്കുന്നത്. എരുതിയിൽ എണ്ണ ഒഴിക്കാൻ പാഷാണത്തി കൃമിയെ കഴിഞ്ഞുള്ളൂ മറ്റാരുമെന്നും പറയുന്നു. ക്ഷണിക്കാതെ കയറി ചെല്ലാൻ ജയന്തി കഴിഞ്ഞേ വേറെ ആളുള്ളൂ..."എന്തായാലും അപ്പു,അഞ്ചു,ദേവിയുടെയും ഇന്നത്തെ ജയന്തിക്കെതിരെയുള്ള മറുപടി കൊള്ളാമെന്നും പ്രേക്ഷകർ പറയുന്നു, ശിവാഞ്ജലി പിണക്കമൊക്കെ കഴിഞ്ഞു ഒന്നിച്ചുവരുവായിരുന്നു,അപ്പോഴേക്കും ജയന്തിയേച്ചിയെത്തി.ശിവാഞ്ജലിയുടെ റൊമാൻസ് പ്രതീക്ഷ പ്രേക്ഷകർ നിരാശയായി എന്നും ശിവാഞ്ജലി ആരാധകർ പറയുന്നു. അപ്സരയെ അഭിനന്ദിക്കുന്നുമുണ്ട്. ജയന്തി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഇത്രയും വെറുക്കുന്നുണ്ടെങ്കിൽ അത് അപ്സര ചേച്ചിയുടെ അഭിനയ മികവ് കൊണ്ടാണെന്നും ആരാധകർ പറയുന്നു.

കൂടാതെ ശിവാഞ്ജലി സീൻ കാണിക്കാനും ആരാധകർ പറയുന്നുണ്ട്. ശിവേട്ടൻ രാത്രി സംസാരിക്കാം എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ലെന്നും ഇനിയിപ്പോൾ ഇവരുടെ രാത്രി ആകണമെങ്കിൽ അടുത്ത ആഴ്ച ആകേണ്ടി വരുവാമല്ലോ എന്ന് പറഞ്ഞ് സാന്ത്വനം ടീമിനെ ആരാധകർ ട്രോളുന്നുണ്ട്. എപ്പിസോഡിൽ ഇല്ലാത്ത സീൻ കാണിക്കരുതെന്നും ആരാധകർ പറയുന്നു.സാന്ത്വനം ഒന്ന് നന്നായി വന്നതാരുന്നു... അപ്പോളേക്കും പുതിയ പ്രശ്നങ്ങളും വരുവാണല്ലോ അഞ്ചും അപ്പും ശിവേട്ടൻ ഹരിയേട്ടൻ ദേ വേടത്തി യും ബാലേട്ടനും എല്ലാരും സുഖായിട്ട് കഴിയട്ടെ എന്നും ആരാധകർ പറയുന്നു
-
മത്സരാര്‍ത്ഥികളെ ചതിച്ച് ബിഗ് ബോസ്; താരങ്ങളുടെ അവസ്ഥ ഇനി എന്താകും, മോഹന്‍ലാലിന്റെ വാക്കുകള്‍ ചര്‍ച്ചയാവുന്നു
-
ഒടുവില്‍ ജാസ്മിനോട് സോറി പറഞ്ഞ് വിനയ്! പെണ്ണുങ്ങളോട് പെരുമാറേണ്ട രീതി എന്റെ വീട്ടില്‍ പഠിപ്പിച്ചിട്ടുണ്ട്
-
ഒരു ക്യാൻ വെള്ളവും പായും ബക്കറ്റും; മത്സരാർത്ഥികൾക്ക് ഇനി അതിജീവനം കഷ്ട്ടം