twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രസവശേഷം ശരീരഭാരം കുറയ്ക്കാന്‍ അധിക സമയം വേണ്ടി വന്നില്ല! കാരണം പറഞ്ഞ് നടി സ്മൃതി ഖന്ന

    |

    മേരി ആഷിഖി തും സേ ഹി എന്ന സീരിയലിലൂടെ പ്രശസ്തിലേക്ക് എത്തിയ താരങ്ങളാണ് ഗൗതം ഗുപ്തയും സ്മൃതി ഖന്നയും. സീരിയലില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും ഇരുവരും ഒന്നിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ പതിനഞ്ചിനായിരുന്നു താരദമ്പതികള്‍ക്ക് ഒരു കുഞ്ഞ് പിറക്കുന്നത്. ഗര്‍ഭകാലം ഏറെ ആഘോഷിച്ചവരില്‍ ഒരാള്‍ താനാണെന്ന് പറയുകയാണ് സ്മൃതിയിപ്പോള്‍.

    ഗര്‍ഭിണിയായിരുന്ന കാലം മുതല്‍ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയ പേജിലൂടെ നടി പങ്കുവെക്കാറുണ്ടായിരുന്നു. അടുത്തിടെ ലൈവിലെത്തിയപ്പോഴാണ് സമൃതിയും ഗൗതമും ഗര്‍ഭകാലത്തെ കുറിച്ച് തുറന്ന് സംസാരിച്ചത്. ഗര്‍ഭാകാലത്തെ കുറിച്ച് ഇന്ത്യയിലുള്ള ചില വിശ്വാസങ്ങള്‍ തെറ്റാണെന്നും അത് മാറേണ്ടതാണെന്നുമാണ് ഇരുവരും പറയുന്നത്.

     smrithi-khanna

    'പ്രസവശേഷം ശരീരഭാരം കുറയ്ക്കാന്‍ താന്‍ കഠിനമായ വ്യായാമമൊന്നും ചെയ്തിട്ടില്ല. അത്തരത്തില്‍ വ്യായാമം ചെയ്താണ് ശരീരഭാരം കുറച്ചതെന്ന് കരുതി ഒരുപാട് പേര്‍ തന്നെ പ്രശംസിച്ച് കൊണ്ട് വിളിക്കാറുന്നുണ്ടെന്ന് സ്മൃതി പറയുകയാണ്. തന്റെ ശരീരഘടന അങ്ങനെയാണ്. ഗര്‍ഭകാലത്തിന് ശേഷം തന്റെ പഴയ ശരീരത്തിലേക്കെത്താന്‍ അധികനാള്‍ വേണ്ടി വന്നിട്ടില്ലെന്നാണ് നടി പറയുന്നത്.

    സ്മൃതി ഒരുപാടൊന്നും കഷ്ടപ്പെട്ടിട്ടില്ലെന്നും ആകെ പതിനായിരം സ്റ്റെപ്പൊക്കെ മാത്രമാണ് ചെയ്തിട്ടുള്ളതെന്നും സ്മിതുടെ ഭര്‍ത്താവ് ഗൗതം ഗുപ്ത പറയുന്നു. അത് സര്‍വ്വ സാധാരണമാണ്. മിക്കവരും ചെയ്യുന്നത് അതൊക്കെ തന്നെയാണന്ന് കൂടി ഗൗതം സൂചിപ്പിച്ചു. വിദേശ രാജ്യത്തുള്ള നിരവധി സുഹൃത്തുക്കളുമായി സ്മൃതി സംസാരിക്കാറുണ്ട്. ഗര്‍ഭകാലത്ത് സുംബാ ഡാന്‍സ് ചെയ്യുന്നവരൊക്കെയുണ്ടെന്ന് അവര്‍ പറഞ്ഞതായി ഗൗതം വ്യക്തമാക്കി.

     smrithi-khanna

    അവിടുള്ളവര്‍ നിരന്തരം ജോഗിങ്ങിനും നീന്താനും പോവാറുണ്ട്. പണ്ട് മുതലേ ഇന്ത്യയിലുള്ള വിശ്വാസങ്ങളൊക്കെ കൊണ്ടാകാം അങ്ങനെയൊന്നും ആരും ചെയ്യാത്തത്. ഇവിടെയുള്ളവര്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞാലുടന്‍ അനങ്ങാതെ കുറെ ഭക്ഷണവും കഴിച്ചിരിക്കുകയാണ് ചെയ്യാറുള്ളത്. അങ്ങനെ ചെയ്യാന്‍ പാടില്ലെന്നും വളരെ ആക്ടീവായിരിക്കുകയും പോഷക സമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കുകയും മാത്രമാണ് ചെയ്യേണ്ടത്.

    ജങ്ക് ഫുഡോ കൊഴുപ്പുള്ള ആഹാരമോ കഴിക്കുകയാണെങ്കില്‍ പോലും ഇക്കാര്യങ്ങള്‍ മനസിലുണ്ടാകണം, നമ്മള്‍ കൊഴുപ്പുള്ള ആഹാരം കഴിച്ചാല്‍ മാത്രമേ കുഞ്ഞും നല്ല ആരോഗ്യത്തോടെ ഇരിക്കൂ എന്നതാണ് നമ്മുടെ ചിന്ത. ഇവിടുത്തെ ജനങ്ങളില്‍ ശരിക്കും ഇക്കാര്യങ്ങളില്‍ അവബോധം വളര്‍ത്തേണ്ടതുണ്ട്. എങ്കിലേ നല്ലതും ആരോഗ്യപൂര്‍ണവുമായ ഒരു ഗര്‍ഭകാലമുണ്ടാകുകയുള്ളൂ. ആക്ടീവായിരിക്കുക എന്നതാണ് ഏറെ പ്രധാനമായ ഒരു കാര്യമെന്നും സ്മൃതി പറയുന്നു'.

    Read more about: actress നടി
    English summary
    Smriti Khanna About Her Pregnancy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X