ഗോപികമാരായി സ്‌നേഹയും സ്വാസികയും! ലോക് ഡൗണ്‍ കാലം വൈറലായി ഡാന്‍സ് വീഡിയോ

By Midhun Raj

ടെലിവിഷന്‍ പരമ്പരകളിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതരായ താരങ്ങളാണ് സ്‌നേഹ ശ്രീകുമാറും സ്വാസികയും. മഴവില്‍ മനോരമയിലെ മറിമായത്തിലൂടെയാണ് സ്‌നേഹ എല്ലാവര്‍ക്കും പ്രിയങ്കരിയായി മാറിയത്. മറിമായത്തിലെ മണ്ഡോദരി എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. മറിമായത്തിന് പിന്നാലെയാണ് സ്‌നേഹ ശ്രീകുമാര്‍ സിനിമകളിലും അഭിനയിച്ചുതുടങ്ങിയത്. സ്‌നേഹയെ പോലെ സ്വാസികയും സിനിമയിലും സീരിയലിലും ഒരേപോലെ തിളങ്ങിയ താരമാണ്.

sneha-swasika

സീത എന്ന പരമ്പരയിലൂടെയാണ് സ്വാസിക പ്രേക്ഷകരുടെ ഇഷ്ടം നേടിയത്. ലോക് ഡൗണ്‍ കാലത്ത് ഇരുവരുടെതുമായി പുറത്തിറങ്ങിയ പുതിയ ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്‌നേഹ ശ്രീകുമാറാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഡാന്‍സ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഗോപികമാരായാണ് സ്വാസികയും സ്‌നേഹയും നൃത്തം അവതരിപ്പിക്കുന്നത്.

രാര വേണു ഗോപബാല എന്ന സ്വരജതിയുടെ മലയാള ചലച്ചിത്ര ഗാനത്തിന്റെ ഹ്രസ്വ നൃത്ത നാടകാവിഷ്‌കാരത്തിലാണ് സീതയും മണ്ഡോദരിയും ഒന്നിച്ചത്. അബ്ബാദ് റാം മോഹനാണ് ഡാന്‍സ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നൃത്ത വീഡിയോയുമായി ബന്ധപ്പെട്ട പോസ്റ്റ് സ്‌നേഹയുടെതായി വന്നിരുന്നു.

ഞാനും സ്വാസികയും ഞങ്ങളുടെ സുഹൃത്തും കൊറിയോഗ്രാഫറും ആയ അബ്ബാദ് റാം മോഹന്റെ കൂടെ ഒരു ചെറിയ നൃത്താവിഷ്‌ക്കാരവുമായി വരുന്നുണ്ട്. എല്ലാവരും കാണണേ. ഈ ലോക്ക് ഡൌണ്‍ കാലത്ത് വീട്ടിലിരുന്നു റെക്കോര്‍ഡ് ചെയ്തതാണ്. ഞങ്ങളുടെ ഈ ചെറിയ ശ്രമത്തിനു എല്ലാവരുടെയും പിന്തുണ വേണം എന്നാണ് നടി ഫേസ്ബുക്കിലൂടെ അഭ്യര്‍ത്ഥിച്ചത്. കൃഷ്ണ ദി മ്യൂസിക്ക് ഓഫ് ലവ് എന്ന പേരിലുളള സ്‌നേഹയുടെയും സ്വാസികയുടെ വീഡിയോ തരംഗമായിരിക്കുകയാണ്.

മുന്‍പും സമുഹ മാധ്യമങ്ങളില്‍ നൃത്ത വീഡിയോകള്‍ പങ്കുവെച്ച താരങ്ങളാണ് സ്‌നേഹയും സ്വാസികയും. ഭര്‍ത്താവ് ശ്രീകുമാറിന്റെ പാട്ടിനൊപ്പം ചുവടുവെച്ചാണ് സ്‌നേഹ എത്താറുളളത്. അടുത്തിടെ താരദമ്പതികളുടെ മിക്ക വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. അടുത്തിടെയാണ് സ്‌നേഹയുടെയും ശ്രീകുമാറിന്റെയും വിവാഹം കഴിഞ്ഞത്. മറിമായത്തിലൂടെ പ്രേക്ഷകരുടെ പ്രിയ താരങ്ങളായവരാണ് സ്‌നേഹയും ശ്രീകുമാറും.

വീഡിയോ

Read more about: sneha sreekumar swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X