ശ്രീകുമാറിന്റെ പാട്ടിനൊപ്പം ചുവടുവെച്ച് സ്‌നേഹ! വീഡിയോ പങ്കുവെച്ച് നടി
മഴവില്‍ മനോരമയിലെ മറിമായം എന്ന പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് ശ്രീകുമാറും സ്‌നേഹയും. ലോലിതനും മണ്ഡോദരിയുമായാണ് ഹാസ്യ പരമ്പരയില്‍ ഇരുവരും എത്തിയത്. മറിമായം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത പരമ്പരയാണ്. പരമ്പരകള്‍ക്ക് പുറമെ സിനിമയിലും ശ്രീകുമാറും സ്‌നേഹയും തിളങ്ങിയിരുന്നു. വില്ലനായും സഹനടനായും ശ്രീകുമാര്‍ എത്തിയപ്പോള്‍ സഹനടിയായി സ്‌നേഹയും സിനിമകളില്‍ സജീവമായിരുന്നു.
അടുത്തിടെയാണ് സ്‌നേഹയും ശ്രീകുമാറും വിവാഹിതരായത്. സ്‌ക്രീനിലെ ജോഡികള്‍ ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. അമ്പലത്തില്‍ വെച്ച് ലളിതമായിട്ടാണ് ഇരുവരുടെയും വിവാഹം നടന്നത്. അന്ന് മറിമായം കുടുംബം ഒന്നിച്ച് ഇവരെ ആശീര്‍വദിക്കാനായി എത്തിയിരുന്നു. വിവാഹ ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. വിവാഹ ശേഷവും അഭിനയ രംഗത്ത് സജീവമായിരുന്നു ഇരുവരും.

തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും എത്താറുണ്ട് താരങ്ങള്‍. വീട്ടില്‍ നിന്നുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം തന്നെ സ്‌നേഹയും ശ്രീകുമാറും പങ്കുവെക്കാറുണ്ട്. അഭിനേതാവ് എന്നതിലുപരി നല്ലൊരു പാട്ടുകാരനാണ് താനെന്ന് ശ്രീകുമാര്‍ പല അവസരങ്ങളിലും തെളിയിച്ചിട്ടുണ്ട്. ശ്രീയുടെ പാട്ടുകള്‍ തനിക്കും ഏറെ ഇഷ്ടമാണെന്ന് സ്‌നേഹയും മുന്‍പ് തുറന്നുപറഞ്ഞിരുന്നു.

ശ്രീകുമാറിന്റെയും സ്‌നേഹയുടെതുമായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണയും ശ്രീകുമാറിന്റെ പാട്ടിന് ചുവടുവെക്കുകയാണ് സ്‌നേഹ. സ്‌നേഹ ശ്രീകുമാര്‍ എന്ന പേരിലുളള ഇവരുടെ യുടൂബ് ചാനലിലാണ് ഇതിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. പരീക്ഷ എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ ഒരു പുഷ്പം മാത്രമെന്‍ എന്ന പാട്ടാണ് ശ്രീകുമാര്‍ പാടുന്നത്.

ഭര്‍ത്താവിന്റെ പാട്ടിനൊപ്പം മനോഹരമായി ചുവടുവെക്കുകയാണ് സ്‌നേഹയും. ഇരുവരുടെയും വീഡിയോ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. അഭിനന്ദനങ്ങളുടെ ഒരു പുഷ്പമല്ല.... ഒരായിരം പുഷ്പങ്ങള്‍. നിങ്ങളെക്കുറിച്ച് ശരിക്കും അഭിമാനിക്കുന്നു. ഈ സന്തോഷം എന്നെന്നേക്കുമായി നിലനിര്‍ത്തുക. വീഡിയോയ്ക്ക് താഴെ ഒരു ആരാധിക കുറിച്ചു.

മുന്‍പ് ഫേസ്ബുക്ക് ലൈവിലും താരജോഡികള്‍ എത്തിയിരുന്നു. അന്ന് ആരാധകര്‍ക്കായി ശ്രീകുമാര്‍ പാട്ട് പാടിയിരുന്നു. മലയാളം മാത്രമല്ല, ഇംഗ്ലീഷ് പാട്ടുകളുമായും ശ്രീകുമാര്‍ എത്താറുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത മെമ്മറീസ് ശ്രീകുമാറിന്റെ കരിയറില്‍ വഴിത്തിരിവായി മാറിയ ചിത്രമാണ്. പൃഥ്വിരാജ് നായകനായ ചിത്രത്തിലെ സൈക്കോ വില്ലന്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുവരെ കോമഡി റോളുകളില്‍ കാണപ്പെട്ട ശ്രീകുമാര്‍ പെട്ടെന്ന് വില്ലന്‍ വേഷത്തില്‍ എത്തിയത് പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു. മെമ്മറീസിന് പിന്നാലെ നിരവധി ശ്രദ്ധേയ സിനിമകളില്‍ നടന്‍ മലയാളത്തില്‍ അഭിനയിച്ചിരുന്നു. സ്‌നേഹയും ചെറിയ വേഷങ്ങളില്‍ നിരവധി സിനിമകളില്‍ തിളങ്ങിയിരുന്നു.


Click it and Unblock the Notifications