ഗുരുവിന് സ്‌നേഹ ശ്രീകുമാര്‍ ഒരുക്കിയ പിറന്നാള്‍ സര്‍പ്രൈസ്! വീഡിയോ വൈറല്‍

By Midhun Raj

മറിമായം പരമ്പരയിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ് സ്‌നേഹ ശ്രീകുമാര്‍. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഈ ആക്ഷേപ ഹാസ്യ പരമ്പരയ്ക്ക് പിന്നാലെയാണ് സ്‌നേഹ സിനിമകളിലും സജീവമായത്. അടുത്തിടെയാണ് സഹതാരമായ ശ്രീകുമാറുമായുളള നടിയുടെ വിവാഹം കഴിഞ്ഞത്. ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.

snehasrekumar

ലോലിതനും മണ്ഡോദരിയുമായാണ് ഹാസ്യ പരമ്പരയില്‍ ഇരുവരും എത്തിയത്. പരമ്പരകള്‍ക്ക് പുറമെ സിനിമയിലും ശ്രീകുമാറും സ്നേഹയും തിളങ്ങിയിരുന്നു. വില്ലനായും സഹനടനായും ശ്രീകുമാര്‍ എത്തിയപ്പോള്‍ സഹനടിയായി സ്നേഹയും സിനിമകളില്‍ സജീവമായിരുന്നു. സക്രീനിലെ ജോഡികള്‍ ജീവിതത്തിലും ഒരുമിക്കുകയായിരുന്നു. അമ്പലത്തില്‍ വെച്ച് ലളിതമായിട്ടാണ് ഇരുവരുടെയും വിവാഹം നടന്നത്. അന്ന് മറിമായം കുടുംബം ഒന്നിച്ച് ഇവരെ ആശീര്‍വദിക്കാനായി എത്തിയിരുന്നു.

വിവാഹ ശേഷവും സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു സ്‌നേഹയും ശ്രീകുമാറും. സ്‌നേഹ ശ്രീകുമാറിന്റെതായി വന്ന പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. തന്റെ പ്രിയപ്പെട്ട ഡാന്‍സ്‌ ടീച്ചറിന് പിറന്നാളാശംസ നേര്‍ന്നുകൊണ്ടുളള ഒരു വീഡിയോ ആണ് നടി പങ്കുവെച്ചിരിക്കുന്നത്. ഇത് വലിയ ആഘോഷമാക്കണമെന്നായിരുന്നു എല്ലാവരുടെയും ആഗ്രഹമെന്ന് സ്‌നേഹ വീഡിയോയില്‍ പറയുന്നു.

എന്നാല്‍ സാഹചര്യം ഇതായതിനാല്‍ അതൊന്നും നടന്നില്ലെന്നും എല്ലാം പഴയ പോലെ ആയിക്കഴിഞ്ഞാല്‍ എല്ലാവരും ചേര്‍ന്ന് ടീച്ചറിനെ കാണാനെത്തുമെന്നും പങ്കുവെച്ച വീഡിയോയില്‍ സ്‌നേഹ പറയുന്നു. ഇത്ര ദൂരത്തിരുന്ന് ടീച്ചറിന് എന്ത് സമ്മാനമാണ് നല്‍കുക എന്നാലോചിച്ചപ്പോള്‍ തോന്നിയത് ടീച്ചര്‍ പഠിപ്പിച്ച നൃത്തം ചെയ്യാമെന്ന് തീരുമാനിക്കുകയായിരുന്നു. ടീച്ചര്‍ക്കും അത് തന്നെയാണ് പ്രിയമെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വീഡിയോയില്‍ സ്‌നേഹ പറഞ്ഞു.

തന്റെ യുടൂബ് ചാനലിലാണ് സ്‌നേഹ ശ്രീകുമാര്‍ പുതിയ ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. നടിയുടെ പുതിയ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. സ്‌നേഹയ്‌ക്കൊപ്പം വീഡിയോകളുമായി ശ്രീകുമാറും എത്താറുണ്ട്. പാട്ട് പാടി കൊണ്ടാണ് ശ്രീകുമാര്‍ സ്‌നേഹയ്‌ക്കൊപ്പം സോഷ്യല്‍ മീഡിയയില്‍ എത്താറുളളത്.

വീഡിയോ

Read more about: sneha sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X