For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട്; സുഹൃത്തുക്കളെ കുറിച്ച് സ്‌നേഹ ശ്രീകുമാര്‍

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് സ്നേഹയും ശ്രീകുമാറും. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമാണ് താരങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സ്നേഹ. തന്റെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. ഇവര്‍ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഉണ്ട്. ഇതിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകള്‍ വൈറല്‍ ആവാറുണ്ട്. ഇപ്പോഴിത ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് സ്‌നേഹ. ഇപ്പോഴിത തന്റെ സുഹൃത്തിക്കളെ കുറിച്ച് പറയുകയാണ് സ്‌നേഹ ശ്രീകുമാര്‍. കു. എ സെക്ഷനിലാണ് ഇക്കാര്യം പറഞ്ഞത്.

  sneha sreekumar

  സുരഭി ലക്ഷ്മി സ്‌നേഹയുടെ അടുത്ത സുഹൃത്താണ്. ഈ ഫീല്‍ഡിലേക്ക് വരുന്നതിന് മുന്‍പ് തന്നെ സുരഭിയുമായി സൗഹൃദമുണ്ട്. ഒരേ കോളേജില്‍ ഒരേ ഹോസ്റ്റലില്‍ താമസിച്ചവരാണ് ഞങ്ങള്‍. അങ്ങനെയൊരു അടുപ്പം ഞങ്ങള്‍ തമ്മിലുണ്ട്. സ്വാസികയേയും നേരത്തെ അറിയാം. ആ ഒരു റിലേഷന്‍ ഞാനിപ്പോഴും കൊണ്ടുപോവുന്നുണ്ട്.

  നിരവധി ഓഫര്‍ വന്നു; മലയാളത്തില്‍ നിന്ന് മാറി നില്‍ക്കുന്നത് ഇതുകൊണ്ട്; കാരണം തുറന്ന് പറഞ്ഞ് ഭാവന

  മറിമായം തുടങ്ങി അധികം കഴിയുന്നതിന് മുന്‍പായാണ് കോമഡി ഫെസറ്റിവല്‍ വരുന്നത്. അതിലാണ് രശ്മി ചേച്ചി ടൈറ്റില്‍ വിന്നറായി വരുന്നത്. ഞാന്‍ ഫീല്‍ഡില്‍ വന്നതിന് ശേഷമുള്ള ഫ്രണ്ട് എന്ന് പറയുന്നത് രശ്മി ചേച്ചിയാണ്. 10 വര്‍ഷത്തില്‍ക്കുടുതലായി ആ ഒരു ബന്ധം ഇപ്പോഴുമുണ്ട് ഞങ്ങള്‍ക്കിടയില്‍. പിന്നെ ലിച്ചിയുമായും അടുത്ത സൗഹൃദമുണ്ട്. വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിനിടയില്‍ വെച്ചാണ് ലിച്ചിയുമായി സൗഹൃദത്തിലാവുന്നത്. എല്ലാം തുറന്ന് പറയാന്‍ പറ്റുന്നയാളാണ്.

  സംവിധാനം താല്‍പാര്യം ഉണ്ടായിരുന്നു; സിനിമ എപ്പോള്‍; വെളിപ്പെടുത്തി മമ്മൂട്ടി

  അശ്വതി ശ്രീകാന്തിനെ ഷോയിലൊക്കെ കണ്ട് നേരത്തെ അറിയാം. ചക്കപ്പഴത്തില്‍ വന്നതിന് ശേഷമാണ് കൂടുതല്‍ അടുക്കുന്നത്. ശ്രീ അങ്ങനെയധികം സംസാരിക്കാത്തയാളാണ്, അശ്വതിയും ഞാനും നല്ല കമ്പനിയാണ്. ഞങ്ങളാണ് വിശേഷങ്ങളെല്ലാം പങ്കിടാറുള്ളത്. ശ്രുതി ഞങ്ങള്‍ക്ക് അനിയത്തിക്കുട്ടിയാണ്. എപ്പോഴും ചേട്ടാന്ന് വിളിച്ച് വരും. ഇടയ്ക്ക് കൊച്ചിയില്‍ വരുമ്പോള്‍ ഞങ്ങള്‍ കാണാറുണ്ട്.

  ഏറെ ഇഷ്ടപ്പെട്ട ഡയറക്ടറെക്കുറിച്ചും പറയുന്നുണ്ട്.അര്‍ജുന്റെ പേരാണ് സ്നേഹ പറഞ്ഞത്. എന്തൊക്കെ പ്രശ്നങ്ങളുണ്ടെങ്കിലും ആര്‍ടിസ്റ്റിനെ കംഫര്‍ട്ടബിളാക്കുന്നയാളാണ്. അര്‍ജുന്റെ കൂടെ വര്‍ക്ക് ചെയ്യുന്ന എല്ലാവരും ഇത് പറയും. എന്റെ ജീവിതത്തിലെ സന്തോഷവും സങ്കടവും നിറഞ്ഞ സമയത്ത് ഞാന്‍ വര്‍ക്ക് ചെയ്ത പരിപാടിയാണ് തകര്‍പ്പന്‍ കോമഡി. എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്ത്, കംഫര്‍ട്ടബിളാക്കിയ ആളാണ് അര്‍ജുന്‍.

  പോവാനിഷ്ടമുള്ള സ്ഥലത്തെക്കുറിച്ച് ചോദിച്ചപ്പോഴും സ്നേഹ മറുപടി നല്‍കിയിരുന്നു. ഒരുപാട് സ്ഥലങ്ങളില്‍ പോവണമെന്നുണ്ട്. ലോകം മൊത്തം ചുറ്റിക്കറങ്ങണമെന്നുണ്ട്, ഇന്ത്യ മുഴുവനും കാണണമെന്നുണ്ട്, കുറേ സ്ഥലമൊക്കെ എന്റെ അമ്മ കൊണ്ടുകാണിച്ചിട്ടുണ്ട്. കുളു-മണാലിയില്‍ പോവാന്‍ ആഗ്രഹമുണ്ടെന്നും സ്‌നേഹ പറയുന്നു. തെലുങ്ക്് ചിത്ത്രില്‍ അഭിനയിക്കുകയാണ് സ്‌നേഹ ഇപ്പോള്‍.

  Read more about: sneha sreekumar
  English summary
  Sneha Sreekumar Opens Up About Her Friends, Q\A Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X