മമ്മൂട്ടിയോ മോഹന്‍ലാലോ? ഇഷ്ട താരത്തിനൊപ്പമുളള ചിത്രവുമായി സ്‌നേഹ ശ്രീകുമാര്‍, മഞ്ജുവിനെ കുറിച്ചും നടി
സിനിമാ സീരിയല്‍ താരമായി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് സ്‌നേഹ ശ്രീകുമാര്‍. മറിമായം പരമ്പരയിലൂടെയാണ് നടി മലയാളത്തില്‍ ശ്രദ്ധേയയായത്. തുടര്‍ന്ന് മിനിസ്‌ക്രീനിലും സിനിമകളിലും എല്ലാം സജീവമായി സ്‌നേഹ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. ക്യാരക്ടര്‍ റോളുകള്‍ക്കൊപ്പം ഹാസ്യതാരമായും സ്‌നേഹ ശ്രീകുമാര്‍ തിളങ്ങിയിരുന്നു. 2019ലാണ് മറിമായത്തിലെ സഹതാരം എസ്പി ശ്രീകുമാര്‍ നടിയെ ജീവിത സഖിയാക്കിയത്. ശ്രീകുമാറിനൊപ്പമുളള വിശേഷങ്ങള്‍ പങ്കുവെച്ച് സ്‌നേഹ എപ്പോഴും സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. അഭിനേത്രി എന്നതിലുപരി നര്‍ത്തകിയായും തിളങ്ങിയ താരമാണ് സ്‌നേഹ.

അതേസമയം ഇന്‍സ്റ്റഗ്രാമില്‍ നടന്ന ചോദ്യോത്തര വേളയില്‍ ആരാധകര്‍ക്കുളള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. നടി റെബേക്ക സന്തോഷിനെ കുറിച്ചുളള ചോദ്യത്തിന് 'മൈ ക്യൂട്ട് സിസ്' എന്നാണ് സ്‌നേഹ മറുപടി നല്‍കിയത്. എതാണ് ഫേവറൈറ്റ് ഷോ എന്നാണ് മറ്റൊരാള്‍ അറിയേണ്ടത്. 'തന്‌റെ ആദ്യ ടിവി ഷോ ആയ മറിമായം തന്നെയാണ് ഫേവറൈറ്റ്' എന്ന് സ്‌നേഹ പറഞ്ഞു. മറിമായം വീണ്ടും തുടങ്ങിയോ എന്ന ചോദ്യത്തിന് 'ജൂലായ് 1ന് ശേഷം ആരംഭിക്കുമെന്ന്' നടി മറുപടി നല്‍കി.
ഗ്ലാമര്‍ ലുക്കില്‍ തിളങ്ങി സന്ദീപ് ദാര്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം
Recommended Video
മഞ്ജു വാര്യരെ കുറിച്ച് പറയാനാണ് ഒരാള്‍ ആവശ്യപ്പെട്ടത്. 'പറയാന്‍ വാക്കുകളില്ല, പ്രചോദനം, അവര്‍ അതിശയകരമാണ്' എന്ന് സ്‌നേഹ കുറിച്ചു. 'മമ്മൂട്ടിയെ ആണോ മോഹന്‍ലാലിനെ ആണോ കൂടുതല്‍ ഇഷ്ടമെന്ന ചോദ്യത്തിന്' ലാലേട്ടനൊപ്പമുളള ഒരു ചിത്രം പങ്കുവെച്ച് നടി മറുപടി നല്‍കി. മോഹന്‍ലാലിനൊപ്പം മുന്‍പ് 'ഛായാമുഖി' എന്ന നാടകത്തില്‍ സ്‌നേഹ ഒന്നിച്ചഭിനയിച്ചിരുന്നു. 'അടുത്ത ബിഗ് ബോസില്‍ അവസരം ലഭിച്ചാല്‍ പോവുമോ' എന്നാണ് മറ്റൊരാള്‍ക്ക് അറിയേണ്ടത്. ഇതിന് മറുപടിയായി 'നോ ചാന്‍സ്' എന്ന് സ്‌നേഹ പറഞ്ഞു. ചക്കപ്പഴത്തെ കുറിച്ചുളള ചോദ്യത്തിന് അടുത്ത തിങ്കാഴ്ച ആരംഭിക്കുമെന്നും നടി അറിയിച്ചു.


Click it and Unblock the Notifications











