ആ കോംപ്രമെെസിന് ഞാൻ തയ്യാറല്ല, 90 വയസായാലും; ശ്രീയ്ക്ക് കേസിന്റെ ടെൻഷൻ കൊടുക്കാറില്ല: സ്നേ​ഹ ശ്രീകുമാർ

നടൻ ശ്രീകുമാർ. ബിജു സോപാനം എന്നിവർക്കെതിരെ നടി നൽകിയ ലെെം​ഗികാതിക്രമ പരാതി വാർത്തയായാണ്. കേസിൽ ശ്രീകുമാർ നിരപരാധിയാണെന്നാണ് സ്നേഹ ശ്രീകുമാർ പറയുന്നത്. പുതിയ അഭിമുഖത്തിൽ സ്നേഹ ഇതേക്കുറിച്ച് സംസാരിക്കുന്നുണ്ട്. ജീവിതത്തിലെ തിരിച്ചറികളെക്കുറിച്ച് സംസാരിക്കെയാണ് പരാമർശം. സ്റ്റോറി സീറ്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

ഇത് പോലെ അല്ലാതിരുന്ന ആളാണ് ഞാൻ. എനിക്കൊരു ആക്സിഡന്റ് ഉണ്ടായി. അതിന് ശേഷം വലിയ മാറ്റം എനിക്കുണ്ടായി. നടക്കാൻ പോലും പറ്റാത്ത അവസ്ഥയിലേക്ക് ഞാൻ പോയിരുന്നു. ഇനിയെന്റെ ജീവിതത്തിൽ കഥകളിയും ഓട്ടംതുള്ളലുമുണ്ടാകുമോ എന്ന ടെൻഷൻ ഉണ്ടായിരുന്നു. ആ സമയത്ത് ആശുപത്രിയിൽ വന്ന് നിന്നവർ, ഭക്ഷണം തന്നവർ തുടങ്ങി ഒരുപാട് കാര്യങ്ങൾ ഓർത്ത് വെക്കാനുണ്ട്. അതിൽ നിന്ന് ഒരുപാ‌ട് കാര്യങ്ങൾ ഞാൻ പഠിച്ചു. ആരുണ്ടാകും ആരുണ്ടാകില്ല, എങ്ങനെയൊണ് നമ്മൾ മനുഷ്യരെ കൂടെ നിർത്തേണ്ടത് എന്നെല്ലാം പഠിച്ചു. നമ്മൾ വിചാരിക്കുന്ന ആൾക്കാരായിരിക്കില്ല നമ്മൾ വീഴുമ്പോൾ വരിക.

Sneha Sreekumar

ആ അപകടം വലിയൊരു തിരിച്ചറിവായിരുന്നു. പിന്നെ ഈയിടയ്ക്ക് ഞങ്ങൾക്ക് നേരിടേണ്ടി വന്ന വലിയ പ്രതിസന്ധിയും. ആ സമയത്ത് സീരിയസ്നെസ് അറിയാത്തത് കൊണ്ട് എനിക്ക് തമാശയായിരുന്നു. വാർത്തയിൽ ഫോട്ടോ വരുമ്പോൾ ഫേയ്മസായല്ലോ എന്ന് ചിന്തിച്ചു. എന്റെ ബെസ്റ്റ് ഫ്രണ്ടായ അഡ്വക്കേറ്റ് മനീഷ രാധാകൃഷ്ണൻ രാത്രി 12 മണിക്ക് എന്റെ വീട്ടിൽ വന്ന് ഇത് കുറച്ച് സീരിയസ് വിഷയമാണെന്ന് പറയുന്നത്. നിരപരാധിയായതിനാൽ പേടിക്കേണ്ടതില്ല. പക്ഷെ നിയമപരമായി ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് നമുക്കറിവില്ലായിരുന്നെന്നും സ്നേ​ഹ ശ്രീകുമാർ പറയുന്നു.

ഞാൻ വിചാരിക്കാതെ എന്നെ തകർക്കാൻ പറ്റില്ല. എങ്ങനയൊക്കെ തകർക്കാൻ നോക്കിയാലും ആ സമയത്ത് ഞാൻ വിഷമിച്ചേക്കാം. പക്ഷെ പിറ്റേ ദിവസം രാവിലെ ഞാൻ എന്റെ കാര്യങ്ങൾ ചെയ്യും. തോൽക്കില്ല എന്നത് എന്റെ വാശിയാണ്. ഈ കേസിൽ ഞാൻ ശ്രീയ്ക്ക് ഒരിക്കലും ടെൻഷൻ കൊടുത്തിട്ടില്ല. എന്റെ അത്രയും മാനസിക ശക്തി ശ്രീക്കില്ല എന്നെനിക്കറിയാം.

ഇന്ത്യൻ നിയമവ്യവസ്ഥയിലൂടെ മാത്രമാണ് ഞങ്ങൾ ജയിക്കാൻ പോകുന്നത്. വേറെ ഒരാൾക്കും ഞങ്ങളെ രക്ഷിക്കാൻ പറ്റില്ല. കാര്യം അത് കോടതിയിലാണ്. അല്ലെങ്കിൽ ഇത് കോംപ്രമെെസ് ചെയ്യണം. ആ കോംപ്രമെെസിന് ഞാൻ തയ്യാറല്ല. 90 വയസായാലും കേസിൽ നിന്ന് പിന്മാറില്ലെന്നും സ്നേ​ഹ ശ്രീകുമാർ പറഞ്ഞു.

More from Filmibeat

Read more about: sneha sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X