അവിടെ വലിഞ്ഞുകയറി വരേണ്ട കാര്യം അവര്‍ക്കില്ല! ഫൈസലിന് മാസ് റിപ്ലേ! ആദിലയ്ക്കും നൂറയ്ക്കും പിന്തുണ

സമൂഹത്തിലെ പല മിഥ്യധാരണകളും തിരുത്തിക്കുറിച്ചായിരുന്നു ബിഗ് ബോസ് സീസണ്‍ 7 അവസാനിച്ചത്. അവസാനിമിഷം വരെ പോരാടിയ ആദിലയേയും നൂറയേയും പ്രേക്ഷകര്‍ അടുത്തറിഞ്ഞതും ഷോയിലൂടെയായിരുന്നു. പിന്നിട്ട വഴികളെക്കുറിച്ചും, നേരിട്ട വെല്ലുവിളികളെക്കുറിച്ചുമൊക്കെ അറിഞ്ഞപ്പോള്‍ സഹമത്സരാര്‍ത്ഥികള്‍ ഇവരെ ചേര്‍ത്തുപിടിക്കുകയായിരുന്നു. ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയതിന് ശേഷമുള്ള വിശേഷങ്ങള്‍ ഇവരും സോഷ്യല്‍മീഡിയയിലൂടെ പങ്കിടുന്നുണ്ട്. ഫൈസല്‍ മലബാറിന്റെ ഗൃഹപ്രവേശനത്തിന് ഇരുവരും പങ്കെടുത്തിരുന്നു. മികച്ച സ്വീകരണമായിരുന്നു ഇവര്‍ക്ക് ലഭിച്ചത്. ഇവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു.

താന്‍ അറിയാതെയാണ് രണ്ട് പെണ്‍കുട്ടികള്‍ ചടങ്ങില്‍ പങ്കെടുത്തതെന്നായിരുന്നു ഫൈസല്‍ മലബാര്‍ ഫേസ്ബുക്കിലൂടെ കുറിച്ചത്. പൊതുസമൂഹത്തിന്റെ സദാചാരമൂല്യങ്ങളെ വെല്ലുവിളിച്ചും, സ്വന്തം മാതാപിതാക്കളെ തന്നെ ധിക്കരിച്ചും, സമൂഹമധ്യത്തില്‍ താറടിച്ചും, പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പുതുതലമുറക്ക് തെറ്റായ സന്ദേശം നല്‍കി എന്ന ആരോപണത്തെ മുഖവിലക്കെടുക്കുന്നു. ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ക്ഷമ ചോദിച്ചുമായിരുന്നു കുറിപ്പ്. നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായത്.

sneha sreekumar about noora and adhila
Photo Credit: Nooraadhila/ Facebook

വിവാദമായതോടെ പോസ്റ്റ് അദ്ദേഹം പിന്‍വലിച്ചെങ്കിലും സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ടായിരുന്നു. വ്‌ളോഗര്‍മാരും, സെലിബ്രിറ്റികളുമടക്കം നിരവധി പേരാണ് ഈ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തിയത്. അഭിനേത്രിയായ സ്‌നേഹ ശ്രീകുമാറും ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു.

പ്രിയപ്പെട്ട മലബാർ ഫൈസൽക്കനോട് പൈസ കൊടുത്തു വാങ്ങണ്ടത് അല്ല മനുഷ്യത്വം. നിങ്ങൾ ചെയ്ത നല്ല കാര്യങ്ങൾ ചിലപ്പോൾ ഒരുപാട് ഉണ്ടാകും, പക്ഷെ അതുകൊണ്ടൊന്നും ന്യായീകരിക്കാൻ പറ്റുന്നതല്ല ഇന്ന് കാണിച്ച വൃത്തികേട്. 2പെൺകുട്ടികളെ വീട്ടിൽ ക്ഷണിച്ചു വരുത്തിയിട്ടു പിറ്റേദിവസം തോന്ന്യവാസം എഴുതി വിടുന്നത് ഒരിക്കലും ന്യായീകരിക്കാൻ പറ്റുന്നത് അല്ല. സ്വന്തമായി ജോലിയെടുത്തു, അന്തസായി ജീവിക്കുന്ന ആദിലക്കും നൂറക്കും നിങ്ങടെ വീട്ടിലേക്ക് ക്ഷണം ഇല്ലാതെ കേറിവരേണ്ട ഗതികേട് ഇല്ല.അവർക്കു വ്യക്തമായ തീരുമാനം ഉള്ളവർ ആണ്. അല്ലാതെ വിളിക്കുകയും, ഷേക്ക്‌ ഹാൻഡ് കൊടുത്തു സ്വീകരിക്കുകയും, പിറ്റേദിവസം വിളിച്ചില്ല എന്ന് പറഞ്ഞു പോസ്റ്റ്‌ ഇടുകയും, കുറെ കഴിഞ്ഞു അത് ഡിലീറ്റ് ചെയ്യുകയും ചെയ്യുന്ന ഡബിൾ സ്റ്റാൻ‍് എടുക്കുന്ന രീതിയല്ല.

പ്രിയപ്പെട്ട ആദില നൂറ നിങ്ങളെ ഞാൻ ഏറ്റവും സ്നേഹത്തോടെ വിളിക്കുന്നു ഞങ്ങടെ സ്നേഹഭവനത്തിലേക്കു അവിടെ ലിഫ്റ്റോ, പരിചാരകരോ, 150 ടൈപ്പ് ഫുഡോ ഉണ്ടാവില്ല. ഒന്നുറപ്പു തരാം സ്നേഹം നിറഞ്ഞ കുറച്ചു സമയവും നല്ല ചായയും ഒരിക്കലും നിങ്ങളെ തള്ളിപ്പറയാത്ത ഞങ്ങടെ കുടുംബത്തിന്റെ മൊത്തം സ്നേഹവും തരാം. ഇത്തവണത്തെ ബിഗ്‌ബോസ് വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു അകത്തെ കളിയെക്കാൾ വലിയ കളികൾ പുറത്താണ് നടക്കുന്നത്. വി ലവ് ആദില ആൻഡ് നൂറ. ഇതിന്റെ അടിയിൽ വന്നു കമന്റ് ഇടുന്ന പ്രിയ സുഹൃത്തുക്കളോട് ഞാൻ ആരുടേയും പിആർ അല്ല. ഞാൻ പറഞ്ഞത് എന്ത് സാഹചര്യത്തിൽ ആണെന്ന് നിങ്ങൾ മനസിലാക്കുമെന്ന് കരുതുന്നു എന്നായിരുന്നു സ്‌നേഹയുടെ കുറിപ്പ്.

ഇതാണ് നിലപാട്. ഇപ്പോഴും ആറാം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാത്തവരോട് എന്ത് പറയാൻ. ഇവരാണല്ലോ മൂല്യങ്ങൾ സംരക്ഷിക്കുന്നത് എന്നത് കേൾക്കുമ്പോൾ തന്നെ ഒരു കുളിരാണ്. അങ്ങനെ രണ്ട് പെൺകുട്ടികൾ പങ്കെടുത്തത് കൊണ്ട് തകർന്നു പോകുന്നതാണല്ലേ മൂല്യങ്ങൾ, തുടങ്ങി അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളാണ് പോസ്റ്റിന് താഴെയുള്ളത്.

More from Filmibeat

Read more about: sneha sreekumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X