twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീട്ടിലെത്തി ശ്രീകുമാറിനേയും കൂട്ടിയാണ് ഖാലിദിക്ക പോയത്, അവസാന കൂടിക്കാഴ്ചയെ കുറിച്ച് സ്‌നേഹ

    |

    നടന്‍ പിവി ഖാലിദിന്റെ വിയോഗം ഉള്‍ക്കൊളളാന്‍ സഹപ്രവര്‍ത്തകര്‍ക്കോ ആരാധകര്‍ക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് താരം അന്തരിക്കുന്നത്. ലെക്കേഷനിലെ ശുചിമുറിയില്‍ വീണനിലയിലായിരുന്നു താരത്തെ കണ്ടെത്തിയത്. നാടകത്തിലൂടെയാണ് വിപി ഖാലിദ് സിനിമയി സിനിമയില്‍ എത്തുന്നത്.

    sneha sreekumar- khalid

     അമൃതയ്ക്ക് ഗോപി സുന്ദറിനോടൊപ്പമുളള ഒരു ചിത്രം പോലും പങ്കുവെയ്ക്കാന്‍ പറ്റുന്നില്ല, കമന്റ് ബോക്‌സ് പൂട്ടി... അമൃതയ്ക്ക് ഗോപി സുന്ദറിനോടൊപ്പമുളള ഒരു ചിത്രം പോലും പങ്കുവെയ്ക്കാന്‍ പറ്റുന്നില്ല, കമന്റ് ബോക്‌സ് പൂട്ടി...

    മിനിസ്‌കീനിലും വിപി ഖാലീദ് സജീവമാണ്. മഴവില്‍ മനോരമ അവതരിപ്പിക്കുന്ന മറിമായം എന്ന ഹാസ്യപരിപാടിയില്‍ സുമേഷ് എന്ന ഒരു കഥാപത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്ന കഥാപാത്രമാണിത്. നല്ല പ്രതികരണമാണ് സുമേഷിലൂടെ വിപി ഖാലിദിന് ലഭിച്ചത്. ഛായാഗ്രാഹകന്‍ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന്‍ ഖാലിദ റഹ്മാന്‍, ഷാജി ഖാലിദ് എന്നിവരാണ് മക്കളാണ്.

    മക്കളോട് ചാന്‍സ് ചോദിക്കാറില്ല, സെറ്റില്‍ ഞാന്‍ ആര്‍ട്ടിസ്റ്റ് മാത്രം; 'മറിമായം സുമേഷേട്ടന്‍' അന്ന് പറഞ്ഞത്മക്കളോട് ചാന്‍സ് ചോദിക്കാറില്ല, സെറ്റില്‍ ഞാന്‍ ആര്‍ട്ടിസ്റ്റ് മാത്രം; 'മറിമായം സുമേഷേട്ടന്‍' അന്ന് പറഞ്ഞത്

    സ്‌നേഹ ശ്രീകുമാര്‍

    ഇപ്പോഴിതാ നടനോടൊപ്പമുളള ഓര്‍മ പങ്കുവയ്ക്കുകയാണ് സ്‌നേഹ ശ്രീകുമാര്‍. മറിമായത്തില്‍ സ്‌നേഹ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് നേരില്‍ കണ്ടതിനെ കുറിച്ചാണ് സ്‌നേഹ പറയുന്നത്. ഭര്‍ത്താവും നടനുമായ ശ്രീകുമാറിനോടൊപ്പമാണ് ഖാലിദ് വൈക്കത്തെ ജൂഡ് ആന്റണിയുടെ സിനിമ ലൊക്കേഷനിലേയ്ക്ക് പോയത്. വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും സ്‌നേഹ കുറിപ്പില്‍ പറയുന്നു.

    കളളനോടൊപ്പം അടിവസ്ത്രത്തില്‍ ലോക്കപ്പിലിട്ടു, വളരെ മോശമായി പെരുമാറി,അനുഭവം പറഞ്ഞ് ബിജു പപ്പന്‍കളളനോടൊപ്പം അടിവസ്ത്രത്തില്‍ ലോക്കപ്പിലിട്ടു, വളരെ മോശമായി പെരുമാറി,അനുഭവം പറഞ്ഞ് ബിജു പപ്പന്‍

    സ്‌നേഹയുടെ വാക്കുകള്‍ ഇങ്ങനെ.

    സ്‌നേഹയുടെ വാക്കുകള്‍ ഇങ്ങനെ...'ഞങ്ങടെ സുമേഷേട്ടന്‍ പോയി... മിനിഞ്ഞാന്ന് തൃപ്പൂണിത്തുറ ഞങ്ങടെ വീട്ടില്‍ വന്നു ശ്രീകുമാറിനേം കൂട്ടിയാണ് വൈക്കത്തു ജൂഡ് ആന്റണിയുടെ സിനിമയില്‍ അഭിനയിക്കാന്‍ പോയത്, അത് അവസാന കൂടിക്കാഴ്ച ആകുമെന്ന് കരുതിയില്ല.. ഇന്ന് രാവിലെ ശ്രീ വിളിച്ചു ഖാലിദിക്ക വീണു, ഹോസ്പിറ്റലില്‍ പോകുവാണെന്നു പറഞ്ഞപ്പോള്‍ ഞാന്‍ വേഗം റെഡി ആയി വൈക്കത്തേക്ക് പുറപ്പെടാന്‍. പക്ഷെ കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ ശ്രീ വിളിച്ചു ഖാലിദിക്ക പോയെന്നു പറഞ്ഞു'.

    വിശ്വസിക്കാന്‍ പറ്റുന്നില്ല

    'രാവിലെ മുതല്‍ ഇത്രയും നേരം സത്യം ആവരുതെന്നു പ്രാര്‍ത്ഥിച്ചു, വിശ്വസിക്കാന്‍ കഴിയുന്നില്ലായിരുന്നു. ഞങ്ങടെ കാരണവര്‍, കൊച്ചിന്‍ നാഗേഷ്, സുമേഷേട്ടന്‍ പോയികളഞ്ഞു... മറിമായം അവസാന ഷൂട്ടിംഗിന് എടുത്ത ഫോട്ടോയാണ് ഇത്... എന്നും അഭിനയത്തോട് പ്രണയമായിരുന്നു സുമേഷേട്ടന്...' സ്‌നേഹ കുറിച്ചു.

    മറിമായത്തില്‍ അവസാനമായി അദ്ദേഹം എത്തിയപ്പോഴുള്ള ചിത്രത്തിനൊപ്പമാണ് അവസാനത്തെ കൂടിക്കാഴ്ച യെ കുറിച്ച് സ്‌നേഹ കുറിച്ചത്. നടിയുടെ വാക്കിനോടൊപ്പം തന്നെ ചിത്രവും വൈറലായിട്ടുണ്ട്. അഭിനയത്തെ അത്രമാത്രം സീരിയസായി കാണുന്ന ആളാണ് വിപി ഖാലിദ്.

      മറിമായത്തില്‍ എത്തിയത്

    ഏത് വേഷവും വഴങ്ങുന്ന അസാധാരണ പ്രതിഭയായിരുന്നു വി.പി.ഖാലിദെന്നാണ് മറിമായം സംവിധായകന്‍ മിഥുന്‍ ചേറ്റൂര്‍ പറയുന്നത്. ആദ്യം മേക്കപ്പ് മാനായി വന്ന് ഒടുവില്‍ ടീമിനോടൊപ്പം ചേരുകയായിരുന്നു.

    നടനെ കുറിച്ചുളള സംവിധായകന്റെ വാക്കുകള്‍ ഇങ്ങനെ...'മേക്കപ്പ് മാനായി മറിമായം ടീമിനൊപ്പം ചേര്‍ന്നതാണ് ഖാലിദിക്ക. അഭിനേതാക്കളുടെ മുഖത്ത് ചായം പുരട്ടുമ്പോഴൊക്കെ അഭിനയിക്കണമെന്ന ആഗ്രഹം ഖാലിദിക്ക ഉറക്കെയും പതുക്കെയും പറഞ്ഞു. എന്നാലൊരു കൈ നോക്കട്ടെയെന്ന് ഞങ്ങളും കരുതി. പല വേഷങ്ങള്‍ നല്‍കി. ടീമിനെ ഞെട്ടിച്ച അദ്ദേഹം പ്രേക്ഷകരുടെ 'സുമേഷേട്ടന്‍' ആയി മാറാന്‍ അധിക കാലം വേണ്ടി വന്നില്ല.

    സകല കലാവല്ലഭനാണ് അദ്ദേഹം. പാട്ടുപാടണോ, ഡാന്‍സ് കളിക്കണോ, മാജിക് കാണിക്കണോ എന്ന് വേണ്ട ചെയ്യുന്നതിലെല്ലാം തന്റെ പ്രതിഭയെ അദ്ദേഹം അടയാളപ്പെടുത്തി. ന്യൂജനറേഷന്‍ അഭിനേതാക്കളെ വെല്ലുന്ന കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങളും കൗണ്ടറുകളും ഖാലിദിക്കയുടെ മാത്രം പ്രത്യേകതയാണ്. മിഥുന്‍ പറയുന്നു.

    Recommended Video

    എല്ലാം മറന്ന് ഒന്നിച്ചു അവർ | Robin | Jasmin | Nimisha | Naveen | Akhil | Vinay | Bigg Boss
     മാതൃകയാക്കണം

    പേരെന്താ എന്നുചോദിച്ചാല്‍ സുമേഷ്. പക്ഷേ വേഷവും രൂപവും കണ്ടാല്‍ വിളിക്കാന്‍ തോന്നില്ലെന്ന് ഓരോരുത്തരെയും കൊണ്ട് പറയിപ്പിക്കുന്ന ആ ഭാവമാണ് പ്രേക്ഷകരുടെ മനസില്‍ ഇടം നല്‍കിയതെന്ന് തന്നെ പറയേണ്ടി വരും. 74 വയസ്സായി, അസുഖങ്ങളുമുണ്ട്. എന്നാലും ഏത് വെയിലത്തും എത്ര നേരം വേണം വേണേലും എന്തും സഹിച്ച് നില്‍ക്കാന്‍ ഖാലിദിക്ക റെഡിയായിരുന്നു. ഒരു പരാതിയും അദ്ദേഹം പറഞ്ഞില്ല. ഇത് പുതിയ തലമുറയിലെ അഭിനേതാക്കള്‍ മാതൃകയാക്കേണ്ടതാണ് മിഥുന്‍ മനോരമയോട് പറഞ്ഞു.

    Read more about: cinema sneha sreekumar
    English summary
    Sneha Sreekumar Shares Memory About Late Actor Vp Khalid, went viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X