സ്ത്രീയാകുമ്പോൾ അങ്ങനെയൊക്കയാ, പണ്ട് ഇങ്ങനെ ഒന്നുമില്ലല്ലോ, ഇത് മതി മനസിന്റെ താളം തെറ്റാൻ; സ്നേഹ

By Desk

ദിയ കൃഷ്ണയുടെ ഡെലിവറി വീഡിയോയാണ് ഇന്നലെ മുതൽ യുട്യൂബിൽ ട്രെന്റിങ്ങാകുന്നതും സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നതും. ഒരു സ്ത്രീക്ക് ഏറ്റവും കൂടുതൽ മാനസീക പിന്തുണയും സ്നേഹവും ലഭിക്കേണ്ട നിമിഷമാണ് പ്രസവ സമയം. സ്നേഹസമ്പന്നരായ ഒരു കൂട്ടം ആളുകൾ നിറഞ്ഞ കുടുംബമായതുകൊണ്ട് തന്നെ ദിയയ്ക്ക് ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ സാഹചര്യത്തിൽ അത് വേണ്ടുവോളം ലഭിക്കുകയും ചെയ്തു.

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് ദമ്പതികൾക്ക് അവരുടെ കു‍ഞ്ഞിന്റെ ജനനം. വീണ്ടും കാണാനൊരു ഓർമ എന്നതുപോലെ ഡെലിവറി ഒരു വ്ലോ​ഗായി ചെയ്ത് ദിയ യുട്യൂബ് ചാനലിലൂടെ പങ്കുവെക്കുകയും ചെയ്തു. എന്നാൽ പ്രസവത്തിന്റെ വീഡിയോ പങ്കുവെച്ചതിന്റെ പേരിൽ ഒരു വിഭാ​ഗം ദിയയെ വിമർശിച്ചു.

Sneha Sreekumar Diya Krishna
Photo Credit: Sneha Sreekuma / Diya Krishna (Instagram)

സ്വകാര്യമായി സൂക്ഷിക്കേണ്ടത് പരസ്യമാക്കുന്നു, വ്യൂസിനും കാശിനും വേണ്ടി പ്രസവം പോലും ഉപയോ​ഗിക്കുന്നു എന്നിങ്ങനെ നീളുന്നു കമന്റുകൾ. എന്നാൽ ഭൂരി​ഭാ​ഗം ജനങ്ങളും പോസിറ്റീവായി തന്നെയാണ് വീഡിയോ സ്വീകരിച്ചത്. ഒരു സ്ത്രീ കുഞ്ഞിന് ജന്മം നൽകുമ്പോൾ എത്രമാത്രം വേദന അനുഭവിക്കേണ്ടി വരുന്നുവെന്ന് മനസിലാക്കാൻ കഴിഞ്ഞുവെന്നാണ് ഏറെയും കമന്റുകൾ.

മറ്റ് ചിലർ കുറിച്ചത് പ്രസവ സമയത്ത് എത്രത്തോളം മാനസീക പിന്തുണ സ്ത്രീകൾക്ക് ആവശ്യമാണെന്ന് തിരിച്ചറിഞ്ഞു എന്നിങ്ങനെ എല്ലാമാണ്. ഇപ്പോഴിതാ ദിയയുടെ ഡെലിവറി വീഡിയോയെ വിമർശിച്ചവർക്ക് കുറിക്കുകൊള്ളുന്ന മറുപടിയുമായി എത്തിയിരിക്കുകയാണ് നടി സ്നേഹ ശ്രീകുമാർ. സ്നേഹയും രണ്ട് വർഷം മുമ്പ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയ അമ്മയാണ്.

പ്രസവ സമയത്ത് തനിക്കുണ്ടായ അനുഭവങ്ങളും സ്നേഹ വിവരിച്ചു. വളരെ സന്തോഷം തോന്നിയ ഫോട്ടോ... തന്റെ വേദനയിൽ കൂട്ടായി ഒരു കുടുംബം മുഴുവൻ കൂടെ നിൽക്കുന്നു. അത് നൽകുന്ന മാനസിക പിന്തുണ വലുതാണ്. ദിയ ശരിക്കും ഭാഗ്യവതിയാണ്. ഒപ്പം അടുത്ത് നിന്ന് മാറാതെ നിൽക്കുന്ന അശ്വിനും. വർഷങ്ങൾക്കുശേഷം ആ കുടുംബത്തിലേക്ക് ഒരു ആൺകുട്ടി വന്നതും അവരുടെ സന്തോഷവും അവരുടെ സോഷ്യൽമീഡിയയിലൂടെ അറിയിക്കുന്നതിൽ എന്ത് തെറ്റാണുള്ളത്.

നെഗറ്റീവ് കമന്റ്‌ ഇടുന്നവരോട്... എത്രപേരുടെ വീടുകളിൽ സ്ത്രീകൾക്ക് വേണ്ട സമയത്ത് മാനസിക പിന്തുണ കൊടുക്കാൻ സാധിക്കാറുണ്ട്?. സ്ത്രീയാകുമ്പോൾ അങ്ങിനെയൊക്കയാ, പണ്ട് ഇങ്ങനെ ഒന്നുമില്ലല്ലോ എന്ന് പറയുന്നവരോട്... നിങ്ങൾ കുറച്ച് മാറ്റി ചിന്തിച്ചാൽ കുറച്ച് കൂടി സന്തോഷമുള്ളതാകും ജീവിതം.

Sneha Sreekumar Diya Krishna
Photo Credit: Sneha Sreekuma / Diya Krishna (Instagram)

ഗർഭിണിയാകുമ്പോൾ മുതൽ പ്രസവ സമയത്തും അതിനുശേഷം മാനസികവും ശാരീരികവുമായി നൂറ് ശതമാനം നോർമൽ അവസ്ഥയിലാകും വരെ സ്ത്രീക്ക് വേണ്ട പരിഗണനയും ശ്രദ്ധയും കൊടുക്കാൻ വീട്ടിലുള്ളവർ ശ്രദ്ധിക്കണം. അതല്ലങ്കിൽ അവരുടെ മനസിന്റെ താളം തെറ്റും. അറുപത് ശതമാനമെങ്കിലും അങ്ങനെ മാനസികമായി പല വെല്ലുവിളികളും നേരിട്ട ആളാണ് ഞാൻ. ടോക്സിക്കായ ഒരാൾ മതി ഈ സമയത്ത് നമ്മുടെ താളം തെറ്റിക്കാൻ.

അത്തരം ആളുകളെ ഇനി ജീവിതത്തിൽ അടുപ്പിക്കില്ലെന്ന ഉറച്ച തീരുമാനം എടുത്ത് കഴിഞ്ഞാണ് സത്യത്തിൽ കുറച്ചെങ്കിലും ഞാൻ ഓക്കെയായത് എന്നാണ് സ്നേഹ കുറിച്ചത്. സ്നേഹ പറഞ്ഞത് ശരിയാണെന്നാണ് കുറിപ്പ് വായിച്ചവരിൽ ഏറെപ്പേരും കമന്റായി കുറിച്ചത്. സ്നേഹയുടേത് സിസേറിയനായിരുന്നു. കുഞ്ഞിെ കോഡ് ചുറ്റിയതുകൊണ്ടാണെന്ന് സ്നേഹയ്ക്ക് നോർമൽ ഡെലിവറി സാധ്യമാകാതെ പോയത്.

ദിയയെപ്പോലെ തന്നെ ഗര്‍ഭകാലത്തെ ഓരോ വിശേഷങ്ങളും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കുന്ന ദമ്പതികൾ തന്നെയായിരുന്നു സ്നേഹയും ശ്രീകുമാറും. കേദാർ എന്നാണ് ഇരുവരുടേയും മകന്റെ പേര്. നിഓം എന്നാണ് ദിയയും അശ്വിനും കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പെൺപടയ്ക്ക് ഇടയിലേക്കാണ് ദിയയുടെ ആൺകുഞ്ഞ് എത്തിയിരിക്കുന്നത്. ഓമി എന്നാണ് കുഞ്ഞിനെ ദിയ ഓമനിച്ച് വിളിക്കുന്നത്.

More from Filmibeat

Read more about: sneha sreekumar diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X