'കല്യാണശേഷം സ്വഭാവം മാറി, അയാള്‍ക്ക് വേണ്ടിയിരുന്നത് ഒരു സെക്സ് ടോയിയെ, ഗർഭിണിയായിരുന്നപ്പോൾ ഉപദ്രവിച്ചു'
ഒട്ടേറെ ജനപ്രിയ പരമ്പരകൾ സംപ്രേഷണം ചെയ്യുന്ന ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന ജനപ്രിയ പരമ്പരയാണ് സ്നേഹക്കൂട്ട്. വികാരങ്ങളുടെയും ബന്ധങ്ങളുടെയും അപ്രതീക്ഷിത വഴിത്തിരിവുകളുടെയും കഥ പറയുന്ന സീരിയലിലൂടെ ജനശ്രദ്ധ നേടിയ അഭിനേത്രിയാണ് സോന ഫിലിപ്പ്. ഒരു സംരംഭക കൂടിയായ സോന മോഡലിങ് രംഗത്തും സജീവമാണ്. പതിനെട്ട് വയസിൽ വിവാഹിതയായ താരം മുൻ ഭർത്താവിൽ നിന്നും അനുഭവിച്ച ക്രൂരതകൾ സിനിമ ദി ക്യൂവിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
മൂന്ന് മാസത്തെ ദാമ്പത്യം കൊണ്ട് ഒരു ജന്മം മുഴുവൻ അനുഭവിക്കാനുള്ളത് അനുഭവിച്ചുവെന്ന് സോന പറയുന്നു. ഡിവോഴ്സായിട്ട് ആറ് വർഷം കഴിഞ്ഞു. പതിനെട്ട് വയസിലായിരുന്നു വിവാഹം. പുറകെ നടന്ന് പ്രണയം പറഞ്ഞത് അദ്ദേഹമാണ്. എന്റെ വീട്ടുകാരെ ഞാൻ കുറ്റം പറയില്ല. ലവ് മാരേജ് എന്നും പറയാൻ പറ്റില്ല. വേണം, വേണ്ട മൈന്റ് സെറ്റിലായിരുന്നു ഞാൻ.

ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ വീട്ടിൽ വന്ന് സംസാരിക്കാനാണ് ഞാൻ അദ്ദേഹത്തോട് പറഞ്ഞത്. കല്യാണം ഉറപ്പിച്ചശേഷം ഞാൻ അദ്ദേഹത്തിൽ അഡിക്ടായി. പക്ഷെ അയാൾക്ക് പല പ്ലാനുകളും ഉണ്ടായിരുന്നു. അദ്ദേഹമായിരുന്നു എന്റെ ലോകം. പക്ഷെ കല്യാണം കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ അയാളുടെ സ്വഭാവം മാറി. സൈക്കോയാണെന്നും പറയാം. മെന്റലി എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് എനിക്ക് അറിയില്ല. അയാൾ ഇപ്പോൾ വീണ്ടും വിവാഹം കഴിച്ച് ജീവിക്കുന്നു.
വിവാഹം ഉറപ്പിച്ച് വിവാഹം നടക്കും വരെയുള്ള എന്റെ ജീവിതം സിനിമപോലെയായിരുന്നു. രജിസ്റ്റർ മാരേജ് കഴിഞ്ഞശേഷം എന്നെ അയാൾ ഒരുപാട് നേരം എടുത്ത് കൊണ്ട് നടന്നു. ഒരുപാട് സ്നേഹം കാണിക്കുമായിരുന്നു. റൊമാൻസ് എനിക്കും ഇഷ്ടമായിരുന്നു. പിന്നീട് ആലോചിച്ചപ്പോൾ എല്ലാം അഭിനയമായിരുന്നുവെന്ന് മനസിലായി. വിവാഹം കഴിച്ചാൽ ഭർത്താവ് ഒപ്പമുണ്ടാകും ഫ്രീഡത്തോടെ ജീവിക്കം എന്നെല്ലാം കരുതിയാണ് കല്യാണത്തിന് സമ്മതിച്ചത്.
അയാള്‍ക്ക് വേണ്ടിയിരുന്നത് ഒരു സെക്സ് ടോയിയേയും വീട്ടുജോലിക്കാരിയേയും ആയിരുന്നു. വീട്ടുജോലി ചെയ്യുന്നതിന് എനിക്ക് കുഴപ്പമില്ലായിരുന്നു. പക്ഷെ പതിനെട്ട് വയസുള്ള പെൺകുട്ടിക്ക് എടുക്കാൻ പറ്റുന്നതിലും അധികം ജോലി ആ വീട്ടിൽ ഉണ്ടായിരുന്നു. പശുവിനെ അടക്കം നോക്കണം. അമ്മയും ഏട്ടത്തി അമ്മയും എല്ലാമുള്ള വീടാണ്. എന്നിട്ടും ഞാനാണ് കൂടുതൽ ജോലികൾ ചെയ്തത്. എന്നിട്ടും പറയും ഞാൻ പണിയെടുക്കുന്നില്ലെന്ന്. സ്നേഹവും പരിഗണനയും ഭർത്താവും തന്നിരുന്നില്ല.
അദ്ദേഹം വന്നാൽ ആദ്യം ചോദിക്കുന്നത് എന്തൊക്കെ ജോലി ചെയ്തു എന്നാണ്. ഞാൻ എന്റെ വീട്ടിൽ പോകുന്നത് പോലും ഇഷ്ടമായിരുന്നില്ല. കല്യാണത്തിന് മുമ്പ് എന്റെ അച്ഛനോടും അമ്മയോടും ഭയങ്കര സ്നേഹം പുള്ളി കാണിച്ചിരുന്നു. അയാളുടെ അച്ഛനും മദ്യപാനിയാണ്. എത്ര സ്നേഹം കാണിച്ചാലും നന്നായി പെരുമാറിയാലും പുള്ളിക്കാരന്റെ അമ്മയ്ക്ക് എന്നെ ഇഷ്ടമായിരുന്നില്ല. എന്നെ മതം മാറ്റണമെന്ന് അവർക്കുണ്ടായിരുന്നു.

അതിന്റെ പേരിലും പ്രശ്നങ്ങൾ ഉണ്ടായി. കാസ്റ്റ് മാറില്ലെന്ന് ഞാൻ വിവാഹത്തിന് മുമ്പ് തന്നെ പറഞ്ഞിരുന്നു. എന്നെ നിർബന്ധിച്ച് പള്ളിയിൽ പലതവണ കൊണ്ടുപോയി. മൂന്ന് മാസമെ ഒപ്പം ജീവിച്ചുള്ളുവെങ്കിലും ഒരു ജന്മം അനുഭവിക്കാൻ ഉള്ളതെല്ലാം അനുഭവിച്ചു. അതിനിടയിൽ ഗർഭിണിയുമായി. ആ സമയങ്ങളിലാണ് എന്നെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയത്. രാവിലെ എപ്പോഴും കരയിപ്പിക്കും. വൈകിട്ട് സ്നേഹപ്രകടനവുമായി വരും.
ആ രീതി ആയിരുന്നു അയാൾക്ക്. അയാളോടുള്ള ഇഷ്ടം കൊണ്ടാണ് പലതും സഹിച്ച് നിന്നത്. പക്ഷെ എനിക്ക് അടിപൊളി കൊച്ചിനെയാണ് കിട്ടിയത്. ഞാൻ നോക്കിയില്ലെങ്കിലും അവൻ എന്നെ നോക്കും. ഗർഭിണിയായിരുന്ന സമയത്ത് ചാവാനൊക്കെ ശ്രമിച്ചിരുന്നു. എനിക്ക് അനുഭവമുള്ളതുകൊണ്ട് സുഹൃത്തുക്കളുടെ വിവാഹമാകുമ്പോൾ എനിക്ക് ഭയമാണ്. അവരുടെ ലൈഫും എന്റേത് പോലെയാകുമോയെന്ന് ആലോചിച്ച്.
ആ കല്യാണം വേണ്ടായിരുന്നുവെന്ന് തോന്നി. പതിനെട്ട് വയസിലെ എടുത്ത് ചാട്ടമായിരുന്നു. ഒരു കുടുംബജീവിതം വേണമെന്നുണ്ട്. ഒന്നും ഓക്കെയാകുന്നില്ല. പ്രപ്പോസൽസ് വരാറുണ്ട്. പക്ഷെ എനിക്ക് പേടിയാണ്. കൊച്ചിനെ ഒഴിവാക്കാൻ പറയും പലരും.
കൊച്ചിനെ വിട്ട് വേറൊന്നും എനിക്ക് വേണ്ട. എന്റെ മോനെ നോക്കുന്നത് എന്റെ ബ്രദറാണ്. എന്റെ നാട്ടിലെ ഏറ്റവും നല്ല വ്യക്തി അദ്ദേഹമാണ്. ചേട്ടന് ഫോൺ പോലും ഇല്ല. എന്നെ ആരും വിഷമിപ്പിക്കുന്നത് ചേട്ടന് ഇഷ്ടമല്ല. നല്ല ബോൾഡാണ് എന്റെ മോൻ. നല്ല കെയറിങ്ങാണ് എന്നോട് അവനെന്നും സോന പറയുന്നു.


Click it and Unblock the Notifications











