ഡിവോഴ്‌സിന് പിന്നാലെ കല്യാണം! നാണമില്ലേ! നിര്‍ത്തിക്കൂടേ! വിടാതെ വിമര്‍ശനം! എന്നിട്ടും മാറ്റമില്ല
മല്ലു ഫാമിലിയിലെ കല്യാണം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഇവരിതെന്താണ് ഇങ്ങനെ, കുറേക്കാലം പിരിയുകയാണെന്ന് പറഞ്ഞായിരുന്നു. ഇപ്പോഴിതാ വീണ്ടും ഒന്നിച്ചിരിക്കുന്നു. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളൊക്കെ ഇങ്ങനെ പരസ്യമാക്കേണ്ടതുണ്ടായിരുന്നോ, വീണ്ടുവിചാരമില്ലാതെ ഓരോന്ന് വിളിച്ച് പറയുമ്പോള്‍ അത് തിരിച്ചടിക്കുമെന്ന് ഇവര്‍ക്ക് മനസിലായില്ലെന്ന് തോന്നുന്നു. സുജിന്റെയും, സുജിനയുടെയും, പൊന്നൂസിന്റെയുമെല്ലാം വ്‌ളോഗിലും, പോസ്റ്റുകളിലുമെല്ലാം വിമര്‍ശനങ്ങളാണ്. എന്നാല്‍ അതൊന്നും ഞങ്ങളെ ബാധിക്കുന്നേയില്ല എന്ന മട്ടിലാണ് ഇവരുടെ പോക്ക്. കല്യാണപ്പിറ്റേന്ന് എന്ന ക്യാപ്ഷനോടെയായിരുന്നു പുതിയ വീഡിയോ പങ്കുവെച്ചത്. നേരത്തെ കല്യാണത്തിരക്കിലായിരുന്നല്ലോ എല്ലാവരും, അതൊക്കെ കഴിഞ്ഞ് വീട്ടിലേക്ക് തിരികെ വന്ന വിശേഷങ്ങളായിരുന്നു കുഞ്ചു കാണിച്ചത്.
കുഞ്ഞൂസ് നിങ്ങളെ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം. കല്യാണത്തിന് മുമ്പുള്ള ആ വീഡിയോ എന്ത് രസമായിരുന്നു. ഞാൻ എന്നും ഒരു സീരിയൽ കാണുന്ന പോലെ കണ്ടിരുന്ന വീഡിയോ ആയിരുന്നു. എന്താ വിശേഷം വരാതിരുന്നത് കല്യാണത്തിന്. കുഞ്ചുസ് എന്തിനാ ഒരുപാട് മുടി വെട്ടി കളഞ്ഞത് അടിയുടെ കുറവാണ്. നല്ല തീരുമാനം എന്നും സന്തോഷമായിട്ടിരിക്കട്ടെ ഏട്ടനും ഏട്ടത്തിയമ്മയും. കുട്ടികളുടെ ഭാഗ്യം. പിന്നെ ഇതിനു വേണ്ടി കഷ്ടപ്പെട്ട അമ്മയ്ക്കും കൂടപ്പിറപ്പിനും കൂട്ടുകാർക്കും അഭിനന്ദനം. സിനിമ പോലും ഇങ്ങനെ ഒരു തിരക്കഥ കിട്ടില്ലെന്നുള്ള വിമർശനവും പോസ്റ്റിന് താഴെയുണ്ടായിരുന്നു.



Click it and Unblock the Notifications











