സീതയിലെ ഇന്ദ്രനെ കൊലപ്പെടുത്തി! സംവിധായകന് വധഭീഷണി! നായകനെ ഇല്ലാതാക്കിയ ട്വിസ്റ്റ് വേണ്ടെന്ന്!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് സീത. ഫ്‌ളവേഴ്‌സ് ചാനലില്‍ പ്രക്ഷേപണം ചെയ്ത് വരുന്ന പരമ്പര മികച്ച സ്വീകാര്യതയുമായി മുന്നേറുകയായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി സംഭവിച്ച ട്വിസ്റ്റ് കാരണം ആരാധകര്‍ പരമ്പരയ്ക്ക് നേരെ മുഖം തിരിക്കുകയാണിപ്പോള്‍. നായകനായ ഇന്ദ്രനെ കൊലപ്പെടുത്തിയുള്ള ട്വിസ്റ്റില്‍ താല്‍പര്യമില്ലെന്നും സീതയും മരിച്ചുവെന്ന് കരുതുകയാണ് തങ്ങളെന്നുമാമഅ ആരാധകര്‍ വ്യക്തമാക്കിയത്. സിനിമയെ വെല്ലുന്ന തരത്തിലുള്ള റൊമാന്‍സ് രംഗങ്ങളായിരുന്നു പരമ്പരയില്‍. പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളായ സ്വാസികയും ഷാനവാസുമാണ് സീതയും ഇന്ദ്രനുമായെത്തുന്നത്. ഇന്ദ്രനെ കൊലപ്പെടുത്താനുള്ള നീക്കങ്ങള്‍ അണിയറയില്‍ സജീവമാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

ഹിറ്റ് പരമ്പരകളുടെ സംവിധായകനായ ഗിരീഷ് കോന്നിയാണ് സീതയ്ക്ക് പിന്നില്‍. ചിന്താവിഷ്ടയായ സീതയുടെ തുടര്‍ച്ചയായാണ് സീതയെത്തിയത്. ചരിത്രത്തിലാദ്യമായി വിവാഹം ലൈവായി കാണിച്ചും സീത റെക്കോര്‍ഡ് നേടിയിരുന്നു. അടുത്തിടെയായിരുന്നു നായകനായ ഇന്ദ്രന്‍ മരിച്ചത്. തിരക്കുകളില്‍ നിന്നും മാറി സീതയ്‌ക്കൊപ്പം യാത്ര ചെയ്യുന്നതിനിടയിലായിരുന്നു ശത്രുക്കള്‍ ഇരുവേരയും ആക്രമിച്ചത്. അബോധാവസ്ഥയില്‍ കഴിഞ്ഞിരുന്ന ഇരുവരും തിരിച്ചെത്തുമെന്നായിരുന്നു ആരാധകര്‍ കരുതിയത്. എന്നാല്‍ ഇന്ദ്രന്‍ മരിക്കുകയും സീത ജീവിതത്തിലേക്ക് തിരിച്ചെത്തുകയുമായിരുന്നു. ഇന്ദ്രന്‍ മരിച്ചതറിഞ്ഞ സീത നിര്‍ജീവ അവസ്ഥയിലാണ്.
ഇന്ദ്രനെ കൊലപ്പെടുത്തിയതിന് പിന്നാലെയായാണ് സംവിധായകനെതിരെ വ്യപക വിമര്‍ശനം ഉയര്‍ന്നുവന്നത്. സംവിധായകന്റെ ഈ തീരുമാനം തങ്ങളെ ബാധിച്ചുവെന്നും ഇനി സീത കാണില്ലെന്നുമായിരുന്നു ആരാധകര്‍ പറഞ്ഞത്. ഫാന്‍സ് ഗ്രൂപ്പുകളില്‍ ഈ വിഷയം ചര്‍ച്ചയായിരുന്നു. കഥയുടെ നിര്‍ണ്ണായക ഘട്ടത്തില്‍ ഇന്ദ്രനെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കമാണ് അണിയറപ്രവര്‍ത്തകരുടേത്. എന്നാല്‍ ഇതൊന്നുമറിയാതെയാണ് ആരാധകര്‍ സംവിധായകനെതിരെ തിരിഞ്ഞത്. സൈബര്‍ ആക്രമണം രൂക്ഷമായതോടെ സംവിധായകന്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നുവെന്ന് മനോരമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.


Click it and Unblock the Notifications











