ഞാൻ മോഷണം നടത്തിയെന്ന് അവർ പ്രചരിപ്പിച്ചു, ഇരുപത്തിയെട്ട് ദിവസം ദുബായിലെ ജയിലിൽ കഴിഞ്ഞു; ജാസി പറയുന്നു

സോഷ്യൽമീഡിയ ഇൻഫ്ലൂവൻസർ എന്ന ലേബലിൽ ശ്രദ്ധ നേടിയ ട്രാൻസ്ജെന്ററാണ് ജാസി. യുട്യൂബിലും സജീവമായ ജാസിയുടെ പങ്കാളി ആഷിയും പ്രേക്ഷകർക്ക് സുപരിചിതനാണ്. അടുത്തിടെയായി ജാസി-ആഷി കപ്പിളിനെ ചുറ്റി പറ്റി ഒരുപാട് വിവാദങ്ങളും വീഡിയോകളും പ്രചരിക്കുന്നുണ്ട്. ആഷിയുടെ ഉമ്മയുടെ വോയ്സ് ക്ലിപ്പാണ് അതിൽ ഒന്ന്. ജാസിയെ പഴിചാരിയാണ് ആഷിയുടെ ഉമ്മയുടെ വോയ്സ്. അതെല്ലാം തന്നേയും ആഷിയേയും പിരിക്കാൻ ശ്രമിക്കുന്നവരുടെ കളികളാണെന്ന് പറയുകയാണിപ്പോൾ ജാസി.

തന്നെ വെറുക്കുന്നവരുടെ പ്രവൃത്തികൾ മൂലം മോഷണ കുറ്റം വരെ ചാർത്തപ്പെടുകയും ജയിലിൽ കഴിയേണ്ട അവസ്ഥയും തനിക്ക് ഉണ്ടായിട്ടുണ്ടെന്നും ജാങ്കോ സ്പേസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ ജാസി പറഞ്ഞു. ഞാനാണ് സത്യമെന്ന് എനിക്ക് അറിയാവുന്നതുകൊണ്ട് മനസാക്ഷി കുത്തില്ല. അതുകൊണ്ട് തന്നെ ആരെയും ബോധ്യപ്പെടുത്തി ​ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങേണ്ട ആവശ്യം എനിക്കില്ല.

jasi ashi
Photo Credit: Jasi Ashi | instagram

കർമ്മയിൽ വിശ്വസിക്കുന്നയാളാണ് ഞാൻ. ഞാൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ‌ ഞാൻ അനുഭവിക്കും. അതിൽ എനിക്ക് കുഴപ്പമില്ല. പക്ഷെ ഞാൻ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ആരാണോ തെറ്റ് ചെയ്തത് അവർ അനുഭവിക്കും. ആഷിയുടെ ഉമ്മയെ ഞാൻ ചീത്ത പറഞ്ഞിട്ടില്ല. എന്റെ പാട്നറിന്റെ ഉമ്മയെന്ന ബഹുമാനം ഞാൻ എന്നും കൊടുത്തിട്ടുണ്ട്.

ആഷിയോടുള്ള സ്നേഹം കൊണ്ടാണ് ഉമ്മയ്ക്ക് എന്നോട് വെറുപ്പ് തോന്നുന്നത്. ഏതൊരു അമ്മയ്ക്കും മകൻ ഒരു പെൺകുട്ടിയെ വിവാഹം കഴിച്ച് കാണാനും അവരുടെ മക്കളെ കാണാനും ആ​ഗ്രഹം തോന്നും. അതിൽ തെറ്റ് പറയാൻ പറ്റില്ല. പലരും എന്നോട് പറഞ്ഞു ആഷിയെ ഉമ്മയ്ക്ക് വിട്ടുകൊടുക്കാൻ. ആത്മാർത്ഥമായി സ്നേഹിച്ച ഒരു ആണിനോടും പെണ്ണിനോടും നിങ്ങൾ ഇത് പറയുമോ?.

സ്ത്രീയും പുരുഷനും ആത്മാർത്ഥമായി സ്നേഹിക്കുമ്പോൾ ഉണ്ടാകുന്ന പ്രണയം പോലെ എന്റെയും ആഷിയുടേയും പ്രണയവും ആത്മാർത്ഥമാണ്. അങ്ങനൊരു നിലയിൽ ആഷിയെ വേണ്ടെന്ന് വെക്കാൻ എനിക്ക് പറ്റില്ലല്ലോ എന്ന് ജാസി പറയുന്നു. താൻ ദുബായിൽ വെച്ച് മോഷണം നടത്തിയെന്ന് പ്രചരിക്കുന്നതിന് പിന്നിലെ സത്യവും ജാസി വെളിപ്പെടുത്തി. മാളിൽ നിന്നും ഞാൻ ഒരുപാട് സാധനം മോഷ്ടിച്ചുവെന്ന് പ്രചരിക്കുന്നുണ്ട്.

അത് കുറേ വർഷങ്ങൾക്ക് മുമ്പ് യുഎഇയിൽ കഴിഞ്ഞ സംഭവമാണ്. ദുബായിലെ മാളുകളിലെ സെക്യൂരിറ്റി സിസ്റ്റം നിങ്ങൾക്ക് അറിയാം. ഒരു കടയിൽ നിന്നും ഒരു പിന്ന് പോലും നമുക്ക് മോഷ്ടിക്കാൻ പറ്റില്ല. ഞാൻ എന്റെ ഷോപ്പ് നടത്തുന്ന മാളിനെ പറ്റിയാണ് വോയ്സ് ക്ലിപ്പിലെ അയാൾ പറയുന്നത്. എന്റെ ഷോപ്പ് നല്ല രീതിയിൽ പ്രവർത്തിക്കുന്ന സമയത്താണ് ഞാൻ മോഷണം നടത്തിയെന്ന് പറഞ്ഞ് ചിലർ വോയ്സ് ക്ലിപ്പ് ഇറക്കിയത്.

jasi ashi
Photo Credit: Jasi Ashi | instagram

ഞങ്ങളുടെ ഷോപ്പിന്റെ റെപ്യൂട്ടേഷൻ കളയുക എന്നത് മാത്രമായിരുന്നു അവരുടെ ഉദ്ദേശം. സത്യാവസ്ഥ എന്താണെന്ന് വെച്ചാൽ ലുലുവിൽ ഒരു ചായ കൗണ്ടറുണ്ട്. അവിടെ പോയി ഞാൻ ചായയും വടയും വാങ്ങി ബില്ല് പേ ചെയ്തു. പക്ഷെ വടയുടെ ബില്ല് ചായ കടയിലെ സ്റ്റാഫ് പഞ്ച് ചെയ്യാൻ വിട്ടുപോയി. ഉടനെ ‍ഞാൻ തിരിച്ച് പോയി പെയ്മെന്റ് ചെയ്തു. ആ കടയിലെ ആളുകളെ എനിക്ക് അറിയാവുന്നതാണ്.

ഈ സംഭവം കണ്ടവരിൽ ചിലർ മോശമായി പ്രചരിപ്പിച്ചാണ് മോഷണ കഥ എന്റെ പേരിലുണ്ടായത്. കഥ പ്രചരിപ്പിച്ചവർ എന്നെ നിരന്തരമായി പരിഹസിക്കുന്നവരാണ്. അതുപോലെ യുഎഇയിലെ ജയിലിൽ ഞാൻ കിടന്നിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് അവിടെ ഒരു പെർഫ്യൂം ഷോപ്പിൽ ഞാൻ വർക്ക് ചെയ്തിരുന്നു അവർ കാരണമാണ് ഞാൻ ജയിലിൽ കിടന്നത്. 28 ദിവസം കടന്നു. ആഷിയും ദുബായിലുള്ള ഒരു ചേട്ടനും എല്ലാം ചേർന്നാണ് എന്നെ ജയിലിൽ നിന്നും ഇറക്കിയത്.

വിസിറ്റിങ് വിസയിൽ പോയി ജോലി ചെയ്യുകയായിരുന്നു. ആരോ എന്നെ ഒറ്റികൊടുത്തിട്ടാണ് ഉദ്യോ​ഗസ്ഥർ വന്ന് ചെക്ക് ചെയ്തതും ജയിലിൽ കിടന്നതും. പോലീസ് ഉപദ്രവിച്ചൊന്നുമില്ല. സെല്ലിലായിരുന്നില്ല. യൂണിഫോമൊക്കെയുണ്ടായിരുന്നു. ആണുങ്ങൾക്കൊപ്പം കഴിയാൻ പറ്റില്ലെന്ന് പോലീസുകരോട് പറഞ്ഞപ്പോൾ അവർ അത് മനസിലാക്കി. എന്നെപോലെയുള്ള കുറച്ച് ആളുകൾക്കൊപ്പമാണ് ഞാൻ താമസിച്ചതെന്നും ജാസി പറഞ്ഞു.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X