പിഷാരടിയും ആര്യയും എവിടെ? അവരില്ലാതെ എന്ത് ബഡായി ബംഗ്ലാവ്! ആദ്യ എപ്പിസോഡിന് വിമര്‍ശനപ്പെരുമഴ!

കോമഡി ഉത്സവത്തിന്റെ അമരക്കാരനായ മിഥുന്‍ രമേഷും ഭാര്യ ലക്ഷ്മിയുമാണ് ബഡായി ബംഗ്ലാവ് സീസണ്‍ 2ല്‍ എത്തിയ പുതിയ അമരക്കാര്‍. അമരക്കാരനായി മുകേഷ് ഇരിക്കാറുണ്ടെങ്കിലും ആദ്യഭാഗത്തില്‍ നിറഞ്ഞുനിന്നത് ആര്യയും രമേഷ് പിഷാരടിയുമായിരുന്നു. ഇവരുടെ മണ്ടത്തരങ്ങളും കുറിക്ക് കൊള്ളുന്ന കൗണ്ടറുകളുമൊക്കെയായിരുന്നു പരിപാടിയെ സജീവമാക്കിയത്. കേസില്ലാ വക്കീലായ മിഥുനും ഭാര്യ ലക്ഷ്മിയും മാത്രമല്ല മുകേഷിന്റെ ഭാര്യയുടെ വേഷത്തില്‍ അഞ്ജു അരവിന്ദും പരിപാടിയിലേക്ക് എത്തിയിരുന്നു. ബഡായി ബംഗ്ലാവിന്റെ എല്ലാമെല്ലാമായ അമ്മായിയുടെ വിവാഹമായിരുന്നു ആദ്യ ചടങ്ങ്. ചടങ്ങിനിടയിലെ രസകരമായ മുഹൂര്‍ത്തങ്ങളുമായാണ് സീസണ്‍ 2 തുടങ്ങിയത്.

നാല് വര്‍ഷത്തോളം നീണ്ടുനിന്ന പരിപാടി പെട്ടെന്നൊരു സുപ്രഭാതത്തില്‍ അവസാനിപ്പിച്ചപ്പോള്‍ത്തന്നെ പ്രേക്ഷകര്‍ ഞെട്ടിയിരുന്നു. അതിന് പിന്നിലെ കാരണത്തെക്കുറിച്ചായിരുന്നു എല്ലാവരും ചോദിച്ചത്. താല്‍ക്കാവികമായി ബംഗ്ലാവിന് താഴിടുകയാണെന്നും അധികം വൈകാതെ തന്നെ തങ്ങള്‍ വീണ്ടുമെത്തുമെന്നുമായിരുന്നു അണിയറപ്രവര്‍ത്തകരും താരങ്ങളും വ്യക്തമാക്കിയത്. കാത്തിരിപ്പിന് വിരാമമമിട്ട് കെട്ടിലും മട്ടിലും മാറ്റവുമായെത്തിയ പരിപാടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. പിഷാരടിയും ആര്യയും ധര്‍മ്മജനും ഇല്ലാത്ത ബംഗ്ലാവ് കാണില്ലെന്നും അവരെ തിരിച്ചുവിളിക്കണമെന്നുമാണ് പ്രേക്ഷകര്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

പിഷാരടിയും ആര്യയും എവിടെ?

പിഷാരടിയും ആര്യയും എവിടെ?

മുകേഷ് മാത്രമല്ല പിഷാരടിയും ആര്യയും ധര്‍മ്മജനുമൊക്കെ ബഡായി ബംഗ്ലാവിന്റെ അവിഭാജ്യ ഘടകങ്ങളാണ്. അവരില്ലാതെ പുതിയ പതിപ്പ് തുടങ്ങിയത് ശരിയായില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ തുടക്കം മുതലേ തന്നെ ഉയര്‍ന്നുവന്നിരുന്നു. ഇവരില്ലാത്ത പരിപാടി കാണില്ലെന്നാണ് ആരാധകര്‍ വ്യക്തമാക്കിയിട്ടുള്ളത്. ആദ്യ എപ്പിസോഡ് പുറത്തുവന്നതിന് പിന്നാലെ തന്നെ വിമര്‍ശകരും രംഗത്തെത്തിയിരുന്നു.

മിഥുനും ലക്ഷ്മിയും പോര

മിഥുനും ലക്ഷ്മിയും പോര

കോമഡി ഉത്സവത്തിന്റെ അമരക്കാരനായ മിഥുന്‍ രമേഷ് പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. അവതാരകനെന്ന നിലയില്‍ മികച്ച സ്വീകാര്യതയാണ് അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡബ്‌സ്മാഷ് വീഡിയോയിലൂടെയും മറ്റുമായി ശ്രദ്ധ നേടിയിട്ടുണ്ട് ലക്ഷ്മി മേനോന്‍. ഇവരാണ് ബഡായി ബംഗ്ലാവിലെ പുതിയ താമസക്കാര്‍ എന്ന് വ്യക്തമാക്കിയത് മുകേഷാണ്. ഇതിന് പിന്നാലെയായാണ് ലക്ഷ്മിയുടെ വിവരണമെത്തിയത്. ലോ കോളജ് പഠനത്തിനിടയിലെ പ്രണയവും കേസില്ലാ വക്കീലായി കഴിയുകയാണ് മിഥുനെന്നുമൊക്കെയായിരുന്നു ലക്ഷ്മി പറഞ്ഞത്. ഇവരുടെ എന്‍ട്രിയൊക്കെ നന്നായിരുന്നുവെങ്കിലും ആര്യയും പിഷാരടിയും ഹൃദയത്തില്‍ പതിഞ്ഞതിനാല്‍ പലര്‍ക്കും ഈ മാറ്റം ഉള്‍ക്കൊള്ളാനാവുന്നില്ല.

കൗണ്ടറുകളുടെ അഭാവം

കൗണ്ടറുകളുടെ അഭാവം

കുറിക്ക് കൊള്ളുന്ന കൗണ്ടറുകളാണ് രമേഷ് പിഷാരടിയുടെ മുഖമുദ്ര. അദ്ദേഹത്തോടൊപ്പം പിടിച്ചുനില്‍ക്കാനായി ആര്യയും കഠിന പ്രയത്‌നം തന്നെ നടത്താറുണ്ട്. മണ്ടത്തരത്തിന്റെ ആസ്ഥാന ഉപദേഷ്ടാവായ ആര്യയെ കണക്കറ്റ് പരിഹസിക്കാറുണ്ട് എല്ലാവരും. ഒരോ പ്രാവശ്യവും ഗമണ്ടന്‍ ആശയവുമായാണ് ആര്യ വരുന്നത്. പറഞ്ഞുതീരുമ്പോഴേക്കും അത് വലിയ അമളിയായി മാറുകയും ചെയ്യും. പ്രേക്ഷകരെ ബോറടിപ്പിക്കാത്ത തരത്തിലാണ് ഇരുവരും ഹ്യൂമര്‍ കൈകാര്യം ചെയ്യുന്നത്. ആ ലെവലിലേക്ക് മിഥുനും ലക്ഷ്മിക്കും എത്താനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

അമ്മായി വിവാഹിതയായി

അമ്മായി വിവാഹിതയായി

അമ്മായിയുടെ കല്യാണമായിരുന്നു ആധ്യ എപ്പിസോഡിലെ പ്രധാന വിശേഷം. കല്യാണത്തിനുള്ള ഒരുക്കങ്ങളെക്കുറിച്ചും ഭര്‍ത്താവിനെ തിരഞ്ഞെടുത്തതിനെക്കുറിച്ചുമൊക്കെ അമ്മായി വ്യക്തമാക്കിയിരുന്നു. ഒ യു നാരായണ്‍കുട്ടി വിജെ ആയപ്പോള്‍ പേരുമാറ്റിയതും മണ്ഡപത്തിലേക്ക് ചാടിക്കയറി ഇരിക്കുന്ന രംഗങ്ങളുമൊക്കെ പ്രേക്ഷകരില്‍ ചിരി ഉണര്‍ത്തിയിരുന്നു. വിവാഹത്തിന് നേതൃത്വം നല്‍കാനെത്തിയ മനോജ് ഗിന്നസ് മരണാനന്തച ചടങ്ങും വിവാഹ ചടങ്ങിനും ഒരേ സമയം നിര്‍ദേശം നല്‍കിയതും രസകരമായിരുന്നു.

സീരിയല്‍ താരങ്ങളുടെ എന്‍ട്രി

സീരിയല്‍ താരങ്ങളുടെ എന്‍ട്രി

ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരകളായ സീതാകല്യാണം, കസ്തൂരിമാന്‍, ഭാര്യയിലെ താരങ്ങള്‍ നവദമ്പതികളെ ആശീര്‍വദിക്കാനായി എത്തിയിരുന്നു. സമ്മാനവുമായാണ് താരങ്ങള്‍ എത്തിയത്. പ്രിയതാരങ്ങളെ നേരില്‍ കണ്ടതിന്റെ സന്തോഷം അമ്മായിയും പങ്കുവെച്ചിരുന്നു. മംഗളങ്ങള്‍ എന്ന ഗാനത്തിനൊപ്പം ഇവരെല്ലാം ചുവടുവെച്ചിരുന്നു. കല്യാണം ആഘോഷമാക്കി മാറ്റാനായാണ് ഇവരെത്തിയത്.

അതിഥികളായി സൗബിനും ഷെയിനും

അതിഥികളായി സൗബിനും ഷെയിനും

ആദ്യ എപ്പിസോഡില്‍ അതിഥികളായി എത്തിയത് സൗബിനും ഷെയിനുമാണ്. സംസ്ഥാന അവാര്‍ഡ് നേടിയതിന് ശേഷം സൗബിന്‍ പങ്കെടുക്കുന്ന ആദ്യ ചാനല്‍ പരിപാടി കൂടിയായിരുന്നു. ക്രോണിക് ബാച്ചിലറില്‍ മുകേഷിനൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ചും ക്ലാപ്പടിച്ചതിനെക്കുറിച്ചുമൊക്കെ സൗബിന്‍ തുറന്നുപറഞ്ഞിരുന്നു. കുമ്പളങ്ങിയിലെ പ്രധാന രംഗങ്ങളിലൊന്ന് ഇവര്‍ വേദിയില്‍ അനുകരിച്ചിരുന്നു. സൗബിനെ ഷെയിന്‍ ചേട്ടനെന്ന് വിളിച്ചതോടെ സദസ്സും കൈയ്യടിക്കുകയായിരുന്നു.

അമ്മായിയെ തിരക്കി പോലീസ്

അമ്മായിയെ തിരക്കി പോലീസ്

വിവാഹം കഴിഞ്ഞ് ആ സന്തോഷത്തില്‍ നില്‍ക്കുന്നതിനിടയിലാണ് അമ്മായിയെ തിരക്കി പോലീസെത്തിയത്. ആനപ്പുറത്തേറിയായായിരുന്നു അമ്മായി മണ്ഡപത്തിലേക്ക് എത്തിയത്. പാപ്പാന്‍ നല്‍കിയ പരാതിയെക്കുറിച്ച് അന്വേഷിക്കാനായാണ് പോലീസ് എത്തിയത്. എന്താണ് സംഭവിച്ചതെന്ന കാര്യത്തെക്കുറിച്ച് ചിത്രം സഹിതമാണ് അദ്ദേഹം വിവരിച്ചത്. പരിക്ക് പറ്റിയ ആള്‍ക്ക് നഷ്ട പരിഹാരം നല്‍കിയില്ലെങ്കില്‍ അമ്മായിയെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ പണം താന്‍ നല്‍കാമെന്ന് മുകേഷ് പറഞ്ഞു. അതോടെ ആദ്യ എപ്പിസോഡ് അവസാനിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X