കൈക്കുഞ്ഞിനൊപ്പം ആറ് മണിക്കൂർ ഫ്ലൈറ്റ് യാത്ര... അമ്മയ്ക്ക് വേണ്ടി ഒരു മണിക്കൂർ പോലും മാറ്റിവെക്കില്ല; വിമർശനം

By Desk

കൃഷ്ണകുമാർ കുടുംബത്തിൽ ഏറ്റവും ആരാധകനുള്ള സെലിബ്രിറ്റി ആരാണെന്ന് ചോദിച്ചാൽ അത് ദിയയുടെ മകൻ നാല് മാസക്കാരൻ നിയോം എന്ന ഓമിയാണെന്ന് നിസംശയം പറയാം. ജനിച്ച ദിവസം മുതൽ അമ്മയുടെ വ്ലോ​ഗിൽ പ്രത്യക്ഷപ്പെട്ട് ഒരു കുട്ടി സെലിബ്രിറ്റിയായി മാറി കഴിഞ്ഞു ഓമി. ​ഗർഭകാലം മുതൽ പ്രസവം വരെ മാത്രമല്ല മകന്റെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും തന്റെ പ്രേക്ഷകരിലേക്ക് ദിയ എത്തിക്കുന്നുണ്ട്. ഭർത്താവിനും മകനുമൊപ്പം ഇപ്പോൾ മലേഷ്യയിലാണ് ദിയ.

ബിസിനസ് തിരക്കുകളും സ്ട്രസ്സും ഒഴിവാക്കി കുറച്ച് ദിവസം റിലാക്സ് ചെയ്യാൻ വേണ്ടിയാണ് ഭർത്താവിനും മകനും ഒപ്പം മലേഷ്യയിലേക്ക് പറന്നത്. ഓമിയുടെ ആദ്യത്തെ ഇന്റർനാഷണൽ ട്രിപ്പായിരുന്നു. ഓമിയുടെ ആദ്യ ഫ്ലൈറ്റ് യാത്ര ബാം​ഗ്ലൂരിലേക്ക് ആയിരുന്നു. നാലാം മാസത്തിൽ തന്നെ ആ​ദ്യ ഇന്റർനാഷണൽ ട്രിപ്പും ഓമിക്ക് സാധ്യമായി.

Diya Krishna
Photo Credit: Diya krishna / Sindhu Krishna

ഒരു ചിന്ന മലേഷ്യൻ ട്രിപ്പ് എന്നാണ് ഫോട്ടോകൾ പങ്കുവെച്ച് ദിയ കുറിച്ചത്. ബെന്നീസ് റോയൽ ടൂർസുമായി ചേർന്നായിരുന്നു ദിയയുടെ യാത്ര. ഫോട്ടോകൾ വൈറലായതോടെ ചിലർ താരപുത്രിയെ വിമർശിച്ച് എത്തിയിരുന്നു. അതിന് കാരണം അമ്മ സിന്ധുവിന്റെ പിറന്നാളിന് ദിയയും ഭർത്താവും മകനും പങ്കെടുത്തില്ല എന്നതായിരുന്നു. തിരുവനന്തപുരത്ത് നിന്ന് ഒരു മണിക്കൂർ മാത്രം സഞ്ചരിച്ചാൽ എത്തിപ്പെടാവുന്ന ഒരു റിസോർട്ടിൽ സ്റ്റെ ചെയ്തായിരുന്നു പിറന്നാൾ ആഘോഷം.

അഹാന, ഇഷാനി, ഹൻസിക എന്നീ മൂന്ന് മക്കൾ ചേർന്നാണ് സിന്ധുവിന്റെ പിറന്നാൾ ആഘോഷിക്കാൻ വേണ്ടതെല്ലാം റിസോർട്ടിൽ ഒരുക്കിയത്. ഒരു ദിവസം കുടുംബം അവിടെ താമസിക്കുകയും ചെയ്തു. ദിയയും അശ്വിനും കുഞ്ഞും ആഘോഷത്തിൽ ഭാ​ഗമാകാതിരുന്നത് സിന്ധുവിന് അൽപ്പം സങ്കടം ഉണ്ടാക്കിയിരുന്നു.

ഒരു മണിക്കൂർ കാറിൽ ഇരുന്ന് കുഞ്ഞുമായി യാത്ര ചെയ്യാൻ താൽപര്യമില്ലാത്തതുകൊണ്ടാണ് ദിയ വരാതിരുന്നതെന്ന് സിന്ധുവും ബെർത്ത് ഡെ വ്ലോ​ഗിൽ പറഞ്ഞിരുന്നു. ഓസിയും ബേബിയും ഒന്നും ഈ ട്രിപ്പിന് ഞങ്ങൾക്കൊപ്പം വന്നില്ല. അത് എനിക്ക് വലിയൊരു സങ്കടമാണ്. ഓസിക്ക് ബേബിയേയും കൊണ്ട് ഇത്ര ദൂരം ട്രാവൽ ചെയ്യാൻ ഒട്ടും താൽപര്യമില്ല. പ്രേത്യകിച്ച് കാറിലുള്ള യാത്ര.

ഒരു മണിക്കൂറിൽ അധികം സമയം യാത്ര ചെയ്യണം ഇവിടേക്ക് എത്താൻ. അതാണ് ഓസി വരാത്തത്. പിന്നെ ഓ ബൈ ഓസിയുടെ പുതിയ ഷോപ്പ് തുടങ്ങിയതല്ലേയുള്ളു. അവിടെ ഓസി തന്നെ നിന്ന് ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഓസി അശ്വിൻ ബേബി ആ ​ഗ്യാങ് കൂടി ഉണ്ടായിരുന്നുവെങ്കിൽ കുറച്ച് കൂടി ഹാപ്പിയാകുമായിരുന്നു. തിരുവനന്തപുരത്തിന് അടുത്ത് തന്നെയാണ്.

Diya Krishna
Photo Credit: Diya krishna / Sindhu Krishna

ഏകദേശം 40 കിലോമീറ്റർ ​ദൂരം മാത്രമേയുള്ളു. അടുത്ത വർഷം മുതൽ ഓമി സംസാരിച്ച് തുടങ്ങും. എനിക്കും പോകണമെന്ന് അവൻ അപ്പോൾ പറഞ്ഞ് തുടങ്ങും എന്നാണ് സിന്ധു പറഞ്ഞത്. ദിയയുടെ മലേഷ്യൻ ട്രിപ്പ് ഫോട്ടോ പുറത്ത് വന്നപ്പോൾ ഇതുമായി ബന്ധപ്പെടുത്തി വിമർശിച്ചാണ് കമന്റുകൾ. അപ്പോൾ ദിയയ്ക്ക് നിങ്ങളുടെ കുഞ്ഞിനൊപ്പം ആറ് മണിക്കൂർ വിമാനത്തിൽ യാത്ര ചെയ്യാൻ കഴിയും.

പക്ഷെ നിങ്ങളുടെ അമ്മയുടെ പിറന്നാൾ ആഘോഷത്തിന് ഒരു മണിക്കൂർ പോലും കുഞ്ഞുമായി യാത്ര ചെയ്യാൻ കഴിയില്ല അല്ലേ?. യാത്ര നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പമോ അശ്വിനോടൊപ്പമോ ആയിരുന്നെങ്കിൽ കാറിലാണെങ്കിലും എന്ത് വാഹനത്തിലാണെങ്കിലും അ‍ഞ്ച് മണിക്കൂറിലധികം യാത്ര ചെയ്യുമെന്ന് അറിയാം എന്നിങ്ങനെയാണ് വിമർശിച്ച് വന്ന കമന്റുകൾ.

അവരുടെ കുടുംബ കാര്യങ്ങളിൽ ആരാധകരോ അവരുടെ ഫോളോവേഴ്സോ ഇടപെടുകയോ വിമർശിക്കുകയോ വേണ്ടതില്ലെന്നാണ് ദിയയെ അനുകൂലിച്ച് വന്ന കമന്റുകൾ. മക്കൾ എല്ലാം ചേർന്ന് ഡയമണ്ട് ലോക്കറ്റാണ് സിന്ധുവിന് ഇത്തവണത്തെ പിറന്നാളിന് സമ്മാനിച്ചത്.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X