എന്തിനാ ഇങ്ങനെ ഷോ ഇടുന്നത്? മഷൂറയ്‌ക്കെതിരെ വിമര്‍ശനം, പിന്തുണച്ച് ആരാധകര്‍

By Midhun Raj

ബിഗ് ബോസ് ആദ്യ സീസണിന് പിന്നാലെയാണ് ബഷീര്‍ ബഷിയെയും കുടുംബത്തെയും എല്ലാവരും അടുത്തറിയുന്നത്. വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ സമയം ആക്ടീവായിരുന്നു താരകുടുംബം. യൂടൂബ് ചാനലിലൂടെയാണ് ബഷീര്‍ ബഷിയും ഭാര്യമാരും വീഡിയോസുമായി എത്താറുളളത്. ബഷീറിന് പുറമെ സുഹാനയ്ക്കും മഷൂറയ്ക്കും നിരവധി സബ്‌സ്‌ക്രൈബേഴ്‌സ് ആണുളളത്. ഇവരില്‍ മഷൂറയാണ് ദിവസേനയുളള വ്‌ളോഗ് വീഡിയോസുമായി എത്താറുളളത്. മഷൂറയുടെ വീഡിയോകളെല്ലാം നിമിഷ നേരംകൊണ്ട് വൈറലാകാറുണ്ട്.

നടി റാഷി ഖന്നയുടെ സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പുറത്ത്, കാണാം

അടുത്തിടെയാണ് താരപത്‌നിയ്ക്ക് ഒരു മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ് യൂടൂബില്‍ തികഞ്ഞത്. ഇത് കുടുംബത്തോടൊപ്പം മഷൂറ ബഷീര്‍ ആഘോഷിച്ചു. വളരെയധികം കഷ്ടപ്പെട്ടാണ് ഭാര്യ ഈ നേട്ടത്തിലേക്ക് എത്തിയതെന്ന് അന്ന് മഷൂറയെ കുറിച്ച് ബഷീര്‍ പറഞ്ഞിരുന്നു. അതേസമയം മഷൂറയുടെതായി വന്ന പുതിയൊരു വീഡിയോയും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ഇത്തവണ ബഷീര്‍ വീട്ടില്‍ തിരിച്ചുവന്ന

ഇത്തവണ ബഷീര്‍ വീട്ടില്‍ തിരിച്ചുവന്ന സന്തോഷം പങ്കുവെച്ചാണ് മഷൂറ എത്തിയത്. വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യ മണ്ടത്തരം കാണിച്ച് പ്രാങ്ക് ചെയ്തതിനെ കുറിച്ച് ബഷീര്‍ പറഞ്ഞു. സിസിടിവിയുടെ മുന്നില്‍ വെച്ചാണ് പ്രാങ്ക് എന്ന് പറഞ്ഞപ്പോള്‍ ഞാനത് ഓര്‍ത്തില്ല എന്നായിരുന്നു മഷൂറയുടെ മറുപടി. തുടര്‍ന്ന് ബഷീറിന്‌റെ പുതിയ ഹെയര്‍ സ്റ്റൈലിനെ കുറിച്ച് പറയുകയാണ് മഷൂറ.

ഞങ്ങളില്ലാത്ത വ്‌ളോഗ് ശോകമായിരുന്നു

'ഞങ്ങളില്ലാത്ത വ്‌ളോഗ് ശോകമായിരുന്നു എന്ന് പറഞ്ഞ് പലരും തനിക്ക് മെസേജ് അയച്ചതായി' ബഷീര്‍ പറഞ്ഞു. ഇത് ശരിവെച്ച് 'നിങ്ങളില്ലാത്ത ദിവസം തന്നെ ശോകമായിരുന്നു എന്ന് മഷൂറ പറഞ്ഞു. പിന്നെ വ്‌ളോഗിനെ പറ്റി പറയേണ്ട ആവശ്യം ഇല്ലല്ലോ. എന്നാലും നമ്മുടെ സബ്‌സ്‌ക്രൈബേഴ്‌സിന് വേണ്ടിയാണ് ഞാന്‍ വ്‌ളോഗ് എടുത്തത്'.

അതേസമയം മഷൂറയുടെ വീഡിയോയ്ക്ക്

അതേസമയം മഷൂറയുടെ വീഡിയോയ്ക്ക് താഴെ ഇത്തവണ വിമര്‍ശനങ്ങളുമായി എത്തിയിരിക്കുകയാണ് ചിലര്‍. 'എന്തിനാ ഇങ്ങനെ ഷോ ഇടുന്നേ, സോനുന് ഇല്ലെ വിഷമം, ലോകത്ത് നിങ്ങള്‍ക്ക് മാത്രമാണോ ഭര്‍ത്താവ് ഉളളത്' എന്നാണ് മഷൂറയുടെ വീഡിയോയ്ക്ക് താഴെ ഒരാള്‍ കമന്റിട്ടത്. ഇതിന് താഴെ 'ഇത്തിരി അല്ല ഒത്തിരി ഓവറാണ് മഷൂറ' എന്ന് മറ്റൊരാളും കമന്റിട്ടു.

സ്‌നേഹം ഉണ്ടെങ്കില്‍ ഉളളില്‍ വെച്ചാല്‍ പോരെ

'സ്‌നേഹം ഉണ്ടെങ്കില്‍ ഉളളില്‍ വെച്ചാല്‍ പോരെ അത് ഇങ്ങനെയൊക്കെ ഓവറാക്കണോ' എന്നാണ് ഒരു കമന്റ്. ഈ കമന്‌റൊക്കെ ഇപ്പോള്‍ ഡീലിറ്റ് ആകും എന്ന് മറ്റൊരാളും കുറിച്ചു. അതേസമയം മഷൂറയുടെ വീഡിയോ ഇഷ്ടപ്പെട്ട് കമന്റ് ചെയ്തവരുമുണ്ട്. മഷൂറയ്‌ക്കെതിരെയുളള വിമര്‍ശനങ്ങള്‍ക്കെല്ലാം ആരാധകരുടെ ഭാഗത്തുനിന്നും മറുപടി വന്നു. 'അവര്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ല. സന്തോഷത്തോടെയാണ് അവര്‍ കഴിയുന്നതെന്നാണ്' ചിലര്‍ മഷൂറയുടെ വീഡിയോയ്ക്ക് താഴെ കമന്റിട്ടത്. മഷൂറയുടെ പുതിയ വീഡിയോ മൂന്ന് ലക്ഷത്തിലധികം പേരാണ് യൂടൂബില്‍ കണ്ടിരിക്കുന്നത്. താരപത്‌നിയുടെ ഓരോ വീഡിയോയ്ക്കും നിരവധി കമന്റുകളാണ് യൂടൂബില്‍ വരാറുളളത്.

Recommended Video

sreeya iyer's revelation lands basheer bashi in trouble

വീഡിയോ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X