എങ്ങനെ ദിയക്കിതിന് സാധിക്കുന്നു, അതിജീവിതയെ അറിയാമായിരുന്നിട്ടും...; ദിയ കൃഷ്ണയ്ക്ക് വ്യാപക വിമർശനം

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റവിമുക്തനാണെന്ന് കോട‌തി വിധിച്ചിട്ട് ദിവസങ്ങൾ പിന്നിടുന്നു. എന്നാൽ കോ‌ടതി വിധിയിൽ അതൃപ്തി പ്രകടിപ്പിച്ച് പൊതുജനവും മാധ്യമങ്ങളും രം​ഗത്ത് വരുന്നു. ദിലീപ് കുറ്റക്കാരനല്ലെന്ന് വിശ്വസിക്കാൻ ഇവർ തയ്യാറാകുന്നില്ല. നടന്റെ പുതിയ ചിത്രം ഭ ഭ ബയ്ക്ക് നേരെ ബഹിഷ്കരണാഹ്വാനം വരെയുണ്ടായി. ഇതിനിടെ തനിക്ക് കോടതിയിൽ നിന്നും പൂർണ നീതി ലഭിച്ചില്ലെന്ന് തുറന്ന‌ടിച്ച് അതിജീവിതയും പ്രസ്താവനയിറക്കി. കീഴ്കോ‌ടതിയുടെ വിധിക്കെതിരെ സർക്കാർ അപ്പീലിന് പോകുകയാണ്. അതിജീവിതയ്ക്കൊപ്പമാണെന്ന് സർക്കാർ വ്യക്തമാക്കി.

ഇതിനിടെ ദിലീപ് അനുകൂലികൾ അതിജീവിതയ്ക്കെതിരെ വ്യാപകമായി കള്ളപ്രചരണങ്ങൾ നടക്കുന്നുണ്ട്. കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളിലാെരാളായ മാർട്ടിൻ അതിജീവിതയുടെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിക്കുന്ന വീഡിയോ നിരവധി ദിലീപ് അനുകൂലികൾ പ്രചരിപ്പിച്ചു. ഇതിൽ നിയമന‌ടപടിക്കൊരുങ്ങുകയാണ് പൊലീസ്.

Diya Krishna

വിഷയത്തിൽ പല ഇൻഫ്ലുവൻസേർസും ദിലീപിനൊപ്പമാണ് നിൽക്കുന്നതെന്ന അഭിപ്രായങ്ങൾ വരുന്നുണ്ട്. ദിലീപിനെ അനുകൂലിച്ച് കൊണ്ട് ഇൻഫ്ലുവൻസർ ദിയ കൃഷ്ണ പങ്കുവെച്ച പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാണ്. ദിലീപിന്റെ തിരിച്ച് വരവ് ആഘോഷിക്കുന്ന ഒരു റീലാണ് ദിയ പങ്കുവെച്ചത്. ദിയ ചെയ്തത് ഒരു തരത്തിൽ ക്രൂരമാണെന്നാണ് അഭിപ്രായങ്ങൾ. അതിജീവിതയെ ചെറുപ്പം മുതൽ അറിയുന്നവരാണ് ദിയയും കുടുംബവും.

ദിയ റീൽ പങ്കുവെച്ച ദിവസവും അതിജീവിത താൻ നേരിടുന്ന കടുത്ത അധിക്ഷേപത്തെക്കുറിച്ച് പോസ്റ്റിട്ടിട്ടുണ്ട്. അത് റീ ഷെയർ ചെയ്യാൻ തയ്യാറായില്ല. എന്നാൽ അ​ഹാന കൃഷ്ണ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. ഈയടുത്ത് പോലും കൃഷ്ണകുമാർ നന്മയെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായതാണ്.

Dileep  Diya Krishna
Photo Credit: Instagram / Diya Krishna

ഈ നന്മയൊന്നും രണ്ടാമത്തെ മകളായ ദിയ കൃഷ്ണയെ പഠിപ്പിച്ചില്ലേ എന്നാണ് നെറ്റിസൺസിന്റെ ചോദ്യം. ടോക്സിക് വുമൺ എന്നാണ് ഹേറ്റേഴ്സ് ദിയ കൃഷ്ണയെ വിശേഷിപ്പിക്കാറ്. ഈ പേരിനെ അന്വർത്ഥമാക്കുന്നതാണ് ദിയ കൃഷ്ണയുടെ പ്രവൃത്തികളെന്നും അഭിപ്രായങ്ങളുണ്ട്. നേരത്തെ പല തവണ വിവാദങ്ങളിൽ അകപ്പെട്ടയാളാണ് ദിയ കൃഷ്ണ.

നേരത്തെ ദിലീപിനൊപ്പമുള്ള ഫോട്ടോ ദിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ നിലവിൽ ദിലീപ് കുറ്റവിമുക്തനാണ്. കുറ്റക്കാരനെന്ന് കോടതി പറഞ്ഞയാളെയല്ല ദിയ പിന്തുണച്ചതെന്നും അഭിപ്രായങ്ങളുണ്ട്. തനിക്കെതിരെ വലിയ തോതിൽ കുറ്റപ്പെടുത്തൽ വരുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ദിലീപ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് നടന്റെ പുതിയ ചിത്രം ഭ ഭ ബ റിലീസ് ചെയ്തത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ദിയ കൃഷ്ണയുടെ വാക്കുകൾ മിക്കപ്പോഴും ചർച്ചയാകാറുണ്ട്. താരകുടുംബത്തിന് ഇന്ന് സിനിമാ താരങ്ങൾക്ക് ലഭിക്കുന്ന അതേ ജനശ്രദ്ധയും ലഭിക്കുന്നുണ്ട്. എന്നാൽ ദിയ ഉത്തരവാദിത്വം മനസിലാക്കിയല്ല പെരുമാറാറെന്ന് പലപ്പോഴും അഭിപ്രായങ്ങൾ വന്നിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിൽ കൃഷ്ണകുമാർ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. രാഷ്ട്രീയത്തിൽ സജീവമാണ് കൃഷ്ണകുമാർ. ദിലീപിനെ അനുകൂലിച്ചാൽ ഒരുപക്ഷെ രാഷ്ട്രീയത്തിലും ഇത് ബാധിച്ചേക്കും. ദിലീപിന്റെ സുഹൃത്താണ് എംപിയായ നടൻ സുരേഷ് ​ഗോപി. എന്നാൽ ദിലീപിനെ അനുകൂലിച്ച് സംസാരിച്ചിട്ടില്ല.

More from Filmibeat

Read more about: dileep diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X