കസ്റ്റമേഴ്സിന് പുല്ലുവില; വിൽപ്പനയ്ക്കുള്ള സാരി തറയിലിട്ട് ഫോട്ടോയെടുപ്പ്, ചോദ്യം ചെയ്തപ്പോൾ ദിയ പറഞ്ഞത്!
മോഡേൺ വസ്ത്രങ്ങളുടെ സ്ഥാപനമായിരുന്നു. പിന്നീട് അത് ഇമിറ്റേഷൻ ആഭരണങ്ങളുടെ വലിയ ശേഖരമുള്ള ഓ ബൈ ഓസി എന്ന സ്ഥാപനമായി വളർന്നു. മൂന്ന് ലക്ഷത്തോളം ഹാപ്പി കസ്റ്റമേഴ്സുള്ള സ്ഥാപനമാണ് ഓ ബൈ ഓസി. ഓൺലൈൻ വിൽപ്പന മാത്രമല്ല ഓ ബൈ ഓസിക്ക് ഒരു ഫിസിക്കൽ സ്റ്റോറും തിരുവനന്തപുരത്തുണ്ട്.
അടുത്തിടെയായി ആഭരണങ്ങൾ മാത്രമല്ല വിവിധ പട്ട് സാരികളും ന്യായമായ വിലയിൽ ഓ ബൈ ഓസിയിൽ വിൽപ്പനയ്ക്കായി എത്തിച്ചിട്ടുണ്ട്. തന്റെ സംരംഭത്തിന്റെ പ്രമോഷൻ ദിയയും ഭർത്താവ് അശ്വിനും ചേർന്ന് സോഷ്യൽമീഡിയ വഴിയാണ് ചെയ്യാറുള്ളത്. എല്ലാം ജീവനക്കാരെ ഏൽപ്പിച്ച് മുതലാളി ചമഞ്ഞ് ഇരിക്കാൻ ദിയയ്ക്ക് താൽപര്യമില്ല.

എല്ലായിടത്തും ഓടി നടന്ന് കാര്യങ്ങൾ ക്രമീകരിക്കുന്നത് ദിയ തന്നെയാണ്. പ്രമോഷൻ ഫോട്ടോഷൂട്ട് മുതൽ പാക്കിങിൽ വരെ ദിയയുടെ കയ്യൊപ്പുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം മുതൽ ദിയയുടെ ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയും ചർച്ചയാവുകയുമാണ്. തന്റെ സ്റ്റോറിലേക്ക് വിൽപ്പനയ്ക്ക് എത്തിച്ച പുതിയ കുറച്ച് സാരികളുടെ കലക്ഷനാണ് ദിയയും ഭർത്താവും ചേർന്ന് പുതിയ വീഡിയോയിൽ കാണിക്കുന്നത്.
സാരികൾ വീടിന്റെ മുകളിലത്തെ ബാൽക്കണി ഏരിയയിലെ തറയിൽ നിരത്തിയിട്ട് ദിയ ഫോട്ടോ എടുക്കുന്നതും അശ്വിൻ അതുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾ നൽകുകയുമാണ് പുതിയ വീഡിയോയിൽ. എന്നാൽ വീഡിയോ വൈറലായതോടെ വിമർശനങ്ങളാണ് ഏറെയും വീഡിയോയ്ക്ക് വന്നത്. അതിന് കാരണം വിൽപ്പനയ്ക്കുള്ള സാരികൾ തറയിലിട്ട് ഫോട്ടോയെടുത്തുവെന്നതാണ്.
പുതിയ കലക്ഷൻ സാരികൾ വിവിധ നിറത്തിലാണ് ദിയ എത്തിച്ചിരിക്കുന്നത്. ഒരോന്നും ഡെ ലൈറ്റിൽ വെച്ച് പ്രത്യേകം പ്രത്യേകം ഫോട്ടോ എടുത്താണ് സ്റ്റോറിന്റെ സൈറ്റിലും ഓ ബൈ ഓസിയുടെ ഇൻസ്റ്റഗ്രാം പേജിലും ദിയ പോസ്റ്റ് ചെയ്യുന്നത്. വീഡിയോ വൈറലായതോടെ ദിയ വിൽക്കുന്ന വസ്തുക്കളുടെ ഹൈജീൻ കുറവ് ആളുകൾക്കിടയിൽ ചർച്ചയായി. ഒരു കാർപെറ്റ് വിരിച്ചിട്ട് സാരികൾ നിരത്തിവെച്ചൂടെ?, ഇങ്ങനെ തറയിൽ നിരത്തി ഇട്ട സാരികളാണ് പിന്നീട് കസ്റ്റമേഴ്സിന് നൽകുന്നത്?,
എത്ര തുടച്ചുവെന്ന് പറഞ്ഞാലും വൃത്തിഹീനമായ രീതിയിൽ തറയിൽ സാരികൾ നിരത്തിയിട്ടുള്ള ഫോട്ടോ എടുപ്പ് ഹൈജീൻ കുറവ് തന്നെയാണ് കാണിക്കുന്നത് എന്നിങ്ങനെ നീളുന്നു വിമർശനങ്ങൾ. ഒടുവിൽ ദിയ തന്നെ പ്രതികരിച്ച് എത്തി. ഫോട്ടോഗ്രാഫിക്കായി സാരികൾ തറയിൽ വെയ്ക്കുന്നതിന് മുമ്പ് ഞങ്ങൾ സാരികൾ വെയ്ക്കുന്ന ഇടം അണുവിമുക്തമാക്കും.

അതിനാൽ ശുചിത്വം ഇല്ലെന്ന് പറയാനാവില്ലെന്നായിരുന്നു ദിയ കമന്റുകൾക്ക് നൽകിയ മറുപടി. നിങ്ങൾ എങ്ങനെയാണ് അണുവിമുക്തമാക്കിയത്?. തറ തുടച്ചിരിക്കുമായിരിക്കും. പക്ഷെ അപ്പോഴും നിങ്ങൾ എല്ലാവരും നടക്കുന്ന സ്ഥലം തന്നെയാണ് ബാൽക്കണിയ. നിങ്ങൾ സ്വയം അല്ലെങ്കിൽ നിങ്ങളുടെ കുഞ്ഞിനെ അവിടെ ഒരു പായയില്ലാതെ കിടക്കുമോ?.
കഷ്ടപ്പെട്ട് സമ്പാദിച്ച പണം നൽകുന്ന ഉപഭോക്താവിനെയെങ്കിലും ബഹുമാനിക്കാൻ പഠിക്കുവെന്നാണ് ദിയയുടെ കമന്റിന് വന്ന മറുപടി. കസ്റ്റമേഴ്സിന് പുല്ലുവിലയാണ് ദിയ നൽകുന്നതെന്നും കമന്റുകളുണ്ട്. പലപ്പോഴും ശ്രദ്ധ കുറവോടെ സോഷ്യൽമീഡിയ പേജിൽ പല വീഡിയോകൾ പോസ്റ്റ് ചെയ്തും പ്രതികരണങ്ങൾ നടത്തിയും വിവാദങ്ങളും ട്രോളും വാങ്ങിയിട്ടുള്ളയാളാണ് ദിയ.
ഇത്രയും വലിയൊരു ബിസിനസ് മുന്നോട്ട് കൊണ്ടുപോകുമ്പോൾ ശുചിത്വം പോലുള്ള കാര്യങ്ങളിൽ ദിയ അശ്രദ്ധ കാണിക്കുന്നത് ഭാവിയിൽ സ്ഥാപനത്തിന്റെ നിലനിൽപ്പിനെ ബാധിച്ചേക്കും. ഓ ബൈ ഓസിക്കായി പുതിയൊരു സ്ഥലം വാടകയ്ക്കെടുത്ത് അവിടെ സ്റ്റോർ ആരംഭിക്കാനുള്ള ജോലികളിൽ കൂടിയാണ് ദിയ കൃഷ്ണ.


Click it and Unblock the Notifications