ചേച്ചിയുടെ ഭർത്താവിനെ പേര് വിളിക്കുന്നു... ഇപ്പോൾ അമ്മയേയും, ഇതുകൊണ്ടാകും ഇഷാനിയും അങ്ങനെ പറഞ്ഞത്; കമന്റുകൾ!
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഹൻസിക കൃഷ്ണ പിറന്നാൾ ആഘോഷിച്ചത്. ഇരുപതുകളിലേക്ക് കാലെടുത്ത് വെച്ചുവെന്നത് കൊണ്ട് തന്നെ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും എല്ലാം വിളിച്ച് ചേർത്ത് വിപുലമായ ഒരു പിറന്നാൾ ആഘോഷം സംഘടിപ്പിച്ചിരുന്നു. ഇരുപതുകാരിയായി എങ്കിലും വീട്ടിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായതുകൊണ്ട് തന്നെ ഹൻസിക എല്ലാവർക്കും വളരെ പ്രിയപ്പെട്ടവളാണ്. പിറന്നാൾ ദിനത്തിൽ സഹോദരിമാർ മാത്രമല്ല അമ്മ സിന്ധുവും ഹൻസികയ്ക്ക് ബെർത്ത് ഡെ ഗിഫ്റ്റ് നൽകിയിരുന്നു.
ഒട്ടനവധി പിറന്നാൾ സമ്മാനങ്ങൾ ലഭിച്ചിരുന്നു. ഗിഫ്റ്റ് അൺബോക്സിങ് വീഡിയോ സ്വന്തം യുട്യൂബ് ചാനലിലും പങ്കുവെച്ചിരുന്നു. പിറന്നാൾ കഴിഞ്ഞിട്ട് കുറച്ച് അധികം ദിവസമായി എങ്കിലും പരീക്ഷയും കോളേജുമെല്ലാമായി തിരക്കിലായിരുന്നതുകൊണ്ട് തന്നെ സമ്മാനങ്ങൾ എന്താണെന്ന് നോക്കാൻ പോലും സമയം ലഭിച്ചിരുന്നില്ലെന്ന് ഹൻസിക പറയുന്നു.

ഇരുപതാം പിറന്നാളിന് ഇരുപത് സമ്മാനങ്ങൾ ലഭിക്കുക എന്നതൊക്കെ ഒരു ബിഗ് ഡീലാണെന്ന് പറഞ്ഞാണ് വ്ലോഗിൽ ഹൻസിക സംസാരിച്ച് തുടങ്ങുന്നത്. സുഹൃത്തുക്കൾ ഏറെയും ഹൻസികയ്ക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള കാർഡുകളും ചോക്ലേറ്റുകളും കീ ചെയ്നുകളും ടോയ്സും ഫോട്ടോഫ്രെയിമും ഡ്രസ്സും ഷൂസുമെല്ലാമാണ് സമ്മാനമായി നൽകിയത്.
അമ്മ തനിക്ക് സമ്മാനമായി നൽകിയത് ഡയമണ്ട് കമ്മലുകളാണെന്നും അത് വാങ്ങാനായി ജ്വല്ലറിയിൽ പോയപ്പോഴുള്ള വീഡിയോയും വ്ലോഗിൽ ഹൻസിക ഉൾപ്പെടുത്തിയിട്ടുണ്ട്. അമ്മ എനിക്ക് പിറന്നാൾ സമ്മാനം വാങ്ങിതരാനായി വന്നതാണ്. അമ്മുവും ഇഷാനിയും ഞങ്ങൾക്കൊപ്പം വരാൻ ഇരുന്നതാണ്. പക്ഷെ അവസാന നിമിഷം അതിന് കഴിഞ്ഞില്ല. ഞാൻ ഗിഫ്റ്റ് സെലക്ട് ചെയ്തശേഷം അവർക്ക് ബില്ല് അയച്ച് കൊടുക്കും.
അതാണ് ഞങ്ങളുടെ ഡീൽ. സ്ഥിരം ഇതാണ് രീതി. എന്റെ കൈ വിരലുകൾ മെലിഞ്ഞതായതുകൊണ്ട് അവർക്ക് ഒറ്റയ്ക്ക് പോയി എനിക്ക് മോതിരം വാങ്ങാൻ കഴിയില്ല. അങ്ങനെ ചെയ്താൽ വലുതായിപ്പോകും. അതിനാലാണ് ഈ രീതി പിന്തുടരുന്നത്. സിന്ധു എനിക്ക് കമ്മലാണ് വാങ്ങി തന്നത്. മൂന്ന് റിങ്ങുകളും വാങ്ങി. അതിൽ രണ്ടെണ്ണം ഇഷാനിയുടേയും അഹാനയുടേയും വക എനിക്കുള്ള പിറന്നാൾ സമ്മാനമാണ്.
ഒന്ന് ഞാൻ എനിക്കായി വാങ്ങിയതാണ് എന്നാണ് ഹൻസിക തനിക്ക് കിട്ടിയ സമ്മാനങ്ങളെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്. വീഡിയോ വൈറലായതോടെ കമന്റ് ബോക്സിൽ അനുകൂലിച്ചും വിമർശിച്ചും എല്ലാം കമന്റുകൾ വന്നു. അവയിൽ കൂടുതലും അമ്മയെ പേര് വിളിച്ചതിന് ഹൻസികയെ വിമർശിച്ചുള്ളതാണ്. ഡയമണ്ട് റിങ് വാങ്ങിക്കാൻ ക്യാഷ് ഉണ്ട്.

രണ്ട് ചിക്കൻ കാൽ എക്സ്ട്രാ വാങ്ങിക്കാൻ കാശ് ഇല്ലാത്ത കുടുംബം. ഈ പിള്ളേർക്ക് കുറച്ച് അഹങ്കാരം നല്ലോണമുണ്ട്. സമൂഹത്തിന് ഇവർ കൊടുക്കുന്ന മെസേജ് എന്താണ്. പുതിയ കൾച്ചർ അമ്മയെ പേര് വിളിക്കുക.... ഫ്രണ്ട്സിനെ പോലെയാണെന്ന് കാണിക്കാൻ വേണ്ടിയാണോ?. അമ്മയെ മാത്രമല്ല ഹൻസിയ ദിയയുടെ ഭർത്താവ് അശ്വിനേയും പേരാണ് വിളിക്കുന്നത്.
ചുമ്മാതല്ല ഇഷാനി പറഞ്ഞത് സ്വന്തം കുട്ടി പോലും അമ്മയെന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന്, കൃഷ്ണകുമാർ കുടുംബത്തിലെ അംഗങ്ങൾക്ക് ആർക്കും പരസ്പര ബഹുമാനം എന്താണെന്ന് പോലും അറിയില്ല എന്നിങ്ങനെ നീളുന്നു വിമർശിച്ചുള്ള കമന്റുകൾ. പൊതുവെ മക്കളോട് അമ്മയായിട്ടല്ല സുഹൃത്തായി പെരുമാറാൻ ശ്രമിക്കുന്നയാളാണ് സിന്ധു കൃഷ്ണ. മക്കളുടെ ഒപ്പം എല്ലാ കുസൃതികൾക്കും സിന്ധുവും നിൽക്കാറുണ്ട്.
ഏറ്റവും ഇളയ മകളായതുകൊണ്ട് തന്നെ ഹൻസികയോട് അൽപ്പം വാത്സല്യ കൂടുതലുമുണ്ട്. അതുകൊണ്ടാകണം മകൾ പേര് വിളിച്ചാലും സിന്ധു അത് വലിയ വിഷയമാക്കി പ്രശ്നമാക്കാൻ ശ്രമിക്കാത്തതും. രണ്ടാം വർഷം ഡിഗ്രി വിദ്യാർത്ഥിനിയാണ് ഹൻസിക.


Click it and Unblock the Notifications