പ്രസവശേഷം വണ്ണം കുറയ്ക്കാൻ വ്യായാമം ചെയ്തിട്ടില്ലെന്ന് മാളവിക, നടി നുണ പറഞ്ഞ് പറ്റിക്കുന്നുവെന്ന് പ്രേക്ഷകർ!

By Desk

2025 എല്ലാം കൊണ്ടും മാളവിക കൃഷ്ണദാസിന് ഏറെ സ്പെഷ്യലാണ്. ആദ്യത്തെ കുഞ്ഞിനൊപ്പമുള്ള ജീവിതത്തിലേക്ക് നടി കടന്നത് ഈ വർഷമാണ്. കൂടാതെ കഴിഞ്ഞ കുറേ മാസങ്ങളായി ഭർത്താവ് തേജസും അടുത്തുണ്ട്. മാളവികയുടെ പ്രസവത്തിനുള്ള തിയ്യതി അടുത്തപ്പോഴാണ് തേജസ് ജോലിയിൽ നിന്നും അവധി എടുത്ത് നാട്ടിൽ എത്തിയത്. ഷിപ്പിലെ സെക്കന്റ് ഓഫീസറാണ് തേജസ്.

കപ്പിലിൽ ഡ്യൂട്ടിയിലായിരിക്കുമ്പോൾ ഇന്റർനെറ്റ് സുലഭമായി ലഭിക്കാത്തതിനാൽ വീഡിയോ കോളും ചിലപ്പോഴൊക്കെ നോർമൽ കോൾ പോലും സാധ്യമാകാറില്ലെന്ന് മാളവിക പറയാറുണ്ട്. തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള തയ്യാറെടുപ്പിലാണ് തേജസ്. റിഥ്വി തേജസ് എന്നാണ് കു‍ഞ്ഞിന് ഇരുവരും പേരിട്ടിരിക്കുന്നത്. എന്നാൽ എല്ലാവരും ​ഗുൽസു എന്നാണ് വിളിക്കുന്നത്.

Malavika Krishnadas
Photo Credit: instagram

നടി ശിൽപ ബാലയാണ് ​ഗുൽസു എന്ന പേര് മാളവികയ്ക്ക് സജസ്റ്റ് ചെയ്തത്. ബുദ്ധിമുട്ടുകളൊന്നും അധികം ​ഗർഭകാലത്ത് മാളവികയ്ക്കുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പൂർണ്ണ ​ഗർഭിണിയായിരുന്ന സമയത്തും മാളവിക എല്ലാ കാര്യങ്ങളിലും സജീവമായിരുന്നു. നിറവയറിൽ വൈറൽ സോങ്സിന്റെ ഹുക്ക് സ്റ്റെപ്പ്സ് ചെയ്ത് മാളവിക ശ്രദ്ധ നേടിയിരുന്നു.

നോർമൽ ഡെലിവറിയാണ് പ്രതീക്ഷിച്ചതെങ്കിലും അവസാന നിമിഷം അത് സിസേറിയനായി മാറി. പക്ഷെ പ്രസവശേഷം വളരെ വേ​ഗത്തിലാണ് പഴയ ഫിറ്റ്നസിലേക്ക് മാളവിക തിരിച്ച് വന്നത്. മാത്രമല്ല പ്രസവശേഷം സ്ത്രീകളിൽ കാണാറുള്ള വയറും മാളവികയ്ക്ക് ഉണ്ടായിരുന്നില്ല. അമിതമായി വണ്ണം വെച്ചതുമില്ല. കഴിഞ്ഞ ദിവസം ചെയ്ത ക്യു ആന്റ് എ വീഡിയോയിൽ ഫിറ്റ്നസ് നിലനിർത്തുന്നതെങ്ങനെ എന്നുള്ള ചോദ്യം മാളവികയ്ക്ക് ലഭിച്ചിരുന്നു.

അതിന് താരം നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്. പ്രസവശേഷം താൻ ഒരു തരത്തിലുള്ള വ്യായാമവും ചെയ്തിട്ടില്ലെന്നാണ് മാളവിക പറഞ്ഞത്. പ്രസശേഷം വർ‌ക്കൗട്ട് ഒന്നും തന്നെ ചെയ്തിട്ടില്ല. സിസേറിയൻ കഴിഞ്ഞശേഷം അത് ഉണങ്ങാൻ വേണ്ടി ഡോക്ടർ നിർദേശിച്ച ചില വ്യായാമങ്ങൾ ആശുപത്രിയിൽ വെച്ച് ചെയ്തിരുന്നു. അല്ലാതെ മറ്റൊന്നും ഇന്നേ ദിവസം വരെ ചെയ്തിട്ടില്ല. ​ഗർഭിണിയായിരുന്ന സമയത്ത് ഞാൻ അധികം വണ്ണം വെച്ചിരുന്നില്ല.

ഡോക്ടർ പറഞ്ഞ പത്ത് കിലോ ശരീര ഭാരം മാത്രമെ കൂട്ടിയിരുന്നുള്ളു. ആ ശരീര ഭാരം പ്രസവശേഷം കുറയുകയും ചെയ്തു. ​ഗുൽസുവിന്റെ ഭാരവും ഫ്ലൂയിഡിന്റെ വെയ്റ്റും പ്ലാസന്റയുമെല്ലാം പോയപ്പോൾ തന്നെ വണ്ണം കുറഞ്ഞു. എനിക്കുണ്ടായിരുന്ന കുറച്ച ഫാറ്റും ഒപ്പം ഇല്ലാതെയായി. അതല്ലാതെ ഞാൻ ഒന്നും കാര്യമായി ചെയ്തിട്ടില്ല. ലേഹ്യം പോലുള്ളതൊന്നും ഞാൻ ഇതുവരെ കഴിച്ചിട്ടില്ല.

Malavika Krishnadas
Photo Credit: instagram

ചിലപ്പോൾ അതുകൊണ്ടുമാകാം. ഭക്ഷണമായാലും ഞാൻ വേണ്ടത് മാത്രമാണ് കഴിക്കുന്നത്. ഓവർ ഈറ്റിങ്ങ് ഇല്ല. രണ്ടുപേർക്ക് വേണ്ടി കഴിക്കണമെന്ന് കരുതിയോ പാല് വരാൻ വേണ്ടിയോ ഒന്നും വാരി വലിച്ച് കഴിക്കാറില്ല. പ്രോട്ടീൻ കണ്ടന്റുള്ള നല്ല ഭക്ഷണം ഞാൻ കഴിക്കുന്ന നോർമൽ ക്വാണ്ടിറ്റിയിൽ കഴിക്കും. ഇങ്ങനൊന്നും കഴിച്ചാൽ പോരെന്നും പെറ്റ പെൺകുട്ടികൾ ഇങ്ങനെയല്ല ഭക്ഷണം കഴിക്കേണ്ടത് എന്നെല്ലാമുള്ള പ്രഷർ എനിക്ക് വരാറുണ്ട്.

പക്ഷെ ഞാൻ അതൊന്നും കേൾക്കാറില്ല. എനിക്ക് താങ്ങാൻ പറ്റുന്ന ഭക്ഷണമെ കഴിക്കാറുള്ളു എന്നാണ് മാളവിക പറഞ്ഞത്. എന്നാൽ താരത്തിന്റെ വീഡിയോ വൈറലായതോടെ മാളവിക കള്ളം പറഞ്ഞതാണെന്നാണ് ഏറെയും കമന്റുകൾ. അടുത്തിടെ ഒരു വ്ലോ​ഗിൽ ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന മാളവികയുടെ വീഡിയോ ഉണ്ടായിരുന്നുവെന്നും ആരാധകരിൽ ചിലർ കുറിച്ചു.

വിമർശനം കൂടിയപ്പോൾ മാളവിക അതിന് മറുപടി നൽകുകയും ചെയ്തു. ഡോക്ടറുടെ നിർദേശ പ്രകാരം മുട്ടിന് വേണ്ടി മാത്രം രണ്ട് ദിവസം വർക്കൗട്ട് ചെയ്തതാണെന്നാണ് മാളവിക പറഞ്ഞത്.

More from Filmibeat

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X