സുധിയുടെ ട്രോഫികൾ കട്ടിലിനടിയിൽ രേണുവിന്റേത് സ്വീകരണ മുറിയിലെ ടേബിളിൽ, വീടുപോലും നശിച്ചു; കമന്റുകൾ

By Desk

ഒരു വർഷം മുമ്പാണ് കൊല്ലം സുധിയുടെ കുടുംബത്തിന് സന്നദ്ധ സംഘടന കോട്ടയത്ത് വീട് നിർമ്മിച്ച് നൽകുന്നത്. സുധി മരിക്കും വരെ വാടക വീട്ടിലായിരുന്നു കുടുംബസമേതം കഴിഞ്ഞിരുന്നത്. നടന്റെ മരണത്തോടെ തണൽ നഷ്ടമായ കുടുംബത്തിന് സമാധാനത്തോടെ ഉറങ്ങാനായാണ് എല്ലാവരും ചേർന്ന് വീട് നിർമ്മിച്ച് കൊടുത്തു. 1050 സ്ക്വയർഫീറ്റിൽ നിർമിച്ച വീടിന്റെ വീഡിയോ മുമ്പ് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

സിറ്റൗട്ട്, ലിവിങ് റൂം, ഡൈനിങ്, മൂന്ന് ബെഡ്റൂം, കിച്ചൺ, വാഷ് ഏരിയ, രണ്ട് ബാത് അറ്റാച്ച് ബാത് റൂമുകൾക്ക് പുറമെ ഒരു കോമൺ ബാത്റൂമും കൊടുത്തിരിക്കുന്നു. എല്ലാ പണികളും പൂർത്തിയാക്കിയ വീടാണ് സന്നദ്ധ സംഘടന കുടുംബത്തിന് നൽകിയത്. സുധിയുടെ മക്കളായ രാ​ഹുലിന്റേയും റിതുലിന്റേയും പേരിലാണ് വീട്. പഠനവുമായി ബന്ധപ്പെട്ട് സുധിയുടെ കുടുംബവീടുള്ള കൊല്ലത്താണ് മൂത്തമകൻ രാഹുൽ താമസിക്കുന്നത്.

renu sudhi
Photo Credit: renu sudhi / rahul (instagram)

രേണുവിനും ഇളയ മകനും ഒപ്പം രേണുവിന്റെ മാതാപിതാക്കളാണ് താമസിക്കുന്നത്. ആനിമേഷൻ വിദ്യാർത്ഥിയാണ് രാ​ഹുൽ. ക്ലാസില്ലാത്ത ദിവസങ്ങളിൽ സമയം കണ്ടെത്തി കോട്ടയത്ത് വന്ന് സഹോദരനേയും രേണുവിനേയും രാഹുൽ സന്ദർശിക്കാറുണ്ട്. ഒരിടവേളയ്ക്കുശേഷം കഴിഞ്ഞ ദിവസം കുഞ്ഞനിയനെ കാണാനും അവനൊപ്പം സമയം ചിലവഴിക്കാനുമായി രാഹുൽ കോട്ടയത്തെ സുധിലയത്തിൽ എത്തിയിരുന്നു.

ചേട്ടനെ കണ്ടതോടെ അതീവ സന്തോഷവാനായി റിതുൽ. അനിയന് പ്രിയപ്പെട്ട ഭക്ഷണവും ചെരുപ്പും അടക്കമുള്ള സാധനങ്ങൾ വാങ്ങി നൽകിയ ശേഷമാണ് രാഹുൽ കൊല്ലത്തേക്ക് മടങ്ങിയത്. അനിയനൊപ്പം ചിലവഴിച്ച നിമിഷങ്ങൾ വീഡിയോയാക്കി രാഹുൽ യുട്യൂബിൽ പങ്കുവെച്ചിരുന്നു. വീഡിയോ വൈറലായശേഷം പ്രത്യക്ഷപ്പെട്ട കമന്റുകളാണ് ശ്രദ്ധ നേടുന്നത്.

രാഹുലുമായി വിശേഷങ്ങൾ പങ്കിടുന്നതിനിടയിൽ അച്ഛന്റേയും അമ്മയുടേയും ട്രോഫികൾ കാണിച്ച് തരാമെന്ന് പറഞ്ഞ് റിഥപ്പൻ കൂട്ടികൊണ്ടുപോകുന്നുണ്ട്. സുധിക്ക് ലഭിച്ച മൊമന്റോകളും ട്രോഫികളും കട്ടിലിനടിയിൽ തുറന്ന് കിടക്കുന്ന ഒരു കവറിനുള്ളിൽ കുത്തിനിറച്ച നിലയിലായിരുന്നു. രേണുവിന് ലഭിച്ച ട്രോഫികൾ സ്വീകരണ മുറിയിൽ ടേബിളിൽ നിരത്തിവെച്ചിട്ടുമുണ്ട്.

വീഡിയോ കണ്ടതോടെ സുധിക്ക് ലഭിച്ച അം​ഗീകാരങ്ങൾ അലക്ഷ്യമായി ഇട്ടിരിക്കുന്നതിനെ ആളുകൾ കമന്റിലൂടെ വിമർശിച്ചു. രേണുവിന്റെ ട്രോഫികൾ ടേബിളിന്റെ പുറത്തും സുധിയുടെ ട്രോഫികൾ കട്ടിലിന്റെ അടിയിലും, സുധി ചേട്ടന്റെ ട്രോഫി എല്ലാം കട്ടിലിന്റെ അടിയിൽ നിന്നും എടുത്ത് കൊല്ലത്ത് കൊണ്ടുപോയി ചേട്ടന്റെ അമ്മയെ ഏൽപ്പിക്കൂ കിച്ചു. അവർ അതൊക്കെ പൊന്നുപോലെ സൂക്ഷിച്ചുവെയ്ക്കും. വെറുതെ അനാഥമായി കട്ടിലിനടിയിൽ കിടക്കുന്നത് കണ്ടിട്ട് സങ്കടം തോന്നുന്നു.

renu sudhi
Photo Credit: Kollam Sudhi / facebook

സുധി ചേട്ടന്റെ വീട്ടിൽ പുള്ളിക്ക് കിട്ടിയ ട്രോഫികളുടെ സ്ഥാനം പഴയ സഞ്ചിയിൽ കട്ടിലിന്റെ അടിയിൽ. ഇതും രേണുവിന്റെ സ്നേഹമാവും അല്ലേ എന്നിങ്ങനെയാണ് വിമർശിച്ച് വന്ന കമന്റുകൾ. ഒപ്പം വീട് വൃത്തിയില്ലാതെയും അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതിന് എതിരേയും ആളുകളുടെ കമന്റുകളുണ്ട്. ആ വീട് സുധി മരിച്ചപ്പോൾ സുധിയുടെ വൈഫിനും കുട്ടികൾക്കും കൂടി താമസിക്കാനാണല്ലോ പണിത് കൊടുത്തത്.

അല്ലാതെ രേണുവിന്റെ വീട്ടുകാർക്ക് താമസിക്കാനല്ലല്ലോ. എന്നിട്ട് ഇപ്പോൾ കുടുംബം മൊത്തം ആ വീട്ടിലും. കിച്ചു ഒരു വിരുന്നുകാരനെപോലെയും. ആ വീട് വൃത്തിയായി പോലും സൂക്ഷിക്കുന്നില്ല, വീടിന്റെ അവസ്ഥ കണ്ട് സങ്കടം തോന്നുന്നു. എത്ര നല്ല വീടായിരുന്നു, സുധിയുടെ മക്കൾക്ക് വെച്ച് കൊടുത്ത വീട് രേണുവിന്റെ വീട്ടുകാർ കയ്യെറിയല്ലേ.വീട് മൊത്തം കുളമായല്ലോ എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ.

രേണുവിന്റെ സഹോദരിയും കുടുംബവും സുധിലയത്തിൽ തന്നെയാണ് താമസിക്കുന്നത് എന്നാണ് വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. സുധി മരിച്ചശേഷം ഉപജീവനമാർ​ഗമായി രേണു തെരഞ്ഞെടുത്ത് അഭിനയമാണ്. മ്യൂസിക്ക് വീ‍ഡിയോ, ഷോർട്ട് ഫിലിം, സിനിമ എല്ലാമായി തിരക്കിലാണ് രേണുവും.

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X