ആവർത്തിച്ച് പറഞ്ഞിട്ടും കേട്ട ഭാവമില്ല, റീച്ച് മാത്രമാണ് ആ​ഗ്രഹം, പിരിവിട്ട് വാങ്ങി തരണോ?; ദിയയ്ക്ക് വിമർശനം!

By Desk

കൃഷ്ണ സിസ്റ്റേഴ്സിൽ സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും ആക്ടീവായി നിൽക്കുന്നതും ദിയ കൃഷ്ണയാണ്. ലൈഫ് സ്റ്റൈൽ വ്ലോ​​ഗുകളാണ് ദിയയുടെ യുട്യൂബ് ചാനലിൽ പ്രധാനമായും പ്രത്യക്ഷപ്പെടാറുള്ളത്. കഴിഞ്ഞ ദിവസം അത്തരത്തിൽ ഒരു വ്ലോ​ഗ് ദിയ പങ്കുവെച്ചിരുന്നു. ഓ ബൈ ഓസിയിലെ സ്റ്റാഫുകൾക്കായി വാങ്ങിയ ദീപാവലി സ്പെഷ്യൽ ​ഗിഫ്റ്റുകളുടെ പാക്കിങും വിതരണവും പുതിയ ഷോപ്പിന്റെ വിശേഷങ്ങളും എല്ലാമാണ് വ്ലോ​ഗിൽ ഉൾപ്പെടുത്തിയിരുന്നത്.

വലിയൊരു സാമ്പത്തിക തട്ടിപ്പിന് ഇരയായശേഷം ദിയ തന്റെ ബിസിനസ് വീണ്ടും ജീവൻ വെപ്പിച്ച് വരികയാണ്. അ‍ഞ്ച് മാസം മുമ്പ് മുൻ ജീവനക്കാർ ക്യു ആർ കോഡ് വഴി നടത്തിയ സാമ്പത്തിക തട്ടിപ്പിലൂടെ അരക്കോടി രൂപയ്ക്ക് മുകളിൽ നഷ്ടം ദിയയ്ക്ക് സംഭവിച്ചിരുന്നു.

Diya Krishna
Photo Credit: Diya Krishna / instagram

മൂന്ന് പെൺകുട്ടികളായിരുന്നു തട്ടിപ്പിന് പിന്നിൽ. അതുമായി ബന്ധപ്പെട്ടുള്ള കേസുകൾ കോടതിയിൽ പുരോ​ഗമിക്കുകയാണ്. സാമ്പത്തിക തട്ടിപ്പ് നടന്നശേഷം വിശദമായി അന്വേഷിച്ചശേഷമാണ് പുതിയ സ്റ്റാഫുകളെ തന്റെ ഓഫീസിൽ ദിയ നിയമിച്ചത്. ഇപ്പോഴുള്ളവർ വിശ്വസ്ഥരാണെന്നും അവർ കാരണം വിൽപ്പനയും കസ്റ്റമർ സർവീസും തന്റെ സ്ഥാപനവും സ്മൂത്തായി മുന്നോട്ട് പോവുകയാണെന്നും ദിയ പറഞ്ഞിരുന്നു.

മാത്രമല്ല കച്ചവടം വിപുലീകരിക്കുന്നതിന്റെ ഭാ​​ഗമായി പുതിയ ഒരു കെട്ടിടത്തിലേക്ക് ഓ ബൈ ഓസിയുടെ പ്രവർത്തനം മാറ്റുകയുമാണ് ദിയ. വൈകാതെ പുതിയ ഷോപ്പിന്റെ ഉദ്ഘാടനം നടത്താനുള്ള തയ്യാറെടുപ്പിലാണ് ദിയ. തന്റെ ഓഫീസിലെ സ്ത്രീ ജീവനക്കാർക്ക് സാരികളും ചോക്ലേറ്റുകളും മെയിൽ സ്റ്റാഫിന് വാച്ചും ​ഹെഡ്സെറ്റും സ്വീറ്റ്സുമാണ് ദിയ ദീപാവലി സമ്മാനമായി നൽകിയത്.

മകൻ ഓമി പിറന്നശേഷമുള്ള ദിയയുടേയും അശ്വിന്റേയും ആദ്യ ദീപാവലിയാണ്. ഒരു ​ഗിഫ്റ്റ് കിട്ടുക എന്നത് ഒരുപാട് സന്തോഷം തോന്നുന്ന കാര്യമാണ്. ഒരു സ്വപ്നം പോലെ മനസിൽ തോന്നുന്ന ഫീൽ കിട്ടുന്നവർ ലക്കിയാണ്,‍ എത്ര അത്ഭുതകരമായ മനസിന് ഉടമയാണ് ദിയ. നിങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ ഭാഗ്യം ചെയ്തവരാണ് എന്നിങ്ങനെ നീളുന്നു കമന്റുകൾ.

അടുത്തിടെ തന്റെ ഡ്രൈവറിന് ഫോൺ സമ്മാനിക്കുന്ന വീഡിയോയും ദിയ പങ്കുവെച്ചിരുന്നു. പുതിയ വ്ലോ​ഗിൽ മൈക്ക് ഉപയോ​ഗിച്ച് വ്ലോ​ഗ് ചെയ്യാത്തതിന്റെ പേരിൽ ദിയയെ വിമർശിച്ചും നിരവധി പേർ എത്തിയിട്ടുണ്ട്. മാസങ്ങൾ ലക്ഷങ്ങൾ യുട്യൂബ് വരുമാനമായി ലഭിച്ചിട്ടും ഒരു മൈക്ക് വാങ്ങാൻ ദിയയ്ക്ക് ശേഷിയില്ലേയെന്നാണ് കമന്റുകൾ.

Diya Krishna
Photo Credit: Diya Krishna / instagram

വലിയ നീളൻ വ്ലോ​ഗുകൾ ദിയ പങ്കുവെക്കാറുണ്ടെങ്കിലും ഒന്നിലേയും സൗണ്ടിന് ക്ലാരിറ്റിയില്ലെന്നും കമന്റുകളുണ്ട്. മൈക്ക് മേടിക്കാൻ ഒരുപാട് വീഡിയോസിന്റെ അടിയിൽ ആളുകൾ പറഞ്ഞിട്ടും അവർ അത് മൈൻഡ് ചെയ്യുന്നില്ലെങ്കിൽ അവർക്ക് റീച്ച് മാത്രം മതി എന്ന് മനസിലാക്കാം. അവരെ ഇത്രത്തോളം എത്തിച്ച വ്യൂവേഴ്സിനോട് അവർക്ക് താല്പര്യം ഇല്ല.

വെറുതെ പൊട്ടന്മാരെ പോലെ മൈക്ക മേടിക്കുവെന്ന് നിരന്തരം ആവർത്തിച്ച് പറയുന്നവർ വിഡ്ഢികളാകും, ഒരു മൈക് മേടിച്ച് വെക്കാൻ ഗതി ഇല്ലാതെ പോയല്ലോ. ദിയയ്ക്ക് അറിയാം സൗണ്ട് ഇല്ലേലും കാണാൻ ആൾക്കാർ ഇണ്ടാവുമെന്ന്. അതാണ്‌ അഹങ്കാരത്തിന് പിന്നിലെ കാരണം എന്നിങ്ങനെ നീളുന്നു കമന്റുകൾ. പിരിവിട്ട് മൈക്ക് വാങ്ങി അയക്കാമെന്നും ചിലർ കുറിച്ചിട്ടുണ്ട്.

പലപ്പോഴായി എടുക്കുന്ന ക്ലിപ്പുകൾ കൂട്ടിച്ചേർത്ത് ഉള്ളതാണ് ദിയയുടെ വ്ലോ​ഗുകൾ. അഹാനയെപ്പോലെ വീഡിയോ എഡിറ്റിങിൽ സമയം അധികം ചെലവഴിക്കുന്നയാളല്ല. അതിനാലാകാം വ്ലോ​ഗ് ചെയ്യുമ്പോൾ മൈക്ക് ഉപയോ​​ഗിക്കണം എന്നതിൽ ദിയ വലിയ ശ്രദ്ധ നൽക്കാത്തത്. താൻ വീഡിയോ എഡിറ്റിങിൽ അധികം സമയം ചിലവഴിക്കാറില്ലെന്ന് ​ദിയ തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X